fea 35 min

ജയ് ഹനുമാനിൽ വൈറലായി ഹനുമാൻകൈൻഡ്. വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

hanumankind with modi: ” ബിഗ് ഡോഗ്സ് ” എന്ന ഗാനത്തിലൂടെ ഇന്ത്യയിലും അന്തർദ്ദേശീയതലങ്ങളിലും മുഖ്യധാരാ ജനപ്രീതി ലഭിച്ച റാപ്പറും ഗാന രചനിതാവും ഗായകനുമാണ് ഹനുമാൻകൈൻഡ്. റാപ്പ് സം​ഗീതലോകത്തെ പുതിയ തരം​ഗമായ ഈ മലയാളി ഗായകൻ വളരെ പെട്ടന്നു തന്നെ ആരാധകർക്കിടയിൽ സ്ഥാനം പിടിക്കുകയും ചുരുങ്ങിയ സമയത്തിനുള്ളിൽ യൂത്തിന്റെ ആവേശമായി മാറികയും ചെയ്ത്തിരുന്നു. ഇക്കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനത്തിന്റെ ഭാ​ഗമായി ന്യൂ യോർക്കിൽ നടന്ന മോദി & യുഎസ് പരിപാടിയിലും അദ്ദേഹം ​ഗാനമാലപിച്ചു.ഈ […]

hanumankind with modi: ” ബിഗ് ഡോഗ്സ് ” എന്ന ഗാനത്തിലൂടെ ഇന്ത്യയിലും അന്തർദ്ദേശീയതലങ്ങളിലും മുഖ്യധാരാ ജനപ്രീതി ലഭിച്ച റാപ്പറും ഗാന രചനിതാവും ഗായകനുമാണ് ഹനുമാൻകൈൻഡ്. റാപ്പ് സം​ഗീതലോകത്തെ പുതിയ തരം​ഗമായ ഈ മലയാളി ഗായകൻ വളരെ പെട്ടന്നു തന്നെ ആരാധകർക്കിടയിൽ സ്ഥാനം പിടിക്കുകയും ചുരുങ്ങിയ സമയത്തിനുള്ളിൽ യൂത്തിന്റെ ആവേശമായി മാറികയും ചെയ്ത്തിരുന്നു.

ഇക്കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനത്തിന്റെ ഭാ​ഗമായി ന്യൂ യോർക്കിൽ നടന്ന മോദി & യുഎസ് പരിപാടിയിലും അദ്ദേഹം ​ഗാനമാലപിച്ചു.ഈ ചടങ്ങിനിടെ നടന്ന ഒരു സംഭവം ഏറ്റെടുത്തിരിക്കുകയാണ് സൈബർ ലോകം.പ്രധാനമന്ത്രി നരേന്ദ്ര മോദിയുൾപ്പെടെയുള്ളവർക്കായി ബി​ഗ് ഡോ​ഗ്സ് ഉൾപ്പെടെയുള്ള ഹിറ്റ് ​ഗാനങ്ങൾ ഹനുമാൻകൈൻഡും സംഘവും അവതരിപ്പിച്ചു.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

ഹനുമാൻകൈൻഡിനൊപ്പം ആദിത്യ ഗാധ്‌വി,ദേവി ശ്രീ പ്രസാദ് തുടങ്ങിയ പ്രശസ്ത കലാകാരൻമാരും തങ്ങളുടെ നിറസാന്നിധ്യം ഉറപ്പിച്ച പരിപാടി കഴിഞ്ഞയുടൻ പ്രധാനമന്ത്രി വേദിയിലേക്കെത്തുകയും ഗായകസംഘത്തെ ആലിം​ഗനം ചെയ്ത് അഭിനന്ദിച്ചു. ഇതിൽ റാപ്പർ ഹനുമാൻകൈൻഡിനെ കെട്ടിപ്പിടിച്ചപ്പോൾ ‘ജയ് ഹനുമാൻ’ എന്നു പറഞ്ഞുകൊണ്ടാണ് മോദിജി അഭിനന്ദനമറിയിച്ചത്. വളരെ പെട്ടന്നു തന്നെ വീഡിയോ വൈറലായിമാറി.

hanumankind with modi

മലപ്പുറം പൊന്നാനി സ്വദേശി ആണ് സൂരജ് ചെറുകാട്. അദ്ദേഹം ഇപ്പോൾ റാപ്പ് ലോകത്തു തരംഗം ആകുകയാണ്. ജൂലായ് 10 നാണു സൂരജിന്റെ ഈ ഗാനം പുറത്തു ഇറങ്ങിയത്. ഇപ്പോഴും ആ ഗാനം ട്രെൻഡിങ് ലിസ്റ്റിൽ ആണ്. ആഷിഖ് അബു സംവിധാനം ചെയ്യുന്ന റൈഫിൾ ക്ലബ് എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്കും കടക്കുകയാണ് സൂരജ്.

Read also: പാൻ ഇന്ത്യനായി മാറി “ഉണ്ണി വാവാവോ” കുഞ്ഞിനെ ഉറക്കാൻ മലയാളം പാട്ടുപഠിച്ചു രൺബീർ കപ്പൂർ