gobi manuchuriyan

റസ്റ്റോറൻസ് സ്റ്റൈൽ ഗോപിമഞ്ചൂരിയൻ ഉണ്ടാക്കാൻ ഇനി വളരെ എളുപ്പമാണ്, കിടിലൻ ടേസ്റ്റുമാണ്

restaurant style gopi manchurian: റസ്റ്റോറന്റിൽ കിട്ടുന്ന അതേ രുചിയിൽ തന്നെ ഗോപി മഞ്ചൂരിയൻ വളരെ എളുപ്പത്തിൽ വീട്ടിൽ നമുക്ക് ഉണ്ടാക്കിയെടുക്കാൻ സാധിക്കും. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഈ ഒരു ഗോപി മഞ്ചൂരിയൻ ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം. ചേരുവകൾ Advertisement Kerala Prime News അംഗമാവാൻ Join അടുപ്പിൽ ഒരു പാത്രം വെള്ളം വച്ച് അതിലേക്ക് ആവശ്യത്തിന് ഉപ്പിട്ട് കൊടുത്ത ശേഷം വെള്ളം തിളപ്പിക്കുക. വെള്ളം തിളച്ചു കഴിയുമ്പോൾ ഇതിലേക്ക് ചെറിയ കഷണങ്ങളാക്കി മുറിച്ചു വച്ചിരിക്കുന്ന […]

restaurant style gopi manchurian: റസ്റ്റോറന്റിൽ കിട്ടുന്ന അതേ രുചിയിൽ തന്നെ ഗോപി മഞ്ചൂരിയൻ വളരെ എളുപ്പത്തിൽ വീട്ടിൽ നമുക്ക് ഉണ്ടാക്കിയെടുക്കാൻ സാധിക്കും. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഈ ഒരു ഗോപി മഞ്ചൂരിയൻ ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം.

ചേരുവകൾ

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

  • ഉപ്പ് – ആവശ്യത്തിന്
  • കോളിഫ്ലവർ – 1/2 ഭാഗം
  • മൈദ പൊടി – 3 ടേബിൾ സ്പൂൺ
  • കോൺഫ്ലോർ – 1 ടേബിൾ സ്പൂൺ
  • മുളക് പൊടി – 1/2 ടീ സ്പൂൺ
  • ഇഞ്ചി
  • വെളുത്തുള്ളി – 6 എണ്ണം
  • സവാള – 1 എണ്ണം
  • പച്ച മുളക് – 1 എണ്ണം
  • ക്യാരറ്റ്
  • സ്പ്രിംഗ് ഓണിയൻ
  • കാപ്സികം – 1/2 ഭാഗം
  • മല്ലിയില
  • ടൊമാറ്റോ സോസ് – 2 ടീ സ്പൂൺ
  • ഹോട്ട് സോസ് – 1 ടീ സ്പൂൺ
  • സോയ സോസ് – 2 ടീ സ്പൂൺ
  • വിനാഗിരി – 1 ടീ സ്പൂൺ

അടുപ്പിൽ ഒരു പാത്രം വെള്ളം വച്ച് അതിലേക്ക് ആവശ്യത്തിന് ഉപ്പിട്ട് കൊടുത്ത ശേഷം വെള്ളം തിളപ്പിക്കുക. വെള്ളം തിളച്ചു കഴിയുമ്പോൾ ഇതിലേക്ക് ചെറിയ കഷണങ്ങളാക്കി മുറിച്ചു വച്ചിരിക്കുന്ന കോളിഫ്ലവർ ഇട്ടു കൊടുക്കുക. ഇനി ഇത് 2 മിനിറ്റ് നേരം ഒന്ന് കുക്ക് ചെയ്ത് കഴിയുമ്പോൾ കോളിഫ്ലവർ വെള്ളത്തിൽ നിന്ന് കോരി മാറ്റി വേറൊരു ബൗളിലേക്ക് ഇട്ട് കൊടുക്കുക. ശേഷം ഇതിനു മുകളിലേക്ക് കുറച്ച് തണുത്ത വെള്ളം ഒഴിച്ചു കൊടുക്കുക.

ഒരു ബൗളിൽ മൈദപ്പൊടിയും കോൺഫ്ലോറും മുളകുപൊടി ആവശ്യത്തിന് ഉപ്പ് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എന്നിവ ഇട്ടുകൊടുത്ത ശേഷം ആവശ്യത്തിന് വെള്ളം ഒഴിച്ച് ബാറ്റർ ആക്കി എടുക്കുക. കുക്ക് ചെയ്തു വെച്ചിരിക്കുന്ന കോളിഫ്ലവർ ഈ ഒരു ബാറ്ററിൽ മുക്കിയ ശേഷം എണ്ണയിലിട്ട് പൊരിച്ചെടുക്കുക. ഒരു പാൻ അടുപ്പിൽ വെച്ച് കുറച്ച് ഓയിൽ ഒഴിച്ച് കൊടുത്ത് ഇതിലേക്ക് ചെറുതായി അരിഞ്ഞ വെളുത്തുള്ളി ഇട്ടുകൊടുക്കുക. കൂടെ തന്നെ ചെറുതായരിഞ്ഞ സവാളയും പച്ചമുളക് സ്പ്രിങ് ഒണിയനും ക്യാപ്സിക്കവും ഇട്ടുകൊടുത്തു വഴറ്റുക.

restaurant style gopi manchurian

ഇനി ഇതിലേക്ക് ടൊമാറ്റോ സോസ് ഹോട്ട് സോസ് സോയാസോസ് എന്നിവ ചേർത്ത് കൊടുത്ത് ഇളക്കുക. ശേഷം കുറച്ചു കോൺഫ്ലോർ വെള്ളത്തിൽ കലക്കിയത് കൂടി ഇതിലേക്ക് ഒഴിച്ച് കൊടുത്ത് നന്നായി യോജിപ്പിച്ച ശേഷം പൊരിച്ചു വച്ചിരിക്കുന്ന കോളിഫ്ലവർ ഇട്ട് കൊടുത്ത് ഇളക്കുക. അവസാനം കുറച്ച് സ്പ്രിങ് ഒണിയനും മല്ലിയിലയും കൂടി വിതറി കൊടുത്താൽ ഗോപി മഞ്ചൂരിയൻ റെഡി.

Read also: ഹോട്ടലിൽ കിട്ടുന്ന പോലെത്തെ ടേസ്റ്റി ചെട്ടിനാട് ചിക്കൻ കറി എങ്ങനെ ഉണ്ടാക്കും എന്ന് നോക്കാം!!!