fea 26 min

അമ്മയും മകനുമായി ജീവിക്കുകയായിരുന്നു, കവിയൂർ പൊന്നമ്മയുടെ വിയോഗത്തിൽ വിതുമ്പി മോഹൻലാൽ

mohanlal speaks about ponnamma: മലയാള സിനിമയുടെ അമ്മ എന്ന് വിശേഷിപ്പിക്കുന്ന കവിയൂർ പൊന്നമ്മ വിടപറഞ്ഞു. മലയാള സിനിമക്ക് പകരം വക്കാൻ ഇല്ലാത്ത അമ്മ മകൻ കോംബോ ആയിരുന്നു മോഹൻലാലും കവിയുർ പൊന്നമയും. അവരുടെ വിയോഗത്തിൽ അനുസ്മരിച്ച് മോഹൻലാൽ. മകനെ എന്നു വിളിക്കുമ്പോൾ എല്ലാം ഞങ്ങൾ അഭിനയിക്കുകയായിരുന്നില്ല. ജീവിക്കുകയായിരുന്നു. മോഹൻലാൽ പറയുന്നതിങ്ങനെ ‘അമ്മയുടെ വിയോഗത്തിന്റെ വേദനയിൽ കുറിക്കുന്നതാണ് ഈ വാക്കുകൾ. പെറ്റമ്മയോളം സ്നേഹം കഥാപാത്രത്തിനും ഞാനെന്ന വ്യക്തിക്കും എക്കാലവും പകർന്നു തന്നതാണ് എന്റെ പ്രിയപ്പെട്ട പൊന്നമ്മച്ചേച്ചി. മലയാളത്തിലെ […]

mohanlal speaks about ponnamma: മലയാള സിനിമയുടെ അമ്മ എന്ന് വിശേഷിപ്പിക്കുന്ന കവിയൂർ പൊന്നമ്മ വിടപറഞ്ഞു. മലയാള സിനിമക്ക് പകരം വക്കാൻ ഇല്ലാത്ത അമ്മ മകൻ കോംബോ ആയിരുന്നു മോഹൻലാലും കവിയുർ പൊന്നമയും. അവരുടെ വിയോഗത്തിൽ അനുസ്മരിച്ച് മോഹൻലാൽ. മകനെ എന്നു വിളിക്കുമ്പോൾ എല്ലാം ഞങ്ങൾ അഭിനയിക്കുകയായിരുന്നില്ല. ജീവിക്കുകയായിരുന്നു.

മോഹൻലാൽ പറയുന്നതിങ്ങനെ ‘അമ്മയുടെ വിയോഗത്തിന്റെ വേദനയിൽ കുറിക്കുന്നതാണ് ഈ വാക്കുകൾ. പെറ്റമ്മയോളം സ്നേഹം കഥാപാത്രത്തിനും ഞാനെന്ന വ്യക്തിക്കും എക്കാലവും പകർന്നു തന്നതാണ് എന്റെ പ്രിയപ്പെട്ട പൊന്നമ്മച്ചേച്ചി. മലയാളത്തിലെ പ്രിയപ്പെട്ട പ്രേക്ഷകർക്കും ഞങ്ങൾ അമ്മയും മകനും ആയിരുന്നു. പൊന്നമ്മച്ചേച്ചിയോടൊപ്പം മകനായി അഭിനയിക്കേണ്ടി വന്നിട്ടില്ല, ജീവിക്കുക തന്നെയായിരുന്നു.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

കിരീടം, ഭരതം, വിയറ്റ്നാം കോളനി, ദശരഥം, നാട്ടുരാജാവ്, വടക്കും നാഥൻ, കിഴക്കുണരും പക്ഷി, എന്നിങ്ങനെ പൊന്നമ്മച്ചേച്ചി മാതൃത്വം പകർന്നുതന്ന എത്രയെത്ര സിനിമകൾ. മകൻ അല്ലായിരുന്നിട്ടും മകനേ എന്ന് വിളിച്ച് ഓടിവരുന്ന ‘ഹിസ് ഹൈനസ് അബ്ദുള്ള’ യിലെ കഥാപാത്രം പോലെയായിരുന്നു ജീവിതത്തിൽ പൊന്നമ്മച്ചേച്ചി എനിക്കും. വിതുമ്പുന്ന വാക്കുകൾക്കൊണ്ട് ചേച്ചിക്ക് ആദരാഞ്ജലികൾ അർപ്പിക്കാനാവുന്നില്ല.ഓർമ്മകളിൽ എന്നും ആ മാതൃസ്നേഹം നിറഞ്ഞുതുളുമ്പും’.

mohanlal speaks about ponnamma

നിരവധി സിനിമ താരങ്ങൾ ആണ് കവിയൂർ പൊന്നമ്മയെ അവസാനമായും കാണുന്നതിന് എത്തിയിരിക്കുന്നത്. ഇവരുടെ വിയോഗത്തിൽ അനുശോചനം അറിയിക്കുകയാണ് ഏവരും. മമ്മൂട്ടി, സുരേഷ്‌ഗോപി തുടങ്ങി നിരവധി താരങ്ങൾ അമ്മക്ക് പ്രണാമം അർപ്പിക്കാൻ എത്തി.

Read also: ആ ചുവന്ന വട്ടപ്പൊട്ടും നിറപുഞ്ചിരിയും ഇനി ഇല്ല.. മലയാളത്തിന്റെ ‘അമ്മ കവിയൂർ പൊന്നമ്മ അന്തരിച്ചു