railway recruitment

റെയില്‍വേയില്‍ 5066 ഒഴിവുകള്‍; പത്താം ക്ലാസ്, ഐ.ടി.ഐ യോഗ്യതയുള്ളവര്‍ക്ക് അവസരം

recruitment in railway: വെസ്റ്റേൺ റെയിൽവേ ഡിപ്പാർട്ട്മെന്റിൽ അപ്രന്റീസ് റിക്രൂട്ട്മെന്റ് വിജ്ഞാപനമെത്തി. ഉദ്യോഗാർഥികൾക്ക് ഇപ്പോൾ മുതൽ അപേക്ഷിച്ച് തുടങ്ങാം. 5066 ഒഴിവുകളാണുള്ളത്. ഒക്ടോബർ 22 വരെയാണ് അപേക്ഷ സ്വീകരിക്കുക. വെസ്റ്റേൺ റെയിൽവേ റിക്രൂട്ട്മെന്റ് സെല്ലിന് കീഴിൽ അപ്രന്റീസ് നിയമനം. ആകെ 5066 ഒഴിവുകൾ. ഫിറ്റർ, വെൽഡർ, ടർണർ, മെഷിനിസ്റ്റ്, കാർപെന്റർ, പെയിൻ്റർ, മെക്കാനിക് (DSL), മെക്കാനിക് (മോട്ടോർ വെഹിക്കിൾ), പ്രോഗ്രാമിങ് ആന്റ് സിസ്റ്റം അഡ്മിനിസ്ട്രേഷൻ അസിസ്റ്റൻ്റ്, ഇലക്ട്രീഷ്യൻ, ഇലക്ട്രോണിക് മെക്കാനിക്, വയർമാൻ, മെക്കാനിക് റെഫ്രിജറേഷൻ & എസി, […]

recruitment in railway: വെസ്റ്റേൺ റെയിൽവേ ഡിപ്പാർട്ട്മെന്റിൽ അപ്രന്റീസ് റിക്രൂട്ട്മെന്റ് വിജ്ഞാപനമെത്തി. ഉദ്യോഗാർഥികൾക്ക് ഇപ്പോൾ മുതൽ അപേക്ഷിച്ച് തുടങ്ങാം. 5066 ഒഴിവുകളാണുള്ളത്. ഒക്ടോബർ 22 വരെയാണ് അപേക്ഷ സ്വീകരിക്കുക.

വെസ്റ്റേൺ റെയിൽവേ റിക്രൂട്ട്മെന്റ് സെല്ലിന് കീഴിൽ അപ്രന്റീസ് നിയമനം. ആകെ 5066 ഒഴിവുകൾ. ഫിറ്റർ, വെൽഡർ, ടർണർ, മെഷിനിസ്റ്റ്, കാർപെന്റർ, പെയിൻ്റർ, മെക്കാനിക് (DSL), മെക്കാനിക് (മോട്ടോർ വെഹിക്കിൾ), പ്രോഗ്രാമിങ് ആന്റ് സിസ്റ്റം അഡ്മിനിസ്ട്രേഷൻ അസിസ്റ്റൻ്റ്, ഇലക്ട്രീഷ്യൻ, ഇലക്ട്രോണിക് മെക്കാനിക്, വയർമാൻ, മെക്കാനിക് റെഫ്രിജറേഷൻ & എസി, പൈപ്പ് ഫിറ്റർ, പ്ലംബർ, ഡ്രാഫ്റ്റ്സ്‌മാൻ (സിവിൽ), സ്റ്റെനോഗ്രാഫർ, ഫോർജർ ആന്റ് ഹീറ്റ് ട്രീറ്റർ, മെക്കാനിക് (ഇലക്ട്രിക്കൽ പവർ ഡ്രൈവ്സ്) എന്നീ ട്രേഡുകളിലേക്കാണ് ഒഴിവുള്ളത്.അംഗീകൃത ബോർഡിന് കീഴിൽ 50 ശതമാനം മാർക്കോടെ വിജയിച്ചിരിക്കണം. NCVT/SCVT അംഗീകരിച്ച ഐ.ടി.ഐ സർട്ടിഫിക്കറ്റ് നിർബന്ധമായും സമർപ്പിക്കണം.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

recruitment in railway

മെറിറ്റ് ലിസ്റ്റിന്റെറെ അടിസ്ഥാനത്തിലായിരിക്കും നിയമനം. പത്താം ക്ലാസ് മിനിമം 50 ശതമാനം മാർക്കോടെ പൂർത്തിയാക്കിയിരിക്കണം. ഐ.ടി.ഐ പരീക്ഷയുടെ മാർക്കും പരിഗണിക്കും. ഇതിന് രണ്ടിനും തുല്യ വെയിറ്റേജ് ആയിരിക്കും ഉണ്ടായിരിക്കുക. തിരഞ്ഞെടുപ്പിൻ്റെ അവസാന ഘട്ടത്തിൽ രേഖകളുടെ യഥാർഥ പകർപ്പും, മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റും സമർപ്പിക്കണം.

Click here to apply

Read also: സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു