fea 20 min 1

പൂജ, ദീപാവലി ഒഴിവുകൾ! യാത്ര തിരക്കിന് ഒരു ആശ്വാസം കൊച്ചുവേളി പ്രതിവാര സ്പെഷ്യൽ ട്രെയിനുകൾ നീട്ടി

kochuveli trains extended: ദീപാവലി പൂജ ഹോളിഡേ എന്നിവയുടെ തിരക്ക് മൂലം ബയ്യപ്പനഹള്ളി ടെർമിനൽ കൊച്ചുവേളി പ്രതിവാര സ്പെഷൽ എക്സ്പ്രസിന്റെ സർവീസ് നവംബർ 6 വരെ നീട്ടി.യാത്രക്കാരുടെ തിരക്ക് കുറക്കാനും സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനുമാണ് സ്​പെഷൽ ട്രെയിനുകൾ സർവിസ് നടത്തുന്നതെന്ന് അധികൃതർ അറിയിച്ചു. ഈ മാസം 25 വരെ ആയിരുന്നു നിലവിൽ സർവീസ് ഉണ്ടായിരുന്നത്. പൂജ അവധിക്കും ദീപാവലിക്ക് മായുള്ള പതിവ് ട്രെയിൻ ടിക്കറ്റുകൾ നേരത്തെ തന്നെ വിറ്റു തീർത്തു.പൂജാ അവധിക്ക് ഒക്ടോബർ രണ്ടാമത്തെ ആഴ്ചയും ദീപാവലിക്ക് അവസാന […]

kochuveli trains extended: ദീപാവലി പൂജ ഹോളിഡേ എന്നിവയുടെ തിരക്ക് മൂലം ബയ്യപ്പനഹള്ളി ടെർമിനൽ കൊച്ചുവേളി പ്രതിവാര സ്പെഷൽ എക്സ്പ്രസിന്റെ സർവീസ് നവംബർ 6 വരെ നീട്ടി.യാത്രക്കാരുടെ തിരക്ക് കുറക്കാനും സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനുമാണ് സ്​പെഷൽ ട്രെയിനുകൾ സർവിസ് നടത്തുന്നതെന്ന് അധികൃതർ അറിയിച്ചു. ഈ മാസം 25 വരെ ആയിരുന്നു നിലവിൽ സർവീസ് ഉണ്ടായിരുന്നത്. പൂജ അവധിക്കും ദീപാവലിക്ക് മായുള്ള പതിവ് ട്രെയിൻ ടിക്കറ്റുകൾ നേരത്തെ തന്നെ വിറ്റു തീർത്തു.പൂജാ അവധിക്ക് ഒക്ടോബർ രണ്ടാമത്തെ ആഴ്ചയും ദീപാവലിക്ക് അവസാന ആഴ്ചയുമാണു തിരക്കുള്ളത്.

ബെംഗളൂരുവിൽ നിന്ന് ബുധനാഴ്ചകളിലും കൊച്ചുവേളിയിൽ നിന്ന് ചൊവ്വാഴ്ചകളിലുമാണു സർവീസ്.ടിക്കറ്റ് റിസർവേഷൻ അടുത്ത ദിവസം മുതൽ ആരംഭിക്കും.ബയ്യപ്പനഹള്ളി–കൊച്ചുവേളി പ്രതിവാര സ്പെഷൽ (06084) ഒക്ടോബർ 2, 9, 16, 23, 30, നവംബർ 6 ദിവസങ്ങളിൽ ഉച്ചയ്ക്ക് 12.45ന് ബയ്യപ്പനഹള്ളിയിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 6.45ന് കൊച്ചുവേളിയിലെത്തും.ഒക്‌ടോബർ 2, 9, 16, 23, 30, നവംബർ 6 എന്നിങ്ങിനെ ആറ് സർവീസുകൾ ഉണ്ടാകും. പ്രതിവാര സ്‌പെഷ്യൽ ട്രെയിനായ കൊച്ചുവേളി – എസ്എംവിടി ബെംഗളൂരു (ട്രെയിൻ നമ്പർ 06083) ചൊവ്വാഴ്‌ചകളിൽ വൈകിട്ട് 6.05ന് കൊച്ചുവേളിയിൽ നിന്ന് പുറപ്പെട്ട് ബുധനാഴ്‌ച രാവിലെ 10.55ന് എസ്എംവിടി ബെംഗളൂരുവിലെത്തും.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

in 4 min

കൊച്ചുവേളിക്ക് ഒക്‌ടോബർ 1, 8, 15, 22, 29, നവംബർ 5 എന്നിങ്ങനെ ആറ് സർവീസുകൾ ഉണ്ടാകും. 16 എസി ത്രീടയർ, 2 സ്ലീപ്പർ കോച്ചുകളാണ് ട്രെയിനിലുള്ളത്. കെആർ പുരം, ബംഗാർപേട്ട്, സേലം, ഈറോഡ്, തിരുപ്പൂർ, പോത്തന്നൂർ, പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല,ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കൊല്ലം എന്നിവിടങ്ങളിലാണ് സ്റ്റോപ്പുള്ളത്. അതേസമയം ക്രിസ്മസ് അവധിക്കായി ഇനിയും മാസങ്ങൾ നീണ്ടു നിൽക്കെ ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുള്ള ഡിസംബറിലെ ട്രെയിൻ ടിക്കറ്റുകൾ വെയ്റ്റ് ലിസ്റ്റിലായി. ഡിസംബർ 20 മുതൽ 24 വരെയാണ് കൂടുതൽ തിരക്ക്. കേരള, കർണാടക ആർടിസി ബസുകളുടെ ബുക്കിങ് നവംബർ പകുതിയോടെ പകുതിയോടെ മാത്രമേ ആരംഭിക്കുകയുള്ളൂ.

kochuveli trains extended

സ്വകാര്യ ബസുകളിലെ ബുക്കിങ് ഒക്ടോബർ അവസാനത്തോടെ ആരംഭിക്കും. അതേസമയം ഒരു മാസം നിർത്തലാക്കിയിരുന്ന യശ്വന്തപുര–കൊച്ചുവേളി ഗരീബ്‌രഥ് എക്സ്പ്രസിന്റെ (12257/12258) സർവീസ് ഇന്ന് പുണരാരംഭിച്ചു.ആഴ്ചയിൽ മൂന്ന് ദിവസമാണ് ട്രെയിൻ സർവീസ് നടത്തിയിരുന്നത്.നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തവരെ ഇത് കുഴപ്പത്തിലാക്കിയിരുന്നു.ടിക്കറ്റ് തുക റീഫണ്ടായി ലഭിച്ചെങ്കിലും ബുദ്ധിമുട്ടുകളില്ലാതെ നാട്ടിലെത്താമെന്ന പ്രതീക്ഷ തകർന്നു.പകരം ബയ്യപ്പനഹള്ളിയിൽ നിന്ന് ആഴ്ചയിൽ 3 ദിവസം കൊച്ചുവേളിയിലേക്ക് എസി സ്പെഷൽ ട്രെയിൻ അനുവദിച്ചെങ്കിലും ഗരീബ്‌രഥിനേക്കാൾ 30% അധിക ടിക്കറ്റ് നിരക്കാണ് ഈടാക്കിയിരുന്നത്.ഇന്നു മുതൽ ‍ഡിസംബർ 20 വരെ കേരളത്തിലേക്കും തിരിച്ചുമുള്ള 6 ട്രെയിനുകൾ കന്റോൺമെന്റിൽ നിർത്തില്ല.

സ്റ്റേഷൻ നവീകരണത്തിന്റെ ഭാഗമായാണ് 43 ട്രെയിനുകളുടെ സ്റ്റോപ് 92 ദിവസത്തേക്ക് താൽക്കാലികമായി നിർത്തിയത്. കെഎസ്ആർ ബെംഗളൂരു–എറണാകുളം എക്സ്പ്രസ് (12677), എറണാകുളം–കെഎസ്ആർ ബെംഗളൂരു എക്സ്പ്രസ് (12678) മൈസൂരു–കൊച്ചുവേളി എക്സ്പ്രസ് (16315) കൊച്ചുവേളി–മൈസൂരു എക്സ്പ്രസ് (16316), കെഎസ്ആർ ബെംഗളൂരു കെഎസ്ആർ ബെംഗളൂരു–കന്യാകുമാരി എക്സ്പ്രസ് (16526), കന്യാകുമാരി –കെഎസ്ആർ ബെംഗളൂരു എക്സ്പ്രസ് (16525) എന്നീ ട്രെയിനുകളുടെ സ്റ്റോപ്പാണ് ഒഴിവാക്കിയത്.

Read also: ഞാൻ ഒന്ന് ഉറങ്ങിയിട്ട് വരാം’; ഫുട്ബോൾ കളിക്കിടെ മയങ്ങിപ്പോയി കുട്ടി ഫുട്ബോളർ, വീഡിയോ വൈറൽ