fea 21 min 3

എല്ലാം ഗുരുവായൂരപ്പന്റെ കൃപ: ആരോഗ്യം വീണ്ടെടുത്ത് ഗാനമാലപിച് പ്രിയഗായകൻ പി ജയചന്ദ്രൻ

p jayachandran sings again: ആരോഗ്യം വീണ്ടെടുത്ത് മലയാളികളുടെ പ്രിയ ഗായകൻ പി ജയചന്ദ്രൻ വീണ്ടും ഒരു മനോഹര ഗാനത്തിന് ശബ്ദം നൽകി. ഗുരുവായൂരപ്പന്റെ ഗാനമാണ് അദ്ദേഹം ആലപിച്ചത്. ഗുരുവായൂരപ്പന്റെ കൃപയാലാണ് വീണ്ടും പാടാൻ സാധിച്ചതെന്നും ഭഗവാൻ നിശ്ചയിക്കുന്ന അത്രയും കാലം താൻ പാടുമെന്നും ജയചന്ദ്രൻ മാധ്യമങ്ങളോടു പ്രതികരിച്ചു.തൃശൂരിലെ സ്റ്റുഡിയോയിൽ വച്ചായിരുന്നു റെക്കോർഡിങ്.കഴിഞ്ഞ ഫെബ്രുവരിയിലും ഇവിടെ അദ്ദേഹത്തിന്റെ ഗാനത്തിന്റെ റെക്കോർഡിങ് നടന്നിരുന്നു. തുടർന്ന് ഏതാനും മാസങ്ങളായി വിശ്രമത്തിലായിരുന്നു. എല്ലാം ഗുരുവായൂരപ്പന്റെ കൃപയാണ്. പിന്നെ നിങ്ങളുടെയെല്ലാം പ്രാർഥനയും കൊണ്ടാണ് […]

p jayachandran sings again: ആരോഗ്യം വീണ്ടെടുത്ത് മലയാളികളുടെ പ്രിയ ഗായകൻ പി ജയചന്ദ്രൻ വീണ്ടും ഒരു മനോഹര ഗാനത്തിന് ശബ്ദം നൽകി. ഗുരുവായൂരപ്പന്റെ ഗാനമാണ് അദ്ദേഹം ആലപിച്ചത്. ഗുരുവായൂരപ്പന്റെ കൃപയാലാണ് വീണ്ടും പാടാൻ സാധിച്ചതെന്നും ഭഗവാൻ നിശ്ചയിക്കുന്ന അത്രയും കാലം താൻ പാടുമെന്നും ജയചന്ദ്രൻ മാധ്യമങ്ങളോടു പ്രതികരിച്ചു.തൃശൂരിലെ സ്റ്റുഡിയോയിൽ വച്ചായിരുന്നു റെക്കോർഡിങ്.കഴിഞ്ഞ ഫെബ്രുവരിയിലും ഇവിടെ അദ്ദേഹത്തിന്റെ ഗാനത്തിന്റെ റെക്കോർഡിങ് നടന്നിരുന്നു. തുടർന്ന് ഏതാനും മാസങ്ങളായി വിശ്രമത്തിലായിരുന്നു. എല്ലാം ഗുരുവായൂരപ്പന്റെ കൃപയാണ്.

പിന്നെ നിങ്ങളുടെയെല്ലാം പ്രാർഥനയും കൊണ്ടാണ് ഞാൻ ഇപ്പോഴും തുടരുന്നത്. ഗുരുവായൂരപ്പൻ നിശ്ചയിക്കുന്നവരെ ഞാൻ പാടും. കിടന്നുറങ്ങുന്നതിനു മുൻപ് ഗുരുവായൂരപ്പനെ പ്രാർഥിക്കാറുണ്ട്. എന്റെ ജീവൻ ഞാൻ ഭഗവാന്റെ കാൽക്കൽ വയ്‌ക്കും ജയചന്ദ്രൻ പറഞ്ഞു.എന്തുണ്ടെങ്കിലും ഭഗവാനോട് ആണ് പറയുന്നത്. എന്തും ഏതും അദ്ദേഹത്തോട് ആണ് പറയുക. ഭക്ഷണം കഴിക്കും മുൻപേ പോലും ഞാൻ അദ്ദേഹത്തോട് പറയും. എല്ലാ ദിവസവും നമസ്കരിക്കാറുണ്ട് എന്നും അദ്ദേഹം പറഞ്ഞു. പുതിയ സംഗീത ആല്‍ബത്തിന്റെ റെക്കോഡിങ്ങിനെത്തിയപ്പോള്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

p jayachandran sings again

വാർധക്യ സഹജമായ അസുഖങ്ങളാൽ വീട്ടില്‍ വിശ്രമ ജീവിതത്തിലായിരുന്നു അദ്ദേഹം. ഇപ്പോൾ പൂർണ്ണ ആരോഗ്യവാനായി വീണ്ടും തിരിച്ചെത്തിയ സന്തോഷത്തിലാണ് അദ്ദേഹവും അദ്ദേഹത്തിന്റെ ശബ്ദത്തിനായി കൊതിക്കുന്ന മലയാളികളും. അദ്ദേഹത്തിന്റെ അവസ്ഥ ഗുരുതരമാണെന്ന് തരത്തിലുള്ള വാർത്തകളും ഫോട്ടോകളും നേരത്തെ സോഷ്യൽ മീഡിയകളിൽ പ്രചരിച്ചിരുന്നു.

എന്നാൽ വാർത്ത നിഷേധിച്ചുകൊണ്ട് കുടുംബം രംഗത്ത് വന്നിരുന്നു.കുഞ്ഞാലി മരയ്ക്കാർ എന്ന ചിത്രത്തിനു വേണ്ടിയാണ് ആദ്യം പാടിയതെങ്കിലും ആദ്യം പുറത്തു വന്നത് കളിത്തോഴൻ എന്ന ചിത്രത്തിനു വേണ്ടി പാടിയ-എക്കാലവും മലയാളികൾ മലയാളികൾ ഇഷ്ടപ്പെടുന്ന – മഞ്ഞലയിൽ മുങ്ങിത്തോർത്തി ധനു മാസ ചന്ദ്രിക വന്നു എന്നു തുടങ്ങുന്ന ഗാനമാണ്. ബി.കെ. ഹരിനാരായണൻ രചിച്ച ഗാനങ്ങളുടെ റെക്കോർഡിങ്ങിനുകൂടി ഒരുങ്ങുകയാണദ്ദേഹം.

Read also : പൂജ, ദീപാവലി ഒഴിവുകൾ! യാത്ര തിരക്കിന് ഒരു ആശ്വാസം കൊച്ചുവേളി പ്രതിവാര സ്പെഷ്യൽ ട്രെയിനുകൾ നീട്ടി