fea 39 min

സന്തോഷ നിമിഷം പങ്കുവെച്ചു ചിരഞ്ജീവി , കയ്യടിച്ചു ആരാധകരും സഹപ്രവർത്തകരും

chiranjeevi got Guinness world records: മെഗാസ്റ്റാർ ചിരഞ്ജീവിയുടെ പുതിയ വിശേഷമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ആരാധകരുടെ ഇഷ്ട്ട താരമാണ് ചിരഞ്ജീവി. ഒട്ടേറെ സിനിമകളിൽ ആരാധകരുടെ മനസ്സ് കീഴ്പ്പെടുത്തുന്ന രീതിയിൽ ഉള്ള നിർത്തചുവടുകളും അഭിനയം കാഴ്ചവെച്ച ചിരഞ്ജീവി യുവതലമുറക്കും ഇഷ്ടപെട്ട അഭിനേതാവ് തന്നെയാണ്. ഗിന്നസ് വേൾഡ് റെക്കോർഡ് പട്ടികയിൽ ഇടം നേടിയിരിക്കുകേയാണ് ചിരഞ്ജീവി ഇപ്പോൾ . 1978 സെപ്റ്റംബർ 22 നാണ് ചിരഞ്ജീവിയുടെ ആദ്യ സിനിമ പുറത്തിറങ്ങിയത്. ആ സിനിമ തന്നെ ജനപ്രീതി നേടിയെടുക്കുകേയും ചെയ്തു. ഇതിനു […]

chiranjeevi got Guinness world records: മെഗാസ്റ്റാർ ചിരഞ്ജീവിയുടെ പുതിയ വിശേഷമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ആരാധകരുടെ ഇഷ്ട്ട താരമാണ് ചിരഞ്ജീവി. ഒട്ടേറെ സിനിമകളിൽ ആരാധകരുടെ മനസ്സ് കീഴ്പ്പെടുത്തുന്ന രീതിയിൽ ഉള്ള നിർത്തചുവടുകളും അഭിനയം കാഴ്ചവെച്ച ചിരഞ്ജീവി യുവതലമുറക്കും ഇഷ്ടപെട്ട അഭിനേതാവ് തന്നെയാണ്. ഗിന്നസ് വേൾഡ് റെക്കോർഡ് പട്ടികയിൽ ഇടം നേടിയിരിക്കുകേയാണ് ചിരഞ്ജീവി ഇപ്പോൾ . 1978 സെപ്റ്റംബർ 22 നാണ് ചിരഞ്ജീവിയുടെ ആദ്യ സിനിമ പുറത്തിറങ്ങിയത്. ആ സിനിമ തന്നെ ജനപ്രീതി നേടിയെടുക്കുകേയും ചെയ്തു.

ഇതിനു ആദരമർപ്പിച്ചുകൊണ്ട് ഗിന്നസ് അധികൃതർ കഴിഞ്ഞ ദിവസം ആദരിക്കൽ ചടങ്ങ് സംഘടിപ്പിച്ചത് .സിനിമയിൽ അഭിനയജീവിതം അരങ്ങേറി 46 വർഷങ്ങൾ കൊണ്ട് 537 പാട്ടുകളിലാണ് അദ്ദേഹം അഭിനയിച്ചത് .24000 നിർത്തചുവടുകൾ കാഴ്ചവെച്ചു. ഇതാണ് ചിരഞ്ജീവിയെ തേടി ഗിന്നസ് ലോക റെക്കോർഡ് എത്താൻ കാരണം. ഇന്ത്യയിൽ മറ്റൊരു നടനും ഈ നാഴികക്കല്ലിലേക്ക് എത്താൻ സാധിച്ചിട്ടില്ല .സെപ്റ്റംബർ 20 നാണ് ഈ ബഹുമാനം ചിരഞ്ജീവിയെ തേടി എത്തിയത് .ഹൈദരാബാദിൽ നടന്ന ചടങ്ങിലാണ് അവാർഡ് ഏറ്റുവാങ്ങിയത്.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

in 7 min

ഗിന്നസ് വേൾഡ് റെക്കോർഡിൽ നിന്ന് ഇത്തരമൊരു അംഗീകാരം താൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല എന്നും വളരെ സന്തോഷവും ബഹുമാനവും തോന്നുന്നു എന്നാണ് ചിരഞ്ജീവി പ്രതികരിച്ചത് . ചിരഞ്ജീവിക്ക് പുരസ്‌കാരം സമ്മാനിക്കാൻ അമീർഖാനും വേദിയിൽ ഉണ്ടായിരുന്നു .വേദി പങ്കിടാനായതിൽ അഭിമാനമുണ്ടെന്നും ചിരഞ്ജീവിയുടെ വലിയ ആരാധകനാണ് തന്നെനും അദ്ദേഹത്തെ താൻ വളരെ അധികം ബഹുമാനിക്കുന്നുണ്ട് എന്നും അമീർഖാൻ കൂട്ടിച്ചേർത്തു. ചിരഞ്ജീവിയുടെ നിർത്തം തന്റെ ഹൃദയവും ആത്മാവും അതിൽ ഉൾപെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.

chiranjeevi got Guinness world records

കഴിഞ്ഞ വര്ഷം ചിരഞ്ജീവിയെ ഇന്ത്യയിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സിവിലിയൻ ബഹുമതിയായ പത്മഭൂഷൺ നൽകി ആദരിച്ചിരുന്നു. തെലുങ്കാന മുഖ്യമന്ത്രി എ രേവന്ത് റെഡിയും ചിരഞ്ജീവിക്ക് അഭിനന്ദങ്ങൾ അറിയിച്ചു . പ്രമുഖ നടൻ ചിരഞ്ജീവി ഗിന്നസ് ബുക്കിൽ ഇടം നേടിയത് തെലുങ്ക് ജനതയ്ക്ക് അഭിമാനകാരംമാണെന്ന് അദ്ദേഹം കുറിച്ചത്. ചിരഞ്ജീവിയെ ഗിന്നസ് അധികൃതർ ആദരിക്കുന്ന ചടങ്ങിൽ നിന്നുള്ള ചിത്രങ്ങൾ മരുമകളും രാംചരൺ തേജയുടെ ഭാര്യയുമായ ഉപാസനയാണ് പങ്കുവെച്ചത് .

Read also: കിരൺ റാവുവിൻ്റെ ലാപത ലേഡീസ് ഓസ്കാറിന്; 2025ലെ ഇന്ത്യയുടെ ഔദ്യോഗിക എൻട്രി