surabhi lakshmi

മണിയന്റെ മാണിക്യമായി മാറിയത് ഇങ്ങനെ മെയ്ക്ഓവർ വീഡിയോ പങ്കു വെച്ച് സുരഭി ലക്ഷ്മി

surabhi lakshmi makeover video: മലയാളത്തിലെ ആക്ഷൻ ഹീറോ ടോവിനോ തോമസ് നായകനായി മാജിക് ഫ്രെയിംസ്, യു ജി എം മോഷൻ പിക്ചേർസ് എന്നീ ബാനറുകളിൽ ലിസ്റ്റിൻ സ്റ്റീഫൻ, ഡോ. സക്കറിയ തോമസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന 3ഡി ചിത്രം എ ആർ എം സെപ്റ്റംബർ 12 ന് തിയറ്ററിൽ പ്രദർശനമാരംഭിച്ചു.യൂത്തിന്റെ ആവേശമായ ടോവിനോ കുഞ്ഞിക്കേളു, മണിയൻ, അജയൻ എന്നിങ്ങനെ ട്രിപ്പിൾ റോളിൽ മൂന്നു നായികമാർക്കൊപ്പം എത്തുന്ന ചിത്രത്തിൽ മണിയന്റെ മാണിക്യമായി വേഷമിടുന്നത് സുരഭിലക്ഷ്മിയാണ്. മാണിക്യം എന്ന […]

surabhi lakshmi makeover video: മലയാളത്തിലെ ആക്ഷൻ ഹീറോ ടോവിനോ തോമസ് നായകനായി മാജിക് ഫ്രെയിംസ്, യു ജി എം മോഷൻ പിക്ചേർസ് എന്നീ ബാനറുകളിൽ ലിസ്റ്റിൻ സ്റ്റീഫൻ, ഡോ. സക്കറിയ തോമസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന 3ഡി ചിത്രം എ ആർ എം സെപ്റ്റംബർ 12 ന് തിയറ്ററിൽ പ്രദർശനമാരംഭിച്ചു.യൂത്തിന്റെ ആവേശമായ ടോവിനോ കുഞ്ഞിക്കേളു, മണിയൻ, അജയൻ എന്നിങ്ങനെ ട്രിപ്പിൾ റോളിൽ മൂന്നു നായികമാർക്കൊപ്പം എത്തുന്ന ചിത്രത്തിൽ മണിയന്റെ മാണിക്യമായി വേഷമിടുന്നത് സുരഭിലക്ഷ്മിയാണ്.

മാണിക്യം എന്ന തന്റെ കഥാപാത്രത്തെ കുറിച്ചും ചിത്രത്തെ കുറിച്ചും ഒരു അഭിമുഖത്തിൽ താരം അടുത്തിടെ സംസാരിക്കുകയുണ്ടായി. ഏറെ ആരാധക ശ്രദ്ധ പിടിച്ചു പറ്റിയ താരത്തിന്റെ അഭിമുഖത്തിനു പിന്നാലെ മാണിക്യത്തിന്റെ മേക്ക്ഓവർ വീഡിയോ സുരഭി തന്റെ സോഷ്യൽമീഡിയ അക്കൗണ്ടിൽ പങ്കുവയ്ക്കുകയുണ്ടായി. സെക്കണ്ടുകൾക്കുള്ളിൽ വീഡിയോ കേറി വൈറലാവുകയും നിരവധി ആരാധകരാണ് വീഡിയോയ്ക്ക് കമ്മെന്റുമായി എത്തുന്നത്.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

മണിയന്റെ മാണിക്യത്തിലേക്ക് എന്ന ക്യാപ്ഷനിൽ താരം പങ്കിട്ട വീഡിയോയ്ക്ക് താഴെ വിലമതിക്കാനാകാത്ത മാണിക്യം എന്നുള്ള കമ്മെന്റുകളിലൂടെയാണ് ആരാധകർ മാണിക്യത്തെ കുറിച്ച് വിശേഷിപ്പിക്കുന്നത്.നിരവധി പേരാണ് ഈ പോസ്റ്റിനു കമന്റ് ചെയ്തത്, മാണിക്യം എന്ന കഥാപാത്രം സുരഭിയുടെ കരിയറിലെ ഒരു നാഴിക കല്ലായി മാറും എന്നാണ് ആരാധകരുടെ അഭിപ്രായം.

surabhi lakshmi makeover video

ജപ്പാൻ ഉൾപ്പടെ നിരവധി വിദേശ രാജ്യങ്ങളിലും അജയന്റെ രണ്ടാം മോഷണം എന്ന ചിത്രം റിലീസ് ആയിട്ടുണ്ട്. പ്രേകഷകർ ഇരു കയ്യും നീട്ടിയാണ് ചിത്രം ഏറ്റെടുത്തിട്ടുള്ളത്. വളരെ പെട്ടന്ന് തന്നെ നൂറു കോടി ക്ലബ്ബിൽ ചിത്രം കേറും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Read also: ഇങ്ങളെന്താ മമ്മൂട്ടിക്ക് പഠിക്കുവാണോ … പുതിയ ചിത്രം പങ്കുവച്ച് മമ്മൂട്ടി കമെന്റുകളുമായി ആരാധകർ