fea 38 min 1

ബേക്കറിയിലെ വെട്ടുകേക്ക് നമുക്ക് വീട്ടിലും ഉണ്ടാക്കാം കിടിലൻ ടേസ്റ്റ് ആണ്

bakery style vettu cake recipe: വളരെ കുറഞ്ഞ ചേരുവകൾ കൊണ്ടും സമയം കൊണ്ടും വീട്ടിൽ തന്നെ നല്ല ടേസ്റ്റി ആയ വെട്ടുകേക്ക് ഉണ്ടാക്കിയെടുക്കാൻ സാധിക്കും. ഇതിനാവശ്യമായ ചേരുവകൾ എന്തെല്ലാമെന്നു നോക്കാം. ചേരുവകൾ Advertisement Kerala Prime News അംഗമാവാൻ Join രീതിഒരു ബൗളിലേക്ക് മൈദ പൊടി, ഏലക്ക പൊടിച്ചത്, ബേക്കിംഗ് പൗഡർ, മഞ്ഞൾ പൊടി ആവശ്യത്തിന് ഉപ്പ് ഓയിൽ എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക. മറ്റൊരു ബൗളിലേക്ക് പൊടിച്ച പഞ്ചസാരയും മുട്ടയും ഇട്ട് നന്നായി […]

bakery style vettu cake recipe: വളരെ കുറഞ്ഞ ചേരുവകൾ കൊണ്ടും സമയം കൊണ്ടും വീട്ടിൽ തന്നെ നല്ല ടേസ്റ്റി ആയ വെട്ടുകേക്ക് ഉണ്ടാക്കിയെടുക്കാൻ സാധിക്കും. ഇതിനാവശ്യമായ ചേരുവകൾ എന്തെല്ലാമെന്നു നോക്കാം.

ചേരുവകൾ

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

  • മൈദ പൊടി – 1 കപ്പ്
  • ഏലക്ക പൊടിച്ചത് – 1/4 ടീ സ്പൂൺ
  • ബേക്കിംഗ് പൗഡർ – 1/4 ടീ സ്പൂൺ
  • മഞ്ഞൾപ്പൊടി – 1/4 ടീ സ്പൂൺ
  • ഉപ്പ് – ആവശ്യത്തിന്
  • ഓയിൽ – 2 ടേബിൾ സ്പൂൺ
  • പൊടിച്ച പഞ്ചസാര – 1/2 കപ്പ്
  • മുട്ട – 1 എണ്ണം

രീതി
ഒരു ബൗളിലേക്ക് മൈദ പൊടി, ഏലക്ക പൊടിച്ചത്, ബേക്കിംഗ് പൗഡർ, മഞ്ഞൾ പൊടി ആവശ്യത്തിന് ഉപ്പ് ഓയിൽ എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക. മറ്റൊരു ബൗളിലേക്ക് പൊടിച്ച പഞ്ചസാരയും മുട്ടയും ഇട്ട് നന്നായി ബീറ്റ് ചെയ്തു വയ്ക്കുക. ഇതിലേക്ക് നമ്മൾ ആദ്യം മിക്സ് ചെയ്തു വച്ചിരിക്കുന്ന മൈദ പൊടിയുടെ കൂട്ട് ഇട്ടു കൊടുത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം ഇതിലേക്ക് ആവശ്യമെങ്കിൽ മൈദ പൊടി കുറച്ച് കൂടി ഇട്ടു കൊടുത്ത് നന്നായി സോഫ്റ്റ് ആയി കുഴച് എടുക്കുക.

bakery style vettu cake recipe

ഇനി ഇത് ബോൾ ആക്കി അതിൽ ഒരു ബോൾ എടുത്ത് പരത്തുക. അധികം കനം കുറച്ച് പരത്താതെ കുറച്ച് കട്ടിയിൽ തന്നെ പരത്തിയ ശേഷം ഇത് നമുക്ക് ചെറിയ ചതുരം ഷേപ്പ് ആക്കി മുറിച് എടുക്കാം. ഒരു പാൻ അടുപ്പിൽ വെച്ച് ഇതിലേക്ക് എണ്ണ ഒഴിച്ച് കൊടുത്ത് എണ്ണ നന്നായി ചൂടായി കഴിയുമ്പോൾ മുറിച്ചു വച്ചിരിക്കുന്ന വെട്ട് കേക്ക് ഓരോന്ന് വീതം ഇട്ടു കൊടുത്തു ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ കോരി എടുക്കാവുന്നതാണ്. തീ കുറച്ചു വെച്ച് വേണം നമ്മൾ ഇത് പൊരിച് എടുക്കാൻ.

Read also: നല്ല ചൂട് ചായക്കൊപ്പം നല്ല സോഫ്റ്റ് ഉണ്ണിയപ്പം കൂടി ആയാലോ? അത് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം?