Anand madhusoodanan About PaVa Movie Song

ആ പാട്ട് കമ്പോസ് ചെയ്തത് ഞാനാണെന്ന് ഇപ്പോഴും ആർക്കും അറിയില്ല: ആനന്ദ് മധുസൂദനൻ.

Anand madhusoodanan About PaVa Movie Song: ഈ വർഷത്തെ മികച്ച സിനിമകളിലൊന്നാണ് സൂരജ് തോമസ് സംവിധാനം ചെയ്‌ത ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത് ആനന്ദ് മധുസൂദനനും ചിന്നു ചാന്ദ്നിയുമായിരുന്നു. കാലികപ്രാധാന്യമുള്ള ശക്തമായ പ്രമേയമാണ് ചിത്രം സംസാരിച്ചത്. ആദ്യമായി അഭിനയിക്കുന്നതിന്റെ യാതൊരു പതർച്ചയുമില്ലാതെയാണ് ആനന്ദ് നായകകഥാപാത്രമായ ഷിജുവിനെ അവതരിപ്പിച്ചത്. ചിത്രത്തിന്റെ കഥ, തിരക്കഥ എന്നിവ രചിച്ചതും സംഗീതം നൽകിയതും ആനന്ദ് തന്നെയാണ്.രഞ്ജിത് ശങ്കർ സംവിധാനം ചെയ്ത മോളി ആന്റി റോക്ക്സ് എന്ന ചിത്രത്തിലൂടെയാണ് ആനന്ദ് സംഗീത സംവിധായകനാകുന്നത്. പ്രേതം, […]

Anand madhusoodanan About PaVa Movie Song: ഈ വർഷത്തെ മികച്ച സിനിമകളിലൊന്നാണ് സൂരജ് തോമസ് സംവിധാനം ചെയ്‌ത ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത് ആനന്ദ് മധുസൂദനനും ചിന്നു ചാന്ദ്നിയുമായിരുന്നു. കാലികപ്രാധാന്യമുള്ള ശക്തമായ പ്രമേയമാണ് ചിത്രം സംസാരിച്ചത്. ആദ്യമായി അഭിനയിക്കുന്നതിന്റെ യാതൊരു പതർച്ചയുമില്ലാതെയാണ് ആനന്ദ് നായകകഥാപാത്രമായ ഷിജുവിനെ അവതരിപ്പിച്ചത്.

ചിത്രത്തിന്റെ കഥ, തിരക്കഥ എന്നിവ രചിച്ചതും സംഗീതം നൽകിയതും ആനന്ദ് തന്നെയാണ്.രഞ്ജിത് ശങ്കർ സംവിധാനം ചെയ്ത മോളി ആന്റി റോക്ക്സ് എന്ന ചിത്രത്തിലൂടെയാണ് ആനന്ദ് സംഗീത സംവിധായകനാകുന്നത്. പ്രേതം, പ്രേതം 2, പാ.വ, ഞാൻ മേരിക്കുട്ടി എന്നീ ചിത്രങ്ങൾക്ക് സംഗീതം നൽകിയത് ആനന്ദാണ്. പൊടിമീശ മുളക്കണ കാലം എന്ന പാട്ട് താനാണ് കമ്പോസ് ചെയ്‌തതെന്ന കാര്യം പലർക്കും ഇപ്പോഴും അറിയില്ലെന്ന് അദ്ദേഹം പറഞ്ഞു.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

Anand madhusoodanan About PaVa Movie Song

തനിക്കറിയാവുന്ന പലരുടെയും ധാരണ പ്രേതത്തിന്റെ മ്യൂസിക് ഡയറകർ ഗോപി സുന്ദറാണെന്നും ഇക്കാര്യം തന്നോട് പലരും പറഞ്ഞിട്ടുണ്ടെന്നും ആനന്ദ് പറഞ്ഞു. അതൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും ചിലർക്കെങ്കിലും മനസിലായാൽ സന്തോഷമുണ്ടെന്നും ആനന്ദ് കൂട്ടിച്ചേർത്തു. ഒറിജിനൽസിനോട് സംസാരിക്കുകയായിരുന്നു ആനന്ദ് മധുസൂദനൻ.പാ.വയിലെ പൊടിമീശ മുളക്കണ കാലം എന്ന പാട്ട് കമ്പോസ് ചെയ്‌തത് ഞാനാണ്. അക്കാര്യം പലർക്കും അറിയില്ല.അറിയുമ്പോൾ അവർക്കൊക്കെ ഞെട്ടലാണ്. വേറെ ആരോ ആണ് ചെയ്തതെന്നാണ് എല്ലാവരുടെയും ധാരണ.

ഇത് അവർ എൻ്റെയടുത്ത് തന്നെ വന്ന് പറയാറുണ്ട്. നാട്ടിൽ ഞാൻ ഏതെങ്കിലും ഫങ്ഷന് പോകുമ്പോൾ പരിചയക്കാർ ആരെങ്കിലും വന്ന് സംസാരിക്കുമ്പോൾ ‘പ്രേതം എന്ന് പറയുന്ന സിനിമ കണ്ടു, ഗോപി സുന്ദർ എന്ത് കിടിലൻ മ്യൂസിക്കാ ചെയ്ത് വെച്ചിരിക്കുന്നത്’ എന്നൊക്കെയാണ് പറയുന്നത്.