Kerala Blasters VS North East

നോർത്ത് ഈസ്റ്റിനെതിരെയുള്ള മത്സരത്തിൽ ഇത് ഞങ്ങളെ വളരെയധികം മോട്ടിവേറ്റ് ചെയ്യും:സച്ചിൻ സുരേഷ്

Kerala Blasters VS North East: കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ അടുത്ത മത്സരത്തിന് (kerala blasters next match) വേണ്ടിയുള്ള ഒരുക്കത്തിലാണ് ഇപ്പോൾ ഉള്ളത്. എതിരാളികൾ നോർത്ത് ഈസ്റ്റ് യുണൈറ്റഡാണ് (kerala blasters vs north east united). നോർത്ത് ഈസ്റ്റിന്റെ മൈതാനത്ത് വെച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക. വരുന്ന ഞായറാഴ്ച രാത്രി ഇന്ത്യൻ സമയം 7:30നാണ് ഈയൊരു മത്സരം നമുക്ക് വീക്ഷിക്കാൻ സാധിക്കുക. ബ്ലാസ്റ്റേഴ്സ് ഈ സീസണിലെ ആദ്യത്തെ എവേ മത്സരമാണ് ഇപ്പോൾ കളിക്കാൻ തയ്യാറായിരിക്കുന്നത്. […]

Kerala Blasters VS North East: കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ അടുത്ത മത്സരത്തിന് (kerala blasters next match) വേണ്ടിയുള്ള ഒരുക്കത്തിലാണ് ഇപ്പോൾ ഉള്ളത്. എതിരാളികൾ നോർത്ത് ഈസ്റ്റ് യുണൈറ്റഡാണ് (kerala blasters vs north east united). നോർത്ത് ഈസ്റ്റിന്റെ മൈതാനത്ത് വെച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക. വരുന്ന ഞായറാഴ്ച രാത്രി ഇന്ത്യൻ സമയം 7:30നാണ് ഈയൊരു മത്സരം നമുക്ക് വീക്ഷിക്കാൻ സാധിക്കുക. ബ്ലാസ്റ്റേഴ്സ് ഈ സീസണിലെ ആദ്യത്തെ എവേ മത്സരമാണ് ഇപ്പോൾ കളിക്കാൻ തയ്യാറായിരിക്കുന്നത്.

ആദ്യത്തെ ഹോം മത്സരത്തിൽ പഞ്ചാബ് എഫ്സിയോട് കേരള ബ്ലാസ്റ്റേഴ്സ് (Kerala Blasters) പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്. എന്നാൽ രണ്ടാമത്തെ മത്സരത്തിൽ ശക്തമായ തിരിച്ചുവരവ് നടത്താൻ ബ്ലാസ്റ്റേഴ്സിന് സാധിച്ചിട്ടുണ്ട്. ഒന്നിനെതിരെ 2 ഗോളുകൾക്കായിരുന്നു ഈസ്റ്റ് ബംഗാളിനെ ( East Bengal) ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്. നിരവധി സൂപ്പർതാരങ്ങൾ ഉള്ള ഈസ്റ്റ് ബംഗാളിനെ പരാജയപ്പെടുത്താൻ കഴിഞ്ഞു എന്നത് ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് വളരെയധികം സന്തോഷം നൽകുന്ന ഒരു കാര്യമാണ്.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

Kerala Blasters VS North East

ആ മത്സരത്തിൽ ഒരു കംബാക്ക് വിജയമാണ് ക്ലബ്ബ് നേടിയിട്ടുള്ളത്. അതേക്കുറിച്ച് ബ്ലാസ്റ്റേഴ്സ് ഗോൾകീപ്പറായ സച്ചിൻ സുരേഷ് ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. നോർത്ത് ഈസ്റ്റിനെതിരെയുള്ള (Northeast United) മത്സരത്തിൽ ഈയൊരു കംബാക്ക് വിജയം ഏറെ മോട്ടിവേഷൻ നൽകുമെന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. ഒരു ഗോൾ വഴങ്ങിയതിനുശേഷം തളരാൻ തങ്ങൾ ഒരുക്കമായിരുന്നില്ല എന്നും സച്ചിൻ പറഞ്ഞിട്ടുണ്ട്. അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്.

കഴിഞ്ഞ മത്സരത്തിൽ വിജയം നേടാൻ സാധിച്ചതിൽ ഒരുപാട് സന്തോഷമുണ്ട്. ഒരു ഗോൾ വഴങ്ങി എന്ന് കരുതി മത്സരം വിട്ടുകൊടുക്കാൻ ഞങ്ങൾക്ക് മനസ്സില്ലായിരുന്നു. ഞങ്ങൾ പോരാടി, പൊരുതി കൊണ്ടാണ് വിജയം നേടിയെടുത്തത്. തീർച്ചയായും വരുന്ന മത്സരങ്ങളിൽ ഈ വിജയം ഞങ്ങളെ സഹായിക്കുമെന്ന കാര്യത്തിൽ തർക്കങ്ങൾ ഒന്നുമില്ല. ഈ വിജയം ഞങ്ങളെ വളരെയധികം മോട്ടിവേറ്റ് ചെയ്യും. പ്രത്യേകിച്ചും വരുന്ന നോർത്ത് ഈസ്റ്റിനെതിരെയുള്ള മത്സരത്തിൽ ‘ ഇതാണ് ഗോൾകീപ്പർ സച്ചിൻ സുരേഷ് പറഞ്ഞിട്ടുള്ളത്.

മത്സരത്തിൽ നിർണായകമായ സേവുകൾ നടത്താൻ സച്ചിന് സാധിച്ചിരുന്നു.വരുന്ന മത്സരങ്ങളിലും അദ്ദേഹം തന്നെയായിരിക്കും ക്ലബ്ബിന്റെ ഗോൾ വലയം കാക്കുക. എന്നാൽ സോം കുമാറും വളരെയധികം പ്രതിഭയുള്ള ഒരു താരമാണ്. തീർച്ചയായും അദ്ദേഹത്തിനും കൂടുതൽ അവസരങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഒരു മികച്ച ഗോൾകീപ്പിംഗ് തന്നെ അവകാശപ്പെടാൻ ഇപ്പോൾ ബ്ലാസ്റ്റേഴ്സിന് സാധിക്കുന്നുണ്ട് എന്നതാണ് വസ്തുത.

Read More : ഇതുവരെ കണ്ട നോർത്ത്ഈസ്റ്റ് യുണൈറ്റഡ് ആയിരിക്കില്ല, അടുത്ത മത്സരം ബ്ലാസ്റ്റേഴ്‌സിന് കടുപ്പമാകും.