fea 34 min 1

തൊട്ടാൽ പോള്ളും സ്വർണവില, സംസ്ഥാനത്തെ സ്വർണവില സർവകാല റെക്കോർഡിലേക്ക് കുതിക്കുന്നു

gold rate today: സംസ്ഥാനത്ത് സ്വർണ വില റെക്കോർഡിലേക്ക്. ഇതോടെ ചരിത്രത്തിലെ ഉയർന്ന നിലയിലേക്ക് സ്വർണ്ണവില കുതിക്കുന്നു.ഗ്രാമിന് 20 രൂപ വർധിച്ച് 6,980 രൂപയായി.പവന് ഇന്ന് 160 രൂപ ഉയർന്ന് ഇന്നത്തെ വില 55,840 രൂപയായി. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണ് ഇത്.ഇതോടെ കഴിഞ്ഞ സെപ്റ്റബർ 21 ശനിയാഴ്ച രേഖപ്പെടുത്തിയ ഗ്രാമിന് 6,960 രൂപയും പവന് 55,680 രൂപയും എന്ന റെക്കോർഡ് മറികടന്നു.ഈ മാസത്തിന്റെ ആരംഭത്തിൽ 53,360 രൂപയായിരുന്നു സ്വര്‍ണവില. പിന്നീട് ഉയര്‍ന്ന സ്വര്‍ണവില തിങ്കളാഴ്ചയാണ് […]

gold rate today: സംസ്ഥാനത്ത് സ്വർണ വില റെക്കോർഡിലേക്ക്. ഇതോടെ ചരിത്രത്തിലെ ഉയർന്ന നിലയിലേക്ക് സ്വർണ്ണവില കുതിക്കുന്നു.ഗ്രാമിന് 20 രൂപ വർധിച്ച് 6,980 രൂപയായി.പവന് ഇന്ന് 160 രൂപ ഉയർന്ന് ഇന്നത്തെ വില 55,840 രൂപയായി. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണ് ഇത്.ഇതോടെ കഴിഞ്ഞ സെപ്റ്റബർ 21 ശനിയാഴ്ച രേഖപ്പെടുത്തിയ ഗ്രാമിന് 6,960 രൂപയും പവന് 55,680 രൂപയും എന്ന റെക്കോർഡ് മറികടന്നു.ഈ മാസത്തിന്റെ ആരംഭത്തിൽ 53,360 രൂപയായിരുന്നു സ്വര്‍ണവില. പിന്നീട് ഉയര്‍ന്ന സ്വര്‍ണവില തിങ്കളാഴ്ചയാണ് വീണ്ടും 55000 കടന്നത്.

ins min

എന്നാല്‍ പിന്നീടുള്ള മൂന്ന് ദിവസം ഇടിഞ്ഞതോടെ സ്വര്‍ണവില വീണ്ടും 55,000ല്‍ താഴെയെത്തി. പിന്നെയും മുകളിലേക്ക് ഉയരുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്. നിലവിൽ യുഎസ് ഫെഡ് പലിശ കുറച്ചതും, പശ്ചിമേഷ്യയിൽ സംഘർഷ സാഹചര്യങ്ങൾ വർധിക്കുന്നതുമാണ് സ്വർണ്ണ വിലയിൽ കുതിപ്പുണ്ടാക്കുന്നത്. എന്നാൽ വെള്ളി വില ഗ്രാമിന് 96 രൂപയിൽ മാറ്റമില്ലാതെ തുടരുന്നു. രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് ഇന്ത്യയിൽ സ്വർണവില നിശ്ചയിക്കാറുള്ളത്. ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വർണവിലയിലെ മാറ്റങ്ങളെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

രാജ്യാന്തര വിപണിയിൽ സ്വർണത്തിന് വില കുറഞ്ഞാൽ ഇന്ത്യയിൽ വില കുറയണമെന്ന് നിർബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങൾ രാജ്യത്തെ സ്വർണവില നിശ്ചയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്. നിലവിൽ പ്രാദേശികമായി പ്രവർത്തിക്കുന്ന ഗോൾഡ് അസോസിയേഷനുകളാണ് ആഭ്യന്തര വിപണിയിൽ സ്വർണത്തിന് വിലയിടുന്നത്. ആവശ്യകത അനുസരിച്ച് സ്വർണത്തിന് വിലകൂട്ടാനും വിലകുറയ്ക്കാനും അസോസിയേഷനുകൾക്ക് കഴിയും. അത്യാവശ്യമായ സാഹചര്യങ്ങളിൽ ദിവസത്തിൽ രണ്ടുതവണ വരെ അസോസിയേഷനുകൾ വില പുതുക്കാറുണ്ട്.

gold rate today

കഴിഞ്ഞ പത്തുദിവസത്തെ സ്വർണ വില നോക്കാം

സെപ്റ്റംബർ 11 : 53,720

സെപ്റ്റംബർ 12 : 53,640

സെപ്റ്റംബർ 13 : 54,600

സെപ്റ്റംബർ 14 : 54, 920

സെപ്റ്റംബർ 15 : 54, 920

സെപ്റ്റംബർ 16 : 55,040

സെപ്റ്റംബർ 17 : 54,920

സെപ്റ്റംബർ 18 : 54,800

സെപ്റ്റംബർ 19 : 54,600

സെപ്റ്റംബർ 20 : 55,080

സെപ്റ്റംബർ 21 : 55,680

സെപ്റ്റംബർ 22 : 55,680

Read also: യുഎഇയിലും സ്വർണത്തിന് വില കുതിക്കുന്നു: ഗ്രാമിന് 314 ദിർഹം