arjun lorry found

നാടിനെ മുൾമുനയിൽ ആക്കിയ ചോദ്യത്തിന് ഉത്തരം, 72 ദിവസത്തോളം ആ ലോറിയും അർജുനും പുഴയുടെ അടിയിൽ

arjun’s lorry and body found in river: ഷിരൂരില്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചില്‍ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുനായുള്ള തെരച്ചിലിന് അവസാനം. ഇന്ന് നടത്തിയ നിര്‍ണായക പരിശോധനയിലാണ് അര്‍ജുന്‍റെ ലോറിയും ലോറിക്കുള്ളില്‍ മൃതദേഹവും കണ്ടെത്തിയത്. ക്യാബിനുള്ളില്‍ കണ്ടെത്തിയ മൃതദേഹം പുറത്തെടുത്തു. ഫോറന്‍സിക് ഉദ്യോഗസ്ഥരുള്‍പ്പടെ സ്ഥലത്തുണ്ട്. ലോറി കരയിൽ എത്തിക്കാനുള്ള ശ്രമങ്ങളും ഉടൻ നടത്തും അര്‍ജുനെ കാണാതായിട്ട് ഇന്നേക്ക് 71 ദിവസം പൂർത്തിയായിരിക്കുകയാണ്. ഗംഗാവലി പുഴയിലെ അടിയൊഴുക്കിന് തുടർന്ന് തിരച്ചിൽ ദുസ്സഹമായിരുന്നു. പുഴയുടെ ഒഴുക്കും കാലാവസ്ഥയും അനുകൂലമായ […]

arjun’s lorry and body found in river: ഷിരൂരില്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചില്‍ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുനായുള്ള തെരച്ചിലിന് അവസാനം. ഇന്ന് നടത്തിയ നിര്‍ണായക പരിശോധനയിലാണ് അര്‍ജുന്‍റെ ലോറിയും ലോറിക്കുള്ളില്‍ മൃതദേഹവും കണ്ടെത്തിയത്. ക്യാബിനുള്ളില്‍ കണ്ടെത്തിയ മൃതദേഹം പുറത്തെടുത്തു. ഫോറന്‍സിക് ഉദ്യോഗസ്ഥരുള്‍പ്പടെ സ്ഥലത്തുണ്ട്. ലോറി കരയിൽ എത്തിക്കാനുള്ള ശ്രമങ്ങളും ഉടൻ നടത്തും

അര്‍ജുനെ കാണാതായിട്ട് ഇന്നേക്ക് 71 ദിവസം പൂർത്തിയായിരിക്കുകയാണ്. ഗംഗാവലി പുഴയിലെ അടിയൊഴുക്കിന് തുടർന്ന് തിരച്ചിൽ ദുസ്സഹമായിരുന്നു. പുഴയുടെ ഒഴുക്കും കാലാവസ്ഥയും അനുകൂലമായ സാഹചര്യത്തിലാണ് ലോറി പുറത്തെടുക്കാനായത്. കാർവാര്‍ എംഎൽഎ, സതീഷ് സെയിൽ, കാർവാർ എസ്പി നാരായണ എന്നിവരാണ് ഡ്ര​ഡ്ജറിലുള്ളത്. ഗംഗാവലി പുഴയുടെ അടിത്തട്ടിലായിരുന്നു ലോറി. ലോറി അര്‍ജുന്‍റേത് തന്നെയാണെന്ന് ലോറി ഉടമ മനാഫ് സ്ഥിരീകരിച്ചു. ഷിരൂരിലെ മണ്ണിടിച്ചിലിനെ തുടർന്ന് ജൂലൈ 16നാണ് അർജുനെ കാണാതായത്. മൂന്ന് ഘട്ടങ്ങളിലായിട്ടാണ് തെരച്ചില്‍ നടന്നത്. നാവികസേനയും ഈശ്വര്‍ മല്‍പേയുള്‍പ്പെടെയുള്ളവര്‍ നേരത്തെ തെരച്ചിലില്‍‌ പങ്കാളികളായിരുന്നു.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

അര്‍ജുന്‍റെ സഹോദരി അഞ്ജുവും ഭർത്താവ് ജിതിനും കഴിഞ്ഞ ദിവസം തെരച്ചിൽ നടത്തുന്ന സ്ഥലത്തെത്തിയിരുന്നു. സ്ഥലം സന്ദർശിച്ച ശേഷം ഇവർ തിരികെ പോയി. തെരച്ചിലിൽ പങ്കാളികളായിരുന്ന നാവിക സേനയും ഇന്നലെയാണ് തിരികെ പോയത്. തുടര്‍ന്ന് ഇന്നും തെരച്ചില്‍ തുടരുന്നതിനിടയിലാണ് വണ്ടി കണ്ടെത്തിയത്.

arjun’s lorry and body found in river

മണ്ണിടിച്ചിലുണ്ടായ പ്രദേശത്ത് ലോറി അകപെട്ടന്ന സംശയത്തെ തുടർന്ന് പ്രദേശത്തെ മണ്ണ് നീക്കം ചെയ്ത് പരിശോധന നടത്തി. എന്നാല്‍ ലോറി കണ്ടെത്താനായില്ല. സോണാര്‍ പരിശോധനയില്‍ ഗംഗാവലി പുഴയില്‍ ലോഹ സാന്നിധ്യം കണ്ടെത്തി. എന്നാല്‍ മോശം കാലാവസ്ഥയും പുഴയിലെ ശക്തമായ അടിയൊഴുക്കും രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയായി. തുടന്ന് അര്‍ജുന്റെ മാതാപിതാക്കള്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ കണ്ട് തിരച്ചില്‍ പുനരാരംഭിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. ഇതോടുകൂടിയാണ് സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിച്ച് തിരച്ചില്‍ പുനരാരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഓഗസ്റ്റ് പതിനാറിന് നിർത്തിവെച്ച രക്ഷാപ്രവർത്തനമാണ് ഗോവയില്‍ നിന്ന് ഡ്രഡ്ജർ എത്തിച്ചതോടെ പുനരാരംഭിച്ചത്.

Read also: രണ്ടു മാസത്തെ കാത്തിരിപ്പ് അർജുന്റെ ലോറി കണ്ടെത്തി, കാബിനിൽ മൃതദേഹം