easy snack

ചായക്കൊപ്പം കൊറിക്കാൻ വളരെ എളുപ്പത്തിൽ ഒരു ടേസ്റ്റി സ്നാക്ക് ഉണ്ടാക്കിയാലോ

easy and tasty snack: കുട്ടികൾക്ക് വളരെ ഇഷ്ടപ്പെടുന്ന ഈയൊരു സ്നാക്ക് ഉണ്ടാക്കാൻ വളരെ കുറഞ്ഞ സമയം മാത്രമേ ആവശ്യമായി വരുന്നുള്ളൂ. ഒരു തവണ ഉണ്ടാക്കി കൊടുത്താൽ വീണ്ടും വീണ്ടും ഉണ്ടാക്കിത്തരാൻ ആവശ്യപ്പെടുന്ന ടേസ്റ്റി ആയ ഈ സ്നാക് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം ചേരുവകൾ Advertisement Kerala Prime News അംഗമാവാൻ Join രീതിഒരു പാത്രത്തിൽ വെള്ളം അടുപ്പിൽ വച്ച് ചൂടാക്കുക. ഇതിലേക്ക് ഓയിൽ ആവശ്യത്തിന് ഉപ്പ് എന്നിവ ഇട്ടു കൊടുത്ത് നന്നായി മിക്സ് ചെയ്ത […]

easy and tasty snack: കുട്ടികൾക്ക് വളരെ ഇഷ്ടപ്പെടുന്ന ഈയൊരു സ്നാക്ക് ഉണ്ടാക്കാൻ വളരെ കുറഞ്ഞ സമയം മാത്രമേ ആവശ്യമായി വരുന്നുള്ളൂ. ഒരു തവണ ഉണ്ടാക്കി കൊടുത്താൽ വീണ്ടും വീണ്ടും ഉണ്ടാക്കിത്തരാൻ ആവശ്യപ്പെടുന്ന ടേസ്റ്റി ആയ ഈ സ്നാക് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം

ചേരുവകൾ

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

  • വെള്ളം – 1 കപ്പ്
  • ഓയിൽ – 1 ടീ സ്പൂൺ
  • ഉപ്പ് – ആവശ്യത്തിന്
  • റവ – 1 കപ്പ്
  • മുളക് പൊടി – 1/4 ടീ സ്പൂൺ
  • ചാട്ട് മസാല – 3/4 ടീ സ്പൂൺ

രീതി
ഒരു പാത്രത്തിൽ വെള്ളം അടുപ്പിൽ വച്ച് ചൂടാക്കുക. ഇതിലേക്ക് ഓയിൽ ആവശ്യത്തിന് ഉപ്പ് എന്നിവ ഇട്ടു കൊടുത്ത് നന്നായി മിക്സ് ചെയ്ത ശേഷം വെള്ളം തിളയ്ക്കാൻ വെക്കുക. വെള്ളം തിളച്ചു വരുമ്പോൾ ഇതിലേക്ക് റവ കുറച്ചു കുറച്ചായി ഇട്ടു കൊടുക്കുക. റവ ഇട്ടു കൊടുക്കുന്ന അതേ സമയത്ത് തന്നെ ഇളക്കി കൊണ്ടിരിക്കേണ്ടതുമാണ്. മുഴുവൻ റവയും ഇട്ട് കൊടുത്ത ഉടനെ തന്നെ നന്നായി ഇളക്കി യോജിപ്പിക്കുക.

പാനിൽ നിന്ന് റവ വിട്ടു വരുന്ന പാകം ആകുമ്പോൾ അടച്ചു വെച്ച് ഒരു മിനിറ്റ് വേവിക്കുക. ഇതെല്ലാം ചെയ്യുമ്പോൾ തീ വളരെ കുറച്ചു വെക്കാൻ ശ്രദ്ധിക്കുക. ഇനി ഇത് പാനിൽ നിന്ന് ഒരു ബൗളിലേക്ക് മാറ്റി കുറച്ചു ചൂടാറുമ്പോൾ കൈ കൊണ്ട് നന്നായി കുഴച്ച ശേഷം ചെറിയ ചെറിയ ബോളുകൾ ആക്കി എടുക്കുക. ചെറിയ ബോളുകൾ ആക്കുന്നതാണ് കാണാനും അതു പോലെ തന്നെ കൂടുതൽ ടേസ്റ്റിയും ആയത്.

easy and tasty snack

ഇനി ഇത് നന്നായി ചൂടായ എണ്ണയിലിട്ട് ഗോൾഡൻ ബ്രൗൺ നിറമാകുന്ന വരെ പൊരിച് എടുക്കുക. പൊരിച്ച ബോളുകൾ അതേ സമയം തന്നെ നമുക്ക് കഴിക്കാം ഇല്ലെങ്കിൽ കുറച്ചുകൂടി ടേസ്റ്റ് കൂട്ടാനായി ഇതിലേക്ക് മഞ്ഞൾ പൊടിയും ഉപ്പും ചാട്ട് മസാലയും കൂടി ആഡ് ചെയ്ത് ഒന്ന് മിക്സ് ചെയ്ത് എടുത്താൽ മതിയാകും. ചാട്ട് മസാല ഒക്കെ ആഡ് ചെയ്യുമ്പോൾ കുർകുറയൊക്കെ കഴിക്കുന്ന ടേസ്റ്റ് നമുക്ക് കിട്ടും.

Read also: ബേക്കറിയിലെ വെട്ടുകേക്ക് നമുക്ക് വീട്ടിലും ഉണ്ടാക്കാം കിടിലൻ ടേസ്റ്റ് ആണ്