uae will promote women participation: വനിതാ പങ്കാളിത്തം ഉറപ്പാക്കാനുള്ള പുതിയ ചട്ടവുമായി യുഎഇ. സ്വകാര്യ കമ്പനികളുടെ തലപ്പത്ത് വനിതാ പങ്കാളിത്തവും ഉറപ്പാക്കാനാണ് ഇത് പറയുന്നത്. സ്വകാര്യ ജോയിന്റ്- സ്റ്റോക്ക് കമ്പനികളുടെ ഡയറക്ടർ ബോർഡിൽ ഒരു വനിതയെങ്കിലും വേണമെന്നാണ് നിർദേശം. 2025 ജനുവരി ഒന്നിന് ചട്ടം പ്രാബല്യത്തിൽ വരും. നിലവിലെ ഡയറക്ടർ ബോർഡിന്റെ കാലാവധി അവസാനിക്കുമ്പോൾ പുതിയ അംഗങ്ങളെ തിരഞ്ഞെടുക്കും. അതിൽ ഒരാളെങ്കിലും വനിത ആയിരിക്കണം.
യുഎഇയെ വനിതാ സൗഹൃദമാക്കാനും സ്ത്രീശാക്തീകരണം ഉറപ്പാക്കാനുമുള്ള നടപടികളുടെ തുടർച്ചയാണ് പുതിയ നിർദേശം. സ്വകാര്യ നിക്ഷേപകർ ഓഹരി ഉടമകളായ കമ്പനികളാണ് ജോയിന്റ് സ്റ്റോക്ക് കമ്പനികൾ. പൊതു ജോയിന്റ് സ്റ്റോക്ക് കമ്പനികളിൽ ഈ നിർദേശം 2021 മുതൽ നടപ്പാക്കിയിരുന്നു. അബുദാബി,ദുബായ് സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്ത കമ്പനികൾക്കായിരുന്നു ഈ മാനദണ്ഡം ബാധകം.
uae will promote women participation
സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് വനിതകളെ ഉയർത്തുക, സ്ത്രീകളുടെ അഭിപ്രായം നിർണായക തീരുമാനങ്ങളിൽ ഉറപ്പാക്കുക, ഉന്നത പദവികളിലേക്ക് ഉയരാൻ വനിതകളെ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ഉദ്ദേശ്യത്തോടെയുമാണ് VEF നിർദേശം. രാജ്യത്തിന്റെ ഫെഡറൽ നാഷണൽ കൗൺസിലിൽ 50% സീറ്റുകൾ വനിതകൾക്കായി നീക്കിവയ്ക്കാൻ യുഎഇ പ്രസിഡന്റ്റ് ഷെയ്ഖ് ഖലീഫ ബിൻ സയെദ് അൽ നഹ്യാൻ 2018ൽ നിർദേശിച്ചിരുന്നു. ലിംഗഭേദമന്യേ രാജ്യത്ത് തുല്യ ജോലിക്ക് തുല്യവേതനവും നടപ്പാക്കിയിരുന്നു.
Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.