fea 46 min

സംസ്ഥാനത്തു വെളിച്ചെണ്ണ വിലയും ഉയരുന്നു, കുരുമുളക് റബർ വില താഴേക്ക്

coconut oil price goes high: നിത്യോപയോഗത്തിൽ ആവശ്യമായ ഒന്നാണ് വെളിച്ചെണ്ണ. എന്നാൽ പൊന്നിന് വില വർധിക്കുന്നത് പോലെ കുതിച്ചുയരുകയാണ് വെളിച്ചെണ്ണയുടെ വിലയും. 300 രൂപയാണ് വീണ്ടും വർധിച്ചത്. കൊച്ചിയിൽ വെളിച്ചെണ്ണക്ക് 18600രൂപയിൽ എത്തി നിൽക്കുകയാണ് വില. വെളിച്ചെണ്ണ മില്ലിങ്ങിന് 19100രൂപയും. കൊപ്ര 12200. കോട്ടയം വെളിച്ചെണ്ണക്ക് 18200, കൊപ്ര 12000 എന്നിങ്ങനെയാണ് വ്യാപാരം നില. അതെ സമയം കറുത്ത പൊന്നെന്ന് വിശേഷിപ്പിക്കുന്ന കുരുമുളകിന് 200 രൂപയാണ് കുറഞ്ഞത്. കൊച്ചി വിപണിയിൽ 65000 ആണ് കുരുമുളകിന്റെ വിപണി […]

coconut oil price goes high: നിത്യോപയോഗത്തിൽ ആവശ്യമായ ഒന്നാണ് വെളിച്ചെണ്ണ. എന്നാൽ പൊന്നിന് വില വർധിക്കുന്നത് പോലെ കുതിച്ചുയരുകയാണ് വെളിച്ചെണ്ണയുടെ വിലയും. 300 രൂപയാണ് വീണ്ടും വർധിച്ചത്. കൊച്ചിയിൽ വെളിച്ചെണ്ണക്ക് 18600രൂപയിൽ എത്തി നിൽക്കുകയാണ് വില. വെളിച്ചെണ്ണ മില്ലിങ്ങിന് 19100രൂപയും. കൊപ്ര 12200. കോട്ടയം വെളിച്ചെണ്ണക്ക് 18200, കൊപ്ര 12000 എന്നിങ്ങനെയാണ് വ്യാപാരം നില.

അതെ സമയം കറുത്ത പൊന്നെന്ന് വിശേഷിപ്പിക്കുന്ന കുരുമുളകിന് 200 രൂപയാണ് കുറഞ്ഞത്. കൊച്ചി വിപണിയിൽ 65000 ആണ് കുരുമുളകിന്റെ വിപണി നില. ഇഞ്ചിക്കും 200 രൂപ കുറഞ്ഞു. ഏറെകാലമായി മാറ്റാമില്ലാതെ തുടരുകയാണ് ഇഞ്ചി വില. റബർ വിലയും ഇടിഞ്ഞു തുടങ്ങി. ആർഎസ്എസ്-4 ഇനത്തിന് കിലോയ്ക്ക് രണ്ടുരൂപ കുറഞ്ഞു.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

coconut oil price goes high

ഇതോടെ വില 230 രൂപയ്ക്ക് താഴെയെത്തിയെന്ന് റബർ ബോർഡ് വ്യക്തമാക്കി. നിലവിൽ കാപ്പിക്കുരു വിലയിൽ മാറ്റമില്ല. ഇത്തരത്തിൽ വില ഇടിയുന്നത് വ്യാപാരികൾക്ക് പ്രതിസന്ധി സൃഷ്ടിക്കുകയാണ്. അതെ സമയം വെളിച്ചെണ വില വർധന പൊതുജനങ്ങൾക്ക് താങ്ങാൻ കഴിയാത്ത രീതിയിലേക്ക് മാറുകയാണ്.

Read also: യു എ ഇ സന്ദർശകർക്ക് ഇത്തിസലാത്തിന്റെ വക സമ്മാനങ്ങൾ ഇതാ