fea 45 min

എംപോക്സിൻ്റെ പുതിയ വകഭേദം കൂടുതൽ അപകടകാരി, ലക്ഷണങ്ങളിലും വ്യത്യാസം

mpox new variant in kerala: കഴിഞ്ഞ ദിവസമാണ് മലപ്പുറം സ്വദേശിക്ക് എം പോക്സ് സ്ഥിതികരിച്ചത്.ഇത് എം പോക്സിന്റെ ക്ലേഡ് വൺ വകഭേ​ദംമാണ്. ഈ വകഭേദം അധിവേഗം പടർന്നു പിടിക്കാവുന്ന ഒന്നാണ്.ഇന്ത്യയിൽ ആദ്യമായാണ് ഇത്തരത്തിൽ എം പോക്സിന്റെ വകഭേദം കണ്ടെത്തുന്നത്. 1957ൽ കോംഗോയിലാണ് രോഗം ആദ്യമായി സ്ഥിരീകരിച്ചത്. പിന്നീട് ആഫ്രിക്കയിലും എം പോക്സിന്റെ ക്ലേഡ് വൺ വകഭേ​ദം കണ്ടത്തിയിട്ടുണ്ട്. കഴിഞ്ഞ മാസം ഹരിയാനയിലെ ഹിസാർ സ്വദേശിയായ 26കാരന് പശ്ചിമാഫ്രിക്കൻ ക്ലേഡ് 2 വകഭേദം കണ്ടെത്തിയിരുന്നു. സ്വിഡനിലും ഈ […]

mpox new variant in kerala: കഴിഞ്ഞ ദിവസമാണ് മലപ്പുറം സ്വദേശിക്ക് എം പോക്സ് സ്ഥിതികരിച്ചത്.ഇത് എം പോക്സിന്റെ ക്ലേഡ് വൺ വകഭേ​ദംമാണ്. ഈ വകഭേദം അധിവേഗം പടർന്നു പിടിക്കാവുന്ന ഒന്നാണ്.ഇന്ത്യയിൽ ആദ്യമായാണ് ഇത്തരത്തിൽ എം പോക്സിന്റെ വകഭേദം കണ്ടെത്തുന്നത്. 1957ൽ കോംഗോയിലാണ് രോഗം ആദ്യമായി സ്ഥിരീകരിച്ചത്. പിന്നീട് ആഫ്രിക്കയിലും എം പോക്സിന്റെ ക്ലേഡ് വൺ വകഭേ​ദം കണ്ടത്തിയിട്ടുണ്ട്. കഴിഞ്ഞ മാസം ഹരിയാനയിലെ ഹിസാർ സ്വദേശിയായ 26കാരന് പശ്ചിമാഫ്രിക്കൻ ക്ലേഡ് 2 വകഭേദം കണ്ടെത്തിയിരുന്നു.

സ്വിഡനിലും ഈ വകഭേദം പടർന്നു പിടിക്കുന്നുണ്ട് എന്ന റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. കഴിഞ്ഞദിവസം യുഎഇയിൽ നിന്നും നാട്ടിലെത്തിയ മലപ്പുറം സ്വദേശിക്കാണ് എംപോക്സ് സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിനാണ് പിന്നീട് ക്ലേഡ് 1 ബി വകഭേദം സ്ഥിരീകരിച്ചത്. clade IIb വകഭേദം 2022-ലെ രോ​ഗവ്യാപനത്തിന് കാരണമായിരുന്നു. 116 ൽ അധികം രാജ്യങ്ങളിൽ നിന്നുമുള്ള 100,000 ത്തി ലധികം പേരെയാണ് അന്ന് രോഗം ബാധിച്ചത്. 200 ആളുകളാണ് അന്ന് മരണപെട്ടത്.ഇന്ത്യയിൽ നിന്നും 27 പേർക്കും രോഗം റിപ്പോർട്ട്‌ ചെയ്തിരുന്നു. ഇന്ത്യയിൽ ഒരാൾ മരണതിന് ഇടയാവുകയും ചെയ്തു.മുമ്പത്തെ വകഭേദത്തെ അപേക്ഷിച്ച് തീവ്രവ്യാപനശേഷിയാണ് clade Ib-ക്ക് ഉള്ളത്.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

മുൻപത്തെ എം പോക്സ് ലക്ഷണങ്ങളിൽ നിന്നും വ്യത്യാസ്ഥമാണ് പുതിയ വകഭേദത്തിന്റെ ലക്ഷണങ്ങൾ.മുൻപ് നെഞ്ചിലും കൈകാലുകളിലും കുമിളകളായിരുന്നു പ്രധാനലക്ഷണം. എന്നാൽ ഇപ്പോഴത്തേത് നേരിയതോതിൽ ജനനേന്ദ്രിയ ഭാ​ഗത്ത് കുമിളകൾ വരുന്ന രീതിയിലാണ്. അതുകൊണ്ടുതന്നെ രോ​ഗം തിരിച്ചറിയാൻ വൈകുന്നുവെന്നും വിദ​ഗ്ധർ പറയുന്നു.മൃഗങ്ങളിൽ നിന്ന് മനുഷ്യരിൽ എത്തിയ വൈറസാണ് എംപോക്സിൻ്റേത്.

mpox new variant in kerala

എം പോക്സ് ബാധിച്ച വ്യക്തിയിൽ നിന്നും സ്പർശനം വഴിയാണ് ഇത് മറ്റുള്ളവരിലേക്കും ബാധിക്കുന്നത്.സംസ്ഥാനത്ത് എംപോക്‌സ് സംബന്ധമായ പ്രതിരോധത്തിനും ഫലപ്രദമായ ചികിത്സയ്ക്കുമായി സൗകര്യം ഒരുക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി അറിയിച്ചു.എല്ലാ ജില്ലകളിലും ഐസൊലേഷന്‍ സൗകര്യം ഏര്‍പ്പെടുത്തിട്ടുണ്ട്. എയര്‍പോര്‍ട്ടുകളില്‍ നിരീക്ഷണം ശക്തമാക്കിട്ടുണ്ട് . 5 ലാബുകളില്‍ ഇതിനോടകം പരിശോധാ സൗകര്യമൊരുക്കി. കൂടുതല്‍ ലാബുകളില്‍ പരിശോധനാ സൗകര്യങ്ങളൊരുക്കും.

Read also: യു എ ഇ സന്ദർശകർക്ക് ഇത്തിസലാത്തിന്റെ വക സമ്മാനങ്ങൾ ഇതാ