Space X Crew 9 Mission Postponed

കാലാവസ്ഥ പ്രതികൂലമായതിനെ തുടർന്ന് ക്രൂ-9 ദൗത്യം മാറ്റിവച്ചു.

Space X Crew 9 Mission Postponed: നാസയുടെ സ്പേസ് എക്സ‌് ക്രൂ-9 (Space X Crew-9) ദൗത്യ വിക്ഷേപണം മാറ്റിവെച്ചു. ബഹിരാകാശ നിലയത്തിലേക്ക് സഞ്ചാരികളെ എത്തിക്കുന്നതിനുള്ള ദൗത്യമായിരുന്നു ഇത്. വ്യാഴാഴ്ച വിക്ഷേപണ കേന്ദ്രത്തിലെ കാലാവസ്ഥയെ ഉഷ്ണമേഖലാ കൊടുങ്കാറ്റായ ഹെലൻ പ്രതികൂലമായി ബാധിച്ചതിനെ തുടർന്നാണ് വിക്ഷേപണം മാറ്റിവെച്ചത്. ഫ്ളോറിഡയിലെ കേപ്പ് കനവറൽ സ്പേസ് ഫോഴ്സ് സ്റ്റേഷനിൽ നിന്ന് വിക്ഷേപിക്കാനിരുന്നതാണ് ദൗത്യം. എന്നാൽ പ്രതികൂല കാലാവസ്ഥയെ തുടർന്ന് രണ്ട് ദിവസത്തേക്കാണ് വൈകിപ്പിച്ചത്. ആദ്യമായി മനുഷ്യരെ വഹിച്ചുള്ള ദൗത്യമാണ് ക്രൂ9. […]

Space X Crew 9 Mission Postponed: നാസയുടെ സ്പേസ് എക്സ‌് ക്രൂ-9 (Space X Crew-9) ദൗത്യ വിക്ഷേപണം മാറ്റിവെച്ചു. ബഹിരാകാശ നിലയത്തിലേക്ക് സഞ്ചാരികളെ എത്തിക്കുന്നതിനുള്ള ദൗത്യമായിരുന്നു ഇത്. വ്യാഴാഴ്ച വിക്ഷേപണ കേന്ദ്രത്തിലെ കാലാവസ്ഥയെ ഉഷ്ണമേഖലാ കൊടുങ്കാറ്റായ ഹെലൻ പ്രതികൂലമായി ബാധിച്ചതിനെ തുടർന്നാണ് വിക്ഷേപണം മാറ്റിവെച്ചത്.

ഫ്ളോറിഡയിലെ കേപ്പ് കനവറൽ സ്പേസ് ഫോഴ്സ് സ്റ്റേഷനിൽ നിന്ന് വിക്ഷേപിക്കാനിരുന്നതാണ് ദൗത്യം. എന്നാൽ പ്രതികൂല കാലാവസ്ഥയെ തുടർന്ന് രണ്ട് ദിവസത്തേക്കാണ് വൈകിപ്പിച്ചത്. ആദ്യമായി മനുഷ്യരെ വഹിച്ചുള്ള ദൗത്യമാണ് ക്രൂ9. കേപ്പ് കനവറൽ സ്പേസ് ഫോഴ്സ് സ്റ്റേഷനിൽ നിന്നാണ് വിക്ഷേപിക്കുന്നത്. അഞ്ച് മാസങ്ങൾ നീണ്ട ദൗത്യത്തിനായി നാസയുടെ ബഹിരാകാശ സഞ്ചാരിയായ നിക്ക് ഹേഗ്, റഷ്യൻ റോസ്കോസ്മോസ് സഞ്ചാരിയായ അലക്സാണ്ടർ ഗോർബുനോവ് എന്നിവരെയാണ് ബഹിരാകാശ നിലയത്തിലേക്ക് അയക്കുന്നത്.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

Space X Crew Mission Postponed

സെപ്റ്റംബർ 28 അല്ലെങ്കിൽ സെപ്റ്റംബർ 29 നോ വിക്ഷേപണം നടത്താനാണ് സ്പേസ് എക്സിന്റെ പുതിയ തീരുമാനം. ബോയിങ് സ്റ്റാർലൈനർ ദൗത്യത്തിൽ ബഹിരാകാശത്തെത്തിയ സുനിത വില്യംസിനെയും ബച്ച് വിൽമോറിനെയും ക്രൂ9 പേടകത്തിലാണ് തിരികെ എത്തിക്കുക. മനുഷ്യരെ വഹിച്ചുള്ള സ്റ്റാർലൈനർ പേടകത്തിന്റെ ആദ്യ പരീക്ഷണത്തിന്റെ ഭാഗമായാണ് സുനിത വില്യംസും ബച്ച് വിൽമോറും ബഹിരാകാശ നിലയത്തിലെത്തിയത്. യാത്രയ്ക്കിടെയുണ്ടായ ചില സാങ്കേതിക പ്രശ്‌നങ്ങളെ തുടർന്ന് ഇരുവർക്കും നിലയത്തിൽ തുടരേണ്ടി വന്നു.

സാങ്കേതിക പ്രശ്നങ്ങളുള്ള പേടകത്തിൽ ഇവരെ തിരികെ എത്തിക്കുന്നത് വെല്ലുവിളിയായിരുന്നു. എന്നാൽ ക്രൂ 9 ദൗത്യത്തിന് ഉപയോഗിക്കുന്ന പേടകത്തിൽ ഇവരെ തിരികെ എത്തിക്കാൻ തീരുമാനിച്ചു. നാല് സഞ്ചാരികളെ ക്രൂ 9 ദൗത്യത്തിൽ ബഹിരാകാശ നിലയത്തിലെത്തിക്കാനാണ് നേരത്തെ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ ഇരുവരെയും തിരികെ എത്തിക്കേണ്ടതിനാൽ രണ്ട് പേരെ ഒഴിവാക്കി. അഞ്ച് മാസം നീളുന്ന ഈ ദൗത്യം ഫെബ്രുവരിയിൽ പൂർത്തിയാവും.