kerala blasters next match

ഇതുവരെ കണ്ട നോർത്ത്ഈസ്റ്റ് യുണൈറ്റഡ് ആയിരിക്കില്ല, അടുത്ത മത്സരം ബ്ലാസ്റ്റേഴ്‌സിന് കടുപ്പമാകും

Northeast United vs Kerala Blasters, kerala blasters next match

Northeast United vs Kerala Blasters match: ഇന്ത്യൻ സൂപ്പർ ലീഗിലെ (ISL) ആദ്യത്തെ മത്സരത്തിൽ അപ്രതീക്ഷിതമായി തോൽവി വഴങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സ് (Kerala Blasters) രണ്ടാമത്തെ മത്സരത്തിൽ അതിന്റെ ക്ഷീണം മാറ്റി വിജയം നേടിയിരുന്നു. ഒരു ഗോളിന് പിന്നിൽ നിന്നതിനു ശേഷം രണ്ടു ഗോൾ തിരിച്ചടിച്ച് നേടിയ വിജയം ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെയും ആരാധകരുടെയും ആത്മവിശ്വാസം വളരെയധികം വർധിപ്പിച്ചിട്ടുണ്ടെന്ന കാര്യത്തിൽ സംശയമില്ല.

എന്നാൽ ഈ ആത്മവിശ്വാസവുമായി ഇറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സിന് അടുത്ത മത്സരം (Kerala blasters next match) ഒട്ടും എളുപ്പമാക്കാൻ സാധ്യതയില്ല. മികച്ച ഫോമിലുള്ള നോർത്ത്ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിയെയാണ് ഇനി വരാനിരിക്കുന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് (Northeast united vs Kerala blasters) നേരിടുന്നത്. അതും നോർത്ത്ഈസ്റ്റിന്റെ മൈതാനത്തു വെച്ചാണ് മത്സരം നടക്കുന്നത്.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

in min 3

ഐഎസ്എല്ലിൽ തുടക്കം മുതൽ ഉണ്ടായിരുന്ന ടീമുകളിൽ കിരീടം നേടാത്തതായി കഴിഞ്ഞ സീസൺ വരെ കേരള ബ്ലാസ്റ്റേഴ്‌സും നോർത്ത്ഈസ്റ്റ് യുണൈറ്റഡും മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ ഈ സീസണിലെ ഡ്യൂറൻഡ് കപ്പ് (Durand Cup) സ്വന്തമാക്കി നോർത്ത്ഈസ്റ്റ് യുണൈറ്റഡ് ആ ക്ഷീണം മാറ്റിയിട്ടുണ്ട്. കരുത്തരായ മോഹൻ ബഗാനെ (mohun bagan) കീഴടക്കിയാണ് നോർത്ത്ഈസ്റ്റ് ഡ്യൂറൻഡ് കപ്പ് കിരീടം സ്വന്തമാക്കിയത്.

ഡ്യൂറൻഡ് കപ്പിലെ കിരീടനേട്ടത്തിനു ശേഷം അതേ ഫോമിൽ കുതിക്കുന്ന നോർത്ത്ഈസ്റ്റ് യുണൈറ്റഡ് ലീഗിലും മികച്ച പ്രകടനം നടത്തുന്നു. ആദ്യത്തെ മത്സരത്തിൽ മൊഹമ്മദൻസിനെ കീഴടക്കിയ അവർ രണ്ടാമത്തെ മത്സരത്തിൽ മോഹൻ ബഗാനെ അവരുടെ മൈതാനത്ത് വിറപ്പിച്ചിരുന്നു. റഫറിയുടെ പിഴവുകൾ കൂടി കാരണം മത്സരത്തിൽ തോൽവി വഴങ്ങേണ്ടി വന്നെങ്കിലും വമ്പൻ എതിരാളികളെ ബുദ്ധിമുട്ടിക്കാൻ അവർക്കു കഴിഞ്ഞു.

Northeast United vs Kerala Blasters match

കേരള ബ്ലാസ്റ്റേഴ്‌സ് (Kerala Blasters) അക്കാദമിയിൽ ഉണ്ടായിരുന്ന മലയാളി താരമായ ജിതിൻ എംഎസ് നോർത്ത്ഈസ്റ്റ് യുണൈറ്റഡിന്റെ കുന്തമുനയാണ്. വളരെ ആത്മവിശ്വാസത്തോടെ കളിക്കുന്ന നോർത്ത്ഈസ്റ്റ് യുണൈറ്റഡിനെ കീഴടക്കാൻ ഏറ്റവും മികച്ച പ്രകടനം ബ്ലാസ്റ്റേഴ്‌സ് പുറത്തെടുക്കേണ്ടി വരും. അടുത്ത മത്സരത്തിൽ ജയം നേടി എതിരാളികളുടെ മുന്നിൽ തങ്ങളുടെ കരുത്ത് കാണിക്കാനും അവർക്ക് ശക്തമായ മുന്നറിയിപ്പ് നൽകാനും ബ്ലാസ്റ്റേഴ്‌സിന് അവസരമുണ്ട്.

Read also: ആദ്യ വിജയത്തിൽ സാമ്യതകൾ,സ്റ്റാറേ നടന്ന് നീങ്ങുന്നത് ഇവാൻ വുക്മനോവിച്ചിന്റെ വഴിയിൽ