fea 49 min

മിസ്സ്‌ യു അച്ഛാ, അച്ഛനെക്കുറിച്ചുള്ള വികാരനിർഭരമായ കുറിപ്പ് പങ്കുവെച്ചു നടി ഭാവന

actress bhavana remember father: അച്ഛന്റെ ചരമ വാർഷിക ദിനത്തിൽ അച്ഛനോടൊപ്പമുള്ള ചിത്രം പങ്കുവച്ച് നടി ഭാവന. ഭാവനയുടെ അച്ഛൻ ബാലചന്ദ്രന്റെ ഒൻപതാം ചരമവാർഷികത്തിൽ വികാരഭരതയായിരിക്കുകയാണ് താരം. അച്ഛനൊപ്പമുള്ള പഴയൊരു ചിത്രം തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുകയാണ് നടി. പോരാട്ടം തുടരുക നീ തോൽക്കുന്നത് കാണാൻ സ്വർഗത്തിലെ ആൾ ആഗ്രഹിക്കുന്നില്ലെന്നും ഭാവന പോസ്റ്റിൽ കുറിച്ചു . ‘കാലം മായ്ക്കാത്ത മുറിവുകളില്ലെന്നാണ് ആളുകൾ പറയുക. പക്ഷേ യാഥാർത്ഥ്യം എപ്പോഴും അതായിരിക്കില്ല. ഓരോ ദിവസവും ഓരോ നിമിഷവും ഉയർച്ച താഴ്ചകളുണ്ടാകുമ്പോഴെല്ലാം […]

actress bhavana remember father: അച്ഛന്റെ ചരമ വാർഷിക ദിനത്തിൽ അച്ഛനോടൊപ്പമുള്ള ചിത്രം പങ്കുവച്ച് നടി ഭാവന. ഭാവനയുടെ അച്ഛൻ ബാലചന്ദ്രന്റെ ഒൻപതാം ചരമവാർഷികത്തിൽ വികാരഭരതയായിരിക്കുകയാണ് താരം. അച്ഛനൊപ്പമുള്ള പഴയൊരു ചിത്രം തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുകയാണ് നടി. പോരാട്ടം തുടരുക നീ തോൽക്കുന്നത് കാണാൻ സ്വർഗത്തിലെ ആൾ ആഗ്രഹിക്കുന്നില്ലെന്നും ഭാവന പോസ്റ്റിൽ കുറിച്ചു .

‘കാലം മായ്ക്കാത്ത മുറിവുകളില്ലെന്നാണ് ആളുകൾ പറയുക. പക്ഷേ യാഥാർത്ഥ്യം എപ്പോഴും അതായിരിക്കില്ല. ഓരോ ദിവസവും ഓരോ നിമിഷവും ഉയർച്ച താഴ്ചകളുണ്ടാകുമ്പോഴെല്ലാം ഞാൻ അച്ഛനെ മിസ് ചെയ്യുന്നു. എപ്പോഴും ഹൃദയത്തിലുണ്ട്’എന്നാണ് അച്ഛനൊപ്പമുള്ള ചിത്രത്തിനൊപ്പം ഭാവന ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. മിസ് യൂ അച്ഛാ, അച്ഛനില്ലാത്ത ഒമ്പത് വർഷങ്ങൾ എന്നും ഹാഷ്ടാഗ് നൽകിയിട്ടുണ്ട്.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

തൃശൂരിലെ ഫോട്ടോഗ്രാഫറായിരുന്നു ഭാവനയുടെ അച്ഛൻ ബാലചന്ദ്രൻ. ഭാവനയുടെയും നവീന്റെയും വിവാഹ നിശ്ചയം കഴിഞ്ഞ് ഒരു മാസത്തിനിപ്പുറമായിരുന്നു ബാലചന്ദ്രൻ വിട്ടുപിരിഞ്ഞത്. രക്തസമ്മർദത്തെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.

actress bhavana remember father

ഹണ്ട് ആണ് ഭാവനയുടേതായി അവസാനം പുറത്തിറങ്ങിയ മലയാള ചിത്രം. പ്രേക്ഷകർ ഇരുകയ്യും നീട്ടിയാണ് ആ ചിത്രം സ്വീകരിച്ചത്. ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രം ഒരു ഹൊറർ ജോണറിൽ പെട്ടതാണ്. തീയറ്ററുകളിൽ ഈ ചിത്രത്തിന് വൻ സ്വീകാര്യതയാണ് നേടിയിട്ടുള്ളത്.

Read also: ഇങ്ങളെന്താ മമ്മൂട്ടിക്ക് പഠിക്കുവാണോ … പുതിയ ചിത്രം പങ്കുവച്ച് മമ്മൂട്ടി കമെന്റുകളുമായി ആരാധകർ