fea 23 min

50 സെക്കൻഡ് പരസ്യത്തിന് 5 കൂടി രൂപ വാങ്ങുന്ന നായിക: ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരം ആര് ?

nayathara get 5 crores as salary: ബോളിവുഡിലും ദക്ഷിണേന്ത്യൻ സിനിമകളിലും വമ്പൻ പ്രതിഫലം വാങ്ങുന്ന നിരവധി നായികമാർ ഉണ്ട്. എന്നാൽ ഇക്കൂട്ടത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നായികമാർ തൃഷയോ സാമന്തയോ അനുഷ്കയോ അല്ല.ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരം ഇപ്പോൾ നയൻതാരയാണ്.50 സെക്കൻഡിന് അഞ്ച് കോടി രൂപയാണ് പ്രതിഫലം താരം വാങ്ങുന്നത് എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ അൽപ്പം ബുദ്ധിമുട്ടായേക്കാം. നാല് ഭാഷകളിലായി രണ്ട് ദിവസം കൊണ്ട് ഷൂട്ട് ചെയ്ത പരസ്യമാണിത്. ടാറ്റ സ്കൈയുടെ പരസ്യത്തിൽ […]

nayathara get 5 crores as salary: ബോളിവുഡിലും ദക്ഷിണേന്ത്യൻ സിനിമകളിലും വമ്പൻ പ്രതിഫലം വാങ്ങുന്ന നിരവധി നായികമാർ ഉണ്ട്. എന്നാൽ ഇക്കൂട്ടത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നായികമാർ തൃഷയോ സാമന്തയോ അനുഷ്കയോ അല്ല.ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരം ഇപ്പോൾ നയൻതാരയാണ്.50 സെക്കൻഡിന് അഞ്ച് കോടി രൂപയാണ് പ്രതിഫലം താരം വാങ്ങുന്നത് എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ അൽപ്പം ബുദ്ധിമുട്ടായേക്കാം.

നാല് ഭാഷകളിലായി രണ്ട് ദിവസം കൊണ്ട് ഷൂട്ട് ചെയ്ത പരസ്യമാണിത്. ടാറ്റ സ്കൈയുടെ പരസ്യത്തിൽ അഭിനയിക്കാൻ ആണ് 50 സെക്കൻഡിന് അഞ്ച് കോടി രൂപ നയൻതാര പ്രതിഫലം വാങ്ങിക്കുന്നത്. നാല് ഭാഷകളിലായി ആണ് പരസ്യം ഷൂട്ട് ചെയ്തിരിക്കുന്നത്.രണ്ട് ദിവസമാണ് പരസ്യം ഷൂട്ട് ചെയ്യുന്നതിനായി എടുത്ത സമയം. അതേസമയം ഒരു ചിത്രത്തിൽ അഭിനയിക്കുന്നതിനായി 10 കോടി രൂപയാണ് നയൻതാര വാങ്ങുന്നത് എന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. ചില ചിത്രങ്ങളിൽ 12 കോടി വരെ താരം വാങ്ങുന്നുണ്ട്. 200 കോടി രൂപയിൽ അധികം ആസ്തി നയൻതാരയ്ക്ക് നിലവിൽ ഉണ്ട്. 50 കോടി രൂപയുടെ പ്രൈവറ്റ് ജെറ്റും നയന്‍താരയ്ക്ക് സ്വന്തമായിട്ടുണ്ട്.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

മലയാള സിനിമയിലൂടെ ആയിരുന്നു നയൻതാരയുടെ തുടക്കം. സത്യൻ അന്തിക്കാടിനെ മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെയാണ് താരം തന്നെ സിനിമ ജീവിതത്തിലേക്ക് തുടക്കം കുറിക്കുന്നത്.പിന്നീട് തമിഴ് ചിത്രങ്ങളിലേക്ക് മാറുകയും തമിഴ് ചിത്ര ലോകത്ത് കൂടുതൽ പ്രശസ്തമാവുകയും ചെയ്തു.തമിഴ് സിനിമയുടെ ലേഡി സൂപ്പർസ്റ്റാർ എന്ന വിശേഷണം നേടിയെടുക്കാനും താരത്തിന് കഴിഞ്ഞു.ഗജനി സത്യം ചന്ദ്രമുഖി അയ്യാ തുടങ്ങിയ ചിത്രങ്ങളിലൂടെ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തു. ലക്ഷ്മി എന്ന ചിത്രത്തിലൂടെ തെലുങ്കിലും നയൻതാര ഏറെ പ്രശസ്തി നേടി. കരിയറില്‍ 75 ചിത്രങ്ങളില്‍ അധികം നയന്‍താര അഭിനയിച്ചിട്ടുണ്ട്.

nayathara get 5 crores as salary

അടുത്തിടെ ബോളിവുഡിലും നയൻതാര അരങ്ങേറ്റം കുറിച്ചിരുന്നു.2023 ൽ ഷാരൂഖ് ഖാന്റെ കൂടെയാണ് ബോളിവുഡിലേക്കുള്ള നയൻതാരയുടെ അരങ്ങേറ്റം. ആയിരം കോടിയിൽ അധികം ഈ ചിത്രം ബോക്സ് ഓഫീസിൽ നിന്ന് നേടിയെടുത്തു.ഇതോടെ പാൻ ഇന്ത്യൻ താരമായി നയൻതാര മാറുകയും ചെയ്തു.2018 ൽ ഫോർബ്‌സ് ഇന്ത്യയുടെ സെലിബ്രിറ്റി 100 പട്ടികയിൽ ഇടം നേടിയ ഒരേയൊരു തെന്നിന്ത്യൻ മുൻനിര നടികൂടിയാണ് നയൻതാര. 20 വർഷത്തിനിടെ 80 സിനിമകളിൽ അഭിനയിച്ച നടി നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. അന്നപൂരണിയിലാണ് നയൻതാര അവസാനം അഭിനയിച്ചത്.

Read also: തൊട്ടാൽ പോള്ളും സ്വർണ വില – പവന് ഇന്ന് റെക്കോർഡ് വില