air india changed luggage policy: പ്രവാസികളുടെ പ്രതിഷേധത്തെ തുടർന്ന് എയർ ഇന്ത്യ എക്സ്പ്രസ് യുഎഇ-ഇന്ത്യ സെക്ടറിൽ വെട്ടിക്കുറച്ച സൗജന്യ ബാഗേജ് പരിധി പുനഃസ്‌ഥാപിച്ചു. ഇന്ന് അർധരാത്രി 12നു ശേഷം ടിക്കറ്റ് ബുക്ക് ചെയ്യുന്ന ഉടമകൾക്ക് 30 കിലോ ബാഗേജ് കൊണ്ടുപോകാം. നേരത്തെ 30തിൽ നിന്നും 20 കിലോയാക്കിയാണ് കുറച്ചത്. കഴിഞ്ഞ ഓഗസ്റ്റ‌് 19ന് ശേഷം ടിക്കറ്റ് ബുക്ക് ചെയ്തവർക്കാണ് ബാഗേജ് പരിധി കുറച്ചിരുന്നത്.
എല്ലാ സമയത്തും നിറയെ യാത്രക്കാരുള്ള ഏറ്റവും ലാഭകരമായ യുഎഇ-ഇന്ത്യ സെക്ടറിലെ യാത്രക്കാരെ പിഴിയുന്ന എയർലൈൻ ബഹിഷ്ക്കരിക്കണമെന്ന് വരെ ചില സംഘടനകൾ നേരത്തെ ആഹ്വാനം ചെയ്തിരുന്നു. ബാഗേജ് പരിധി വെട്ടിക്കുറച്ചതോടെ ബാഗേജ് പരിധി പുനഃസ്‌ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് എയർലൈനും കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കും വ്യോമയാന മന്ത്രാലയത്തിനും പരാതിയും നൽകിയിരുന്നു. സൗജന്യ ബാഗേജ് പരിധി പുനഃസ്‌ഥാപിച്ചതോടെ പ്രവാസികൾ ഇതിനെ സ്വാഗതം ചെയ്‌തു.
air india changed luggage policy
ബാഗേജ് പരിധി വെട്ടിക്കുറച്ച് തുടർന്ന് വ്യാപക പ്രതിഷേധമാണ് നടന്നത്. പ്രവാസികളോടുള്ള ക്രൂരതയാണിതെന്ന് സംഘടനാ ഭാരവാഹികൾ പറഞ്ഞു. മറ്റ് ഇന്ത്യൻ വിമാന കമ്പനികളെല്ലാം 30 കിലോ സൗജന്യ ബാലൻസ് നൽകുമ്പോഴാണ് എയർ ഇന്ത്യ എക്സ്പ്രസ്സിന്റെ ഈ നടപടി. പ്രതിഷേധം ശക്തമായതോടെ പ്രവാസികളുടെ മുന്നിൽ തീരുമാനം പിൻവലിച്ചിരിക്കുകയാണ് എയർ ഇന്ത്യ എക്സ്പ്രസ്.
Read also: യു എ ഇ സന്ദർശകർക്ക് ഇത്തിസലാത്തിന്റെ വക സമ്മാനങ്ങൾ ഇതാ
Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.