jayam ravi divorce

ഇനിയൊരു തിരിച്ചുപോക്കില്ല, വിവാഹമോചനത്തിൽ പ്രതികരണവുമായി ജയം രവി

jayam ravi, arati divorce news

jayam ravi reacts on divorce news: 2003 – ൽ പുറത്തിറങ്ങിയ ജയം എന്ന തമിഴ് ചലച്ചിത്രത്തിലൂടെ സിനിമഭിനയ രംഗത്തേക്ക് കടന്നു വന്ന് ആരാധകർക്കിടയിൽ തരംഗമായി മാറിയ നടനാണ് ജയം രവി. 90ന്റെ ആവേശമായ താരത്തിന്റെ ചിത്രങ്ങൾ എന്നും ഇരു കൈകളും നീട്ടിയാണ് ആളുകൾ സ്വീകരിക്കുന്നത്. അഭിനയിക്കുന്ന ചിത്രങ്ങളിലെല്ലാം തന്റെ വ്യക്തിമുദ്ര പതിപ്പിക്കുന്ന താരത്തിന്റെ കുടുംബവിശേഷങ്ങൾ അറിയാനും ആരാധകർക്ക് ആവേശമാണ്.

in 1 min

അടുത്തിടെ പ്രചരിച്ച താരത്തിന്റെ വിവാഹമോചന വാർത്ത കേൾവിക്കാർക്ക് ഏറെ ഞെട്ടലുണ്ടാക്കിയിരുന്നു. ഭാര്യ ആരതിയുമായുള്ള 15 വർഷത്തെ ദാമ്പത്യജീവിതം അവസാനിപ്പിച്ചു എന്നും വളരെ വേദനയോടെ എടുത്ത തീരുമാനമാണെന്നും താരം തന്റെ എക്സ് അക്കൗണ്ടിലെ കുറിപ്പിലൂടെ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതിനെതിരെ ആരതിയും തന്റെ നിലപാടുമായി രംഗത്തെത്തിയിരുന്നു.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

വിവാഹമോചന വാര്‍ത്ത പുറത്തുവിട്ടത് തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണെന്നും തുറന്നു പറഞ്ഞു. ഇപ്പോൾ ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖതിലൂടെ വീണ്ടും തനിക്ക് വിവാഹമോചനം വേണമെന്നാവശ്യം താരം ഉന്നയിക്കുകയുണ്ടായി. താരത്തിന്റെ വാക്കുകൾ ഇങ്ങനെ,”എനിക്ക് വിവാഹ മോചനം വേണം. ഇനിയൊരു തിരികെ പോക്കില്ല. ആരതിയ്ക്ക് പ്രശ്‌നങ്ങള്‍ സംസാരിച്ച് പരിഹരിക്കണമായിരുന്നുവെങ്കില്‍ എന്തുകൊണ്ട് തന്നെ സമീപിച്ചില്ല. ഞാന്‍ അയച്ച രണ്ട് വക്കീല്‍ നോട്ടീസുകള്‍ക്കും മറുപടി നല്‍കിയില്ല.

jayam ravi reacts on divorce news

വീണ്ടും ഒന്നിക്കണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ അങ്ങനെ ചെയ്യുമായിരുന്നോ? എന്തുകൊണ്ടാണ് ഇതിലേക്കു മൂന്നാമതൊരാളുടെ പേര് വലിച്ചിട്ട് പ്രശ്‌നങ്ങള്‍ കൂടുതൽ ആക്കുന്നത്. ഒക്ടോബറില്‍ കോടതിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. മുന്നോട്ട് തന്നെയാണ് പോകുന്നത്. എല്ലാം നിയമത്തിന് വിടുകയാണ് എന്നും താരം വ്യക്തമാക്കി”. ഒപ്പം ചെന്നൈയിലെ അഡയാര്‍ പൊലീസ് സ്റ്റേഷനില്‍ ആരതിക്കെതിരെ ജയം രവി പരാതി നല്‍കിയതായും റിപ്പോർട്ടുകൾ പുറത്തുവന്നു, വൈകാതെ തന്നെ കുട്ടികളുടെ കസ്റ്റഡിയ്ക്കായി നിയമ പോരാട്ടത്തിന് ഇറങ്ങുമെന്ന് ജയം രവി അഭിമുഖത്തിൽ പറയുകയുണ്ടായി.

Read also: നയൻതാരക്ക് വീണ്ടും കാത്കുത്ത് വീഡിയോ ഏറ്റെടുത്ത് സോഷ്യൽമീഡിയ