fea 17 min

ആ ചുവന്ന വട്ടപ്പൊട്ടും നിറപുഞ്ചിരിയും ഇനി ഇല്ല.. മലയാളത്തിന്റെ ‘അമ്മ കവിയൂർ പൊന്നമ്മ അന്തരിച്ചു

malayalam actress kaviyoor ponnamma passed away: മാതൃ വാത്സല്യത്തിന്റെ നിറകുടമായ കഥാപാത്രങ്ങളിലൂടെ ആരാധകരുടെ ഇട നെഞ്ചിൽ സ്ഥാനം പിടിച്ച അമ്മ കവിയൂർ പൊന്നമ്മ(80) അന്തരിച്ചു.കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ആരോഗ്യനില ഗുരുതരമായി തന്നെ തുടരുന്ന സാഹചര്യത്തിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയായിരുന്നു അന്ത്യം. സിനിമ ലോകത്തുനിന്നും നിരവധി പേരാണ് പൊന്നമ്മയ്ക്ക് യാത്രമൊഴിയുമായി എത്തുന്നത്.ആറു പതിറ്റാണ്ട് കലാരംഗത്ത് സജീവമായിരുന്ന പൊന്നമ്മ നാടകത്തിലൂടെയാണ് അഭിനയലോകത്ത് എത്തിയത്. മികച്ച സഹനടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം […]

malayalam actress kaviyoor ponnamma passed away: മാതൃ വാത്സല്യത്തിന്റെ നിറകുടമായ കഥാപാത്രങ്ങളിലൂടെ ആരാധകരുടെ ഇട നെഞ്ചിൽ സ്ഥാനം പിടിച്ച അമ്മ കവിയൂർ പൊന്നമ്മ(80) അന്തരിച്ചു.കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ആരോഗ്യനില ഗുരുതരമായി തന്നെ തുടരുന്ന സാഹചര്യത്തിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയായിരുന്നു അന്ത്യം.

സിനിമ ലോകത്തുനിന്നും നിരവധി പേരാണ് പൊന്നമ്മയ്ക്ക് യാത്രമൊഴിയുമായി എത്തുന്നത്.ആറു പതിറ്റാണ്ട് കലാരംഗത്ത് സജീവമായിരുന്ന പൊന്നമ്മ നാടകത്തിലൂടെയാണ് അഭിനയലോകത്ത് എത്തിയത്. മികച്ച സഹനടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നാലു തവണ ലഭിച്ചിട്ടുണ്ട്. ‘മേഘതീർഥം’ എന്ന സിനിമ നിർമിച്ചു. എട്ട് സിനിമകളിൽ പാടിയ പൊന്നമ്മ, 25ലേറെ ടെലിവിഷൻ പരമ്പരകളിലും വേഷമിട്ടു.സത്യൻ, മധു, പ്രേംനസീർ, സോമൻ, സുകുമാരൻ, മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയ താരങ്ങളുടെയെല്ലാം അമ്മയായി അഭിനയിച്ച പൊന്നമ്മ ആയിരത്തോളം സിനിമകൾ ചെയ്തിട്ടുണ്ട്.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

അമ്മ വേഷങ്ങളിലൂടെയാണ് താരം പ്രേക്ഷക ശ്രദ്ധ നേടിയത്. എന്റെ അമ്മ തന്നെയാണ് പൊന്നമ്മ ചേച്ചി സഹിക്കാൻ കഴിയുന്നില്ല എന്നാണ് മരണവാർത്തയറിഞ്ഞ ലാലേട്ടൻ പറഞ്ഞത്. തന്റെ പതിനാലാം വയസ്സിൽ തോപ്പിൽഭാസിയുടെ മൂലധനം എന്ന നാടകത്തിലൂടെ അഭിനയരംഗത്ത് സജീവമായി. രണ്ടു കുട്ടികളുടെ അമ്മയായി കുടുംബിനി എന്ന ചിത്രത്തിൽ തുടക്കമിടുമ്പോൾ വെറും 19 വയസ്സായിരുന്നു പ്രായം.

malayalam actress kaviyoor ponnamma passed away

ആറു പതിറ്റാണ്ടോളം മലയാളസിനിമയിൽ തിളങ്ങി നിന്ന മലയാളിയുടെ അമ്മ മുഖമാണ് കവിയൂർ പൊന്നമ്മ. തന്നെക്കാൾ പ്രായമുള്ള സത്യൻ മധു തുടങ്ങി ഉള്ള താരങ്ങളുടെ അമ്മയായി അഭിനയിച്ച അവർ പിന്നീട് മമ്മൂട്ടി മോഹൻലാൽ തുടങ്ങിയ നായകന്മാരുടെയും അമ്മ വേഷങ്ങളിൽ തിളങ്ങി. 1969 നിർമ്മാതാവും സംവിധായകനുമായ മണിസ്വാമിയെ വിവാഹം കഴിച്ചു. മകൾ ബിന്ദു കുടുംബസമേതം അമേരിക്കയിലാണ് താമസം.