fea 25 min

തന്നോട് രാഷ്ട്രീയ ചോദ്യങ്ങൾ ചോദിക്കരുത്; ക്ഷോഭിച്ച് രജനീകാന്ത്

rajanikath speaks about his politics: രാഷ്ട്രീയം ചോദിച്ചതിന് മാധ്യമങ്ങളോട് ദേഷ്യപ്പെട്ട് സൂപ്പർതാരം രജനീകാന്ത്. മുൻ നടനുമായിരുന്ന സ്റ്റാലിൻ രാഷ്ട്രീയ പ്രവേശനത്തെപ്പറ്റി യോജിച്ചതിനെതിരെയാണ് രജനികാന്ത് ദേഷ്യപ്പെട്ടത്. പുതിയ ചിത്രം വേട്ടയ്യന്റെ ഓഡിയോ റിലീസിന്റെ ഭാഗമായി ചെന്നൈയിൽ എത്തിയതായിരുന്നു താരം. ഉദയനിധിയുടെ ഉപമുഖ്യമന്ത്രി പദവിയെക്കുറിച്ചായിരുന്നു ചോദ്യം. എന്നാൽ താൻരാഷ്ട്രീയം ചർച്ച ചെയ്യാൻ ആഗ്രഹിക്കുന്നില്ലെന്ന് രജനീകാന്ത് വ്യക്തമാക്കി. ‘എന്നോട് രാഷ്ട്രീയചോദ്യങ്ങൾ ചോദിക്കരുതെന്ന് എത്രതവണ നിങ്ങളോട് പറഞ്ഞിട്ടുണ്ട്’ എന്ന് അല്പം ക്ഷോഭിച്ചുകൊണ്ടായിരുന്നു രജനിയുടെ മറുപടി ഈ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. […]

rajanikath speaks about his politics: രാഷ്ട്രീയം ചോദിച്ചതിന് മാധ്യമങ്ങളോട് ദേഷ്യപ്പെട്ട് സൂപ്പർതാരം രജനീകാന്ത്. മുൻ നടനുമായിരുന്ന സ്റ്റാലിൻ രാഷ്ട്രീയ പ്രവേശനത്തെപ്പറ്റി യോജിച്ചതിനെതിരെയാണ് രജനികാന്ത് ദേഷ്യപ്പെട്ടത്. പുതിയ ചിത്രം വേട്ടയ്യന്റെ ഓഡിയോ റിലീസിന്റെ ഭാഗമായി ചെന്നൈയിൽ എത്തിയതായിരുന്നു താരം.

ഉദയനിധിയുടെ ഉപമുഖ്യമന്ത്രി പദവിയെക്കുറിച്ചായിരുന്നു ചോദ്യം. എന്നാൽ താൻരാഷ്ട്രീയം ചർച്ച ചെയ്യാൻ ആഗ്രഹിക്കുന്നില്ലെന്ന് രജനീകാന്ത് വ്യക്തമാക്കി. ‘എന്നോട് രാഷ്ട്രീയചോദ്യങ്ങൾ ചോദിക്കരുതെന്ന് എത്രതവണ നിങ്ങളോട് പറഞ്ഞിട്ടുണ്ട്’ എന്ന് അല്പം ക്ഷോഭിച്ചുകൊണ്ടായിരുന്നു രജനിയുടെ മറുപടി ഈ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

rajanikath speaks about his politics

വിശാഖപട്ടണത്ത് ഷൂട്ടിങ് പുരോഗമിക്കുന്ന കൂലിയുടെ സെറ്റിൽ നിന്നാണ് ഓഡിയോ ലോഞ്ചിൽ പങ്കെടുക്കാൻ രജനീകാന്ത് ചെന്നൈയിൽ എത്തിയത്. ചെന്നൈ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തിലാണ് പരിപാടി നടക്കുന്നത്.

ടിജെ ഗ്നാനവേൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് വേട്ടയ്യൻ. ഫഹദ് ഫാസിൽ, മഞ്ജു വാര്യർ, അമിതാഭ് ബച്ചൻ ,റാണ ദഗ്ഗുബാട്ടി തുടങ്ങിയവർ അണിയറയിൽ എത്തുന്ന വൻ ചിത്രമാണിത്. ഒക്ടോബർ 10നാണ് ചിത്രം തിയറ്ററിലെത്തുക.