fea 14 min 1

എആര്‍എം ക്ലൈമാക്സ് ബിടിഎസ് പുറത്തുവിട്ട് ടൊവിനോ, കയ്യടിച്ചു ആരാധകർ

tovino shares arm video: ഓണക്കാലത്ത് തിയേറ്ററുകളിൽ നിറഞ്ഞോടുകയാണ് ടൊവിനോ ചിത്രം അജയന്റെ രണ്ടാം മോഷണം. മൂന്നു വേഷങ്ങളിലായി കൊണ്ടുതന്നെ ആരാധകർക്കിടയിൽ ഇതൊരു ഫാന്റസി ചിത്രം കൂടിയാണ് . നിരവധി ആക്ഷൻ രംഗങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്ന ചിത്രത്തിനായി ടൊവിനോ കളരി പയറ്റും കുതിയ സവാരിയും പഠിച്ചിരുന്നു. എആർഎമ്മിൻ്റെ ഷൂട്ടിനിടക്ക് പകർത്തിയ ‘ഒരു ആക്ഷൻ രംഗത്തിൻ്റെ’ ബിടിഎസ് വിഡിയോ താരം പങ്കുവച്ചിരിക്കുകയാണ്. മകനായ തഹാനൊപ്പമാണ് ടൊവിനോ ചുള്ളിക്കമ്പ് കൊണ്ട് പയറ്റ് നടത്തിയത്. ചിത്രത്തിന്റെ ക്ലൈമാക്‌സ് ഷൂട്ട് ചെയ്‌ത ലൊക്കേഷനിൽ നിന്നുമാണ് […]

tovino shares arm video: ഓണക്കാലത്ത് തിയേറ്ററുകളിൽ നിറഞ്ഞോടുകയാണ് ടൊവിനോ ചിത്രം അജയന്റെ രണ്ടാം മോഷണം. മൂന്നു വേഷങ്ങളിലായി കൊണ്ടുതന്നെ ആരാധകർക്കിടയിൽ ഇതൊരു ഫാന്റസി ചിത്രം കൂടിയാണ് . നിരവധി ആക്ഷൻ രംഗങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്ന ചിത്രത്തിനായി ടൊവിനോ കളരി പയറ്റും കുതിയ സവാരിയും പഠിച്ചിരുന്നു.

എആർഎമ്മിൻ്റെ ഷൂട്ടിനിടക്ക് പകർത്തിയ ‘ഒരു ആക്ഷൻ രംഗത്തിൻ്റെ’ ബിടിഎസ് വിഡിയോ താരം പങ്കുവച്ചിരിക്കുകയാണ്. മകനായ തഹാനൊപ്പമാണ് ടൊവിനോ ചുള്ളിക്കമ്പ് കൊണ്ട് പയറ്റ് നടത്തിയത്. ചിത്രത്തിന്റെ ക്ലൈമാക്‌സ് ഷൂട്ട് ചെയ്‌ത ലൊക്കേഷനിൽ നിന്നുമാണ് വിഡിയോ പകർത്തിയിരിക്കുന്നത്. വിഡിയോക്ക് രസകരമായ കമൻ്റുമായി ആരാധകരും ഒത്തുകൂടി.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

‘ഇത്രേം റിസ്‌ക് ഒകെ എടുക്കുമ്പോൾ നിങ്ങൾക്ക് ഡ്യൂപ്പിനെ വെച്ചൂടെ’, ‘അച്ഛനാണെന്നൊന്നും നോക്കുല പൂളി കളയും’, ‘അജയന്റെ രണ്ടാം രോദനം,’ എന്നിങ്ങനെ പോകുന്നു കമൻ്റുകൾ. ‘കുഞ്ഞിക്കേളു ജൂനിയർ’ എന്നാണ് സംവിധായകൻ ജിതിൻ ലാൽ വിഡിയോക്ക് കമന്റ് ചെയ്ത‌ത്‌.

tovino shares arm video

അതേസമയം കളക്ഷനിലും വൻ കുതിപ്പാണ് എആർഎം. ടൊവിനോയുടെ 50-ാംമത് ചിത്രം കൂടിയായ എആർഎം 50 കോടിയാണ് ഇതിനോടകം തന്നെ നേടിയിരിക്കുന്നത്. സുരഭി ലക്ഷ്മ‌ി, കൃതി ഷെട്ടി, ഐശ്വര്യ രാജേഷ് എന്നിങ്ങനെ മൂന്ന് നായികമാരായിരുന്നു ചിത്രത്തിലുണ്ടായിരുന്നത്. തൊട്ടതെല്ലാം പൊന്നാക്കുന്ന ടോവിനോയുടെ ഈ ചിത്രവും എത്രയും പെട്ടന്ന് തന്നെ നൂറുകോടി ക്ലബ്ബിൽ എത്തും എന്നാണ് ആരാധകർ വിലയിരുത്തുന്നത്.

Read also: ഗുരുതരാവസ്ഥയില്‍ കവിയൂർ പൊന്നമ്മ , വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് താരം ആശുപത്രിയിൽ