sony bravia theater u

ഈ കിടിലൻ ഹോംതീറ്റർ കഴുത്തിൽ തൂക്കി ഇടാം ബ്രാവിയ തിയ്യേറ്റർ യു ഇനി ഇന്ത്യയിലും ലഭ്യമാകും

sony bravia theater u in india: പുതിയ വയർലെസ് നെക്ക്ബാൻഡ് സ്‌പീക്കറായ ബ്രാവിയ തിയ്യേറ്റർ യു അവതരിപ്പിച്ച് സോണി ഇന്ത്യ. മികച്ച സിനിമാറ്റിക് അനുഭവം നൽകും വിധമാണ് ബ്രാവിയ തിയ്യേറ്റർ യു രൂപകൽപന ചെയ്തിരിക്കുന്നത്. ഇവ അതിശയിപ്പിക്കുന്ന ശബ്ദാനുഭവം വാഗ്ദ‌ാനം ചെയ്യുന്നു. മാത്രമല്ല ഇവ ഈ നെക്കബാൻഡ് ബ്രാവിയ ടിവിയുമായി ബന്ധിപ്പിച്ചാൽ ഡോൾബി അറ്റ്മോസ് ശബ്ദാനുഭവം ആസ്വദിക്കാനാവും. ഇത് ഹെഡ്സെറ്റ് അല്ല നെക്ക്ബാൻഡ് സ്‌പീക്കറുകളാണ്. കഴുത്തിന് ഇരുവശങ്ങളിലുമായി കുഞ്ഞൻ സ്പ‌ീക്കറുകൾ സ്ഥാപിക്കും വിധമാണ് രൂപകൽപന ചെയ്തത്. […]

sony bravia theater u in india: പുതിയ വയർലെസ് നെക്ക്ബാൻഡ് സ്‌പീക്കറായ ബ്രാവിയ തിയ്യേറ്റർ യു അവതരിപ്പിച്ച് സോണി ഇന്ത്യ. മികച്ച സിനിമാറ്റിക് അനുഭവം നൽകും വിധമാണ് ബ്രാവിയ തിയ്യേറ്റർ യു രൂപകൽപന ചെയ്തിരിക്കുന്നത്. ഇവ അതിശയിപ്പിക്കുന്ന ശബ്ദാനുഭവം വാഗ്ദ‌ാനം ചെയ്യുന്നു. മാത്രമല്ല ഇവ ഈ നെക്കബാൻഡ് ബ്രാവിയ ടിവിയുമായി ബന്ധിപ്പിച്ചാൽ ഡോൾബി അറ്റ്മോസ് ശബ്ദാനുഭവം ആസ്വദിക്കാനാവും.

ഇത് ഹെഡ്സെറ്റ് അല്ല നെക്ക്ബാൻഡ് സ്‌പീക്കറുകളാണ്. കഴുത്തിന് ഇരുവശങ്ങളിലുമായി കുഞ്ഞൻ സ്പ‌ീക്കറുകൾ സ്ഥാപിക്കും വിധമാണ് രൂപകൽപന ചെയ്തത്. ഭാരം കുറഞ്ഞ ഡിസൈനിലാണ് ബ്രാവിയ തിയ്യേറ്റർ യു വരുന്നത്. അതിനാൽ കഴുത്തിനും തോളിനും വിശ്രമം ഉറപ്പാക്കുന്നു. 12 മണിക്കൂർ ബാറ്ററി ലൈഫാണ് കമ്പനി വാഗ്ദാനം ചെയുന്നത്. ക്വിക്ക് ചാർജ് ഫീച്ചറുള്ളതിനാൽ വെറും 10 മിനിറ്റ് ചാർജിൽ ഒരു മണിക്കൂർ അധിക സമയം ലഭിക്കും. 360 സ്പേഷ്യൽ സൗണ്ട്, മൾട്ടിപോയിന്റ് കണക്ഷൻ, വോയ്സ് പിക്കപ്പ് ടെക്നോളജി,എക്സസ്‌ബാലൻസ്‌ഡ്‌ സ്പീക്കർ യൂണിറ്റ് എന്നിവയാണ് ഇതിന്റെ മറ്റു സവിശേഷതകൾ.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

sony bravia theater u in india

2024 സെപ്റ്റംബർ 23 മുതൽ ബ്രാവിയ തിയ്യേറ്റർ യു (എച്ച്‌ടിഎഎൻ7) മോഡൽ ലഭിക്കും. സോണി സെന്റററുകൾ, സോണി അംഗീകൃത ഡീലർമാർ, ഇകൊമേഴ്സ് വെബ്സൈറ്റുകളായ ആമസോൺ, ഫ്ളിപ്കാർട്ട്, ഇന്ത്യയിലെ പ്രമുഖ ഇലക്ട്രോണിക് സ്റ്റോറുകൾ എന്നിവയിലുടനീളം ലഭ്യമാകും. 24,990 രൂപയാണ് ബ്രാവിയ തിയ്യേറ്റർ യുവിന്റെ വില.

Read also: ഇനി രാത്രിയിൽ ഇൻസ്റ്റാഗ്രാം ഉപയോഗിക്കുന്ന കൗമാരക്കാർ അറിഞ്ഞോ ; നിങ്ങളുടേത് ടീന്‍ അക്കൗണ്ട്