fea 27 min 1 1

മമ്മൂട്ടിയും വില്ലനും വിനായകൻ നായകനും ആകുന്ന ചിത്രം വരുന്നു

mammotty acts as villian for vinayakan: ഒരു ഇടവേളക്ക് ശേഷം മമ്മൂട്ടി വിനായകൻ എന്നിവർ ഒരുമിച്ച് അഭിനയിക്കുന്ന സിനിമയുടെ പുതിയ വിവരങ്ങൾ ആണ് ഇപ്പോ പുറത്ത് വരുന്നത്. നവാഗതനായ ജിതിൻ കെ ജോസ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. വിനായകൻ അവതരിപ്പിക്കാൻ ഇരുന്ന കഥാപാത്രത്തിലേക്ക് പൃഥ്വിരാജ് ജോജു ജോർജ് എന്നിവരെയും പരിഗണിച്ചിരുന്നു. ബിഗ് ബി, ഡാഡി കൂൾ, ബെസ്റ്റ് ആക്ടർ, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് തുടങ്ങിയ സിനിമകളിൽ മമ്മൂട്ടിയും വിനായകനും ഒരുമിച്ച് അഭിനയിച്ചിരുന്നു. പുതിയ ചിത്രത്തിൽ […]

mammotty acts as villian for vinayakan: ഒരു ഇടവേളക്ക് ശേഷം മമ്മൂട്ടി വിനായകൻ എന്നിവർ ഒരുമിച്ച് അഭിനയിക്കുന്ന സിനിമയുടെ പുതിയ വിവരങ്ങൾ ആണ് ഇപ്പോ പുറത്ത് വരുന്നത്. നവാഗതനായ ജിതിൻ കെ ജോസ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. വിനായകൻ അവതരിപ്പിക്കാൻ ഇരുന്ന കഥാപാത്രത്തിലേക്ക് പൃഥ്വിരാജ് ജോജു ജോർജ് എന്നിവരെയും പരിഗണിച്ചിരുന്നു.

ബിഗ് ബി, ഡാഡി കൂൾ, ബെസ്റ്റ് ആക്ടർ, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് തുടങ്ങിയ സിനിമകളിൽ മമ്മൂട്ടിയും വിനായകനും ഒരുമിച്ച് അഭിനയിച്ചിരുന്നു. പുതിയ ചിത്രത്തിൽ മമ്മൂട്ടി നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രത്തെയാകും അവതരിപ്പിക്കുക എന്നും റിപ്പോർട്ടുകളുമുണ്ട്. ആദ്യ ഷെഡ്യൂൾ നഗർകോവിലിലാണ് നടക്കുക. ചിത്രീകരണം ആരംഭിച്ച് രണ്ടാഴ്ചയ്ക്കുള്ളിൽ മമ്മൂട്ടി സെറ്റിൽ ജോയിൻ ചെയ്യുമെന്നാണ് പുറത്ത് വരുന്ന വിവരം.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

mammotty acts as villian for vinayakan

ക്രൈം ത്രില്ലർ ജോണറിലാണ് ചിത്രം കഥ പറയുന്നതെന്നും റിപ്പോർട്ടുകളുണ്ട്. വൻ താര നിര തന്നെയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.ജോമോൻ ടി ജോൺ ആയിരിക്കും ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുക. സുഷിൻ ശ്യാം ആണ് സംഗീത സംവിധാനം. മമ്മൂട്ടി കമ്പനി തന്നെയായിരിക്കും സിനിമയുടെ നിർമ്മാണം നിർവഹിക്കുക. മമ്മൂട്ടി കമ്പനിയുടെ ഏഴാമത്തെ ചിത്രമാണിത്. ചിത്രം മികച്ച പ്രേഷക പിന്തുണ തന്നെ നേടുമെന്ന് ഉറപ്പ് തന്നെയാണ്.