kerala blasters players 2024

അവിശ്വസനീയമായ അനുഭവം, ഈ വിജയം നിങ്ങളുടേതാണ്; കൊച്ചിയിലെ ആരാധകപ്പടയെ പ്രശംസിച്ച് ജീസസ് ജിമിനസ്

kerala blasters

kerala blasters: ഇന്ത്യൻ സൂപ്പർ ലീഗിന്റെ (ISL) പുതിയ സീസണിൽ ആദ്യത്തെ വിജയം കേരള ബ്ലാസ്റ്റേഴ്‌സ് (Kerala Blasters) കഴിഞ്ഞ ദിവസം സ്വന്തമാക്കിയിരുന്നു. കൊച്ചിയിൽ വെച്ച് നടന്ന മത്സരത്തിൽ കരുത്തരായ ഈസ്റ്റ് ബംഗാളിനെതിരെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്‌സ് വിജയിച്ചത്. ഒരു ഗോളിന് പിന്നിൽ നിന്നതിനു ശേഷമാണ് ബ്ലാസ്റ്റേഴ്‌സ് രണ്ടു ഗോൾ തിരിച്ചടിച്ചു വിജയം സ്വന്തമാക്കിയത്.

മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് (Kerala Blasters) വിജയിക്കാൻ ടീമിന്റെ ആരാധകർ നൽകിയ പിന്തുണ വളരെ നിർണായകമായിരുന്നു. കലൂർ സ്റ്റേഡിയത്തിൽ നിറഞ്ഞു കവിഞ്ഞ ആരാധകർ ഒന്നടങ്കം ടീമിനായി ആർത്തു വിളിച്ചപ്പോൾ അതിന്റെ ആവേശം താരങ്ങൾക്കും ലഭിച്ചു. മത്സരത്തിന് ശേഷം ടീമിലേക്ക് പുതിയതായി എത്തിയ സ്‌പാനിഷ്‌ സ്‌ട്രൈക്കർ ജീസസ് ജിമിനസും ആരാധകരുടെ പിന്തുണയെ പ്രശംസിക്കുകയുണ്ടായി.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

“ഒറ്റക്കെട്ടായി നമ്മൾ മുന്നോട്ട്. കഴിഞ്ഞ രാത്രിയിൽ ലഭിച്ചത് ഒരിക്കലും മറക്കാൻ കഴിയാത്ത അനുഭവമായിരുന്നു, നമ്മുടെ ആരാധകർ സ്റ്റേഡിയത്തിന്റെ ഓരോ മൂലയിലും നിറഞ്ഞു നിൽക്കുകയായിരുന്നു. ഈ വിജയം നിങ്ങളുടേതു കൂടിയാണ്. നിങ്ങളുടെ അവിശ്വസനീയമായ പിന്തുണക്കും ഞങ്ങൾ ഒറ്റക്കല്ലെന്ന് തോന്നിപ്പിച്ചതിനും വളരെയധികം നന്ദി.”

“ഇതൊരു തുടക്കം മാത്രമാണ്, മുന്നിലേക്ക് വരാൻ പോകുന്ന എല്ലാത്തിനെയും നേരിടാൻ ഞങ്ങൾ തയ്യാറാണ്. അതിന് എല്ലാ മത്സരങ്ങളിലും നിങ്ങൾ ഞങ്ങൾക്കൊപ്പം വേണം. ഒരുമിച്ചു നിൽക്കുമ്പോഴാണ് നമുക്ക് കരുത്ത് വർധിക്കുന്നത്. ഈ സ്വപ്‌നത്തെ ഇനിയും വളർത്തിയെടുക്കുക, കേരള ബ്ലാസ്റ്റേഴ്‌സ് (Kerala Blasters) ഇനിയും മുന്നോട്ട്.” തന്റെ ഇൻസ്റ്റാഗ്രാം പേജിൽ ജീസസ് ജിമിനസ് കുറിച്ചു.

kerala blasters

ആദ്യത്തെ മത്സരത്തിൽ അപ്രതീക്ഷിതമായ തോൽവി വഴങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സ് (Kerala Blasters) കഴിഞ്ഞ മത്സരത്തിലെ വിജയത്തോടെ ആത്മവിശ്വാസം വീണ്ടെടുത്തിട്ടുണ്ട്. അടുത്ത മത്സരത്തിൽ നോർത്ത്ഈസ്റ്റ് യുണൈറ്റഡാണ്‌ കൊമ്പന്മാരുടെ എതിരാളികൾ. ഡ്യൂറൻഡ് കപ്പ് (durand cup kerala blasters) കിരീടം നേടി മികച്ച ഫോമിൽ നിൽക്കുന്ന നോർത്ത്ഈസ്റ്റ് യുണൈറ്റഡിനെ (North East united) അവരുടെ മൈതാനത്ത് നേരിടുന്നത് ബ്ലാസ്‌റ്റേഴ്‌സിനു വലിയൊരു വെല്ലുവിളി തന്നെയാണ്.

Read also: “ട്രോഫി കിട്ടാത്തതിൽ വിഷമമുണ്ട്. ആരാധകരുടെ നിരാശ മാറ്റാൻ ആവുന്നതെല്ലാം ചെയ്യും”- കെ പി രാഹുൽ