ott this week

ഭരതനാട്യം മുതൽ സൂര്യാസ്‌ സാറ്റർഡേ ഉൾപ്പടെ ഒടിടിയിൽ ആസ്വദിക്കാൻ ഇതാ ഒരു പിടി ചിത്രങ്ങൾ

this week ott releasing movies

upcoming week ott release: പ്രേക്ഷകർക്ക് ഒടിടിയിലൂടെ സിനിമ ആസ്വദിക്കാൻ നിരവധി ചിത്രങ്ങൾ ഈ ആഴ്ച എത്തുന്നു. തിയേറ്ററുകളിൽ സൂപ്പർഹിറ്റായി മാറിയ ചിത്രങ്ങളാണ് പ്രേക്ഷകരെ കാത്തിരിക്കുന്നത്. തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടിയ മലയാള ചിത്രമാണ് ‘വാഴ’. ചിത്രം ഒടിടിയിൽ പ്രദർശനം ആരംഭിച്ചു. ജയ ജയ ജയ ജയഹേ, ഗുരുവായൂർ അമ്പലനടയിൽ എന്നീ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളുടെ സംവിധായകനായ വിപിൻ ദാസിന്റെ തിരക്കഥയിൽ ആനന്ദ് മേനൻ സംവിധാനം ചെയ്ത ചിത്രമാണ് വാഴ, ‘ബയോപിക് ഓഫ് എ ബില്ല്യൺ ബോയ്സ്’ ഹോട്സ്റ്റാറിലൂടെയാണ് പ്രദർശനം ആരംഭിച്ചിരിക്കുന്നത്.

സോഷ്യൽ മീഡിയ താരങ്ങളായ സിജു സണ്ണി, സാഫ് ബോയ്, ജോമോൻ ജ്യോതിർ, ഹാഷിർ, അലൻ, വിനായക്, അജിൻ ജോയ്, അമിത് മോഹൻ, അനുരാജ്, അൻഷിദ് അനു, അശ്വിൻ വിജയൻ എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. ജീത്തു ജോസഫ് സംവിധാനം ചെയ്‌ത ബേസിൽ ജോസഫ് ചിത്രം ‘നുണക്കുഴി’ സീ ഫൈവിൽ സ്ട്രീമിങ് ആരംഭിച്ചു. സംഗീത സംവിധായകൻ ആനന്ദ് മധുസൂദനൻ, ചിന്നു ചാന്ദിനി എന്നിവർ പ്രധാന വേഷത്തിലെത്തിയ സൂരജ് ടോം ചിത്രം ‘വിശേഷം’ ആമസോൺ പ്രൈമിലൂടെ പ്രേക്ഷകരിലേയ്ക്ക് എത്തിയിരിക്കുന്നു.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

ആസിഫ് അലി, ബിജു മേനോൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ജിസ് ജോയ് ചിത്രം ‘തലവൻ’ സോണി ലിവിൽ പ്രേക്ഷകർക്ക് കാണാം. ക്രൈം ത്രില്ലർ ചിത്രമാണിത്. ആസിഫ് അലിയും സുരാജും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ‘അഡിയോസ് അമിഗോ’ പ്രേക്ഷകർക്ക് നെറ്റ്ഫ്ലിക്സിലൂടെ ആസ്വദിക്കാം. ഉർവശി-ഇന്ദ്രൻസ് കോമ്പോയിൽ പുറത്തിറങ്ങിയ ‘ജലധാര പമ്പ്സെറ്റ് സിൻസ് 1962’ ജിയോ സിനിമയിലൂടെ പ്രദർശനം ആരംഭിച്ചു . ഹിന്ദിയിൽ ഈ അടുത്തിടെ സൂപ്പർ ഹിറ്റ് ആയ സ്ത്രീ 2 എന്ന ചിത്രം സെപ്റ്റംബർ 27 മുതൽ ആമസോൺ പ്രൈമിലും ലഭ്യമാകും.

upcoming week ott release

തിയേറ്ററുകളിൽ വൻവിജയമായി മാറിയ നാനി ചിത്രം ‘സൂര്യാസ് സാറ്റർഡേ’ സെപ്റ്റംബർ 26 ഇന്ന് നെറ്റ്ഫ്ലിക്സിലൂടെ പ്രേക്ഷകരിലേക്കേത്തും. വിവേക് ആത്രേയയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. തമിഴ്നാട്ടിലും കേരളത്തിലും വിദേശത്തും മികച്ച ബോക്സ് ഓഫീസ് കളക്ഷൻ നേടിയ പാ രഞ്ജിത് ചിത്രമാണ് ‘തങ്കലാൻ’. നെറ്റ്ഫ്ലിക്സാണ് സ്ട്രീമിങ് ഏറ്റേടുത്തിരിക്കുന്നത്. പാർവതി തിരുവോത്ത്, മാളവിക മോഹനൻ എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാന താരങ്ങൾ. സൂപ്പർഹിറ്റ് തമിഴ് ചിത്രം ‘ഡിമൊണ്ട കോളനി’യുടെ രണ്ടാം ഭാഗം ‘ഡിമൊണ്ടെ കോളനി 2’ സെപ്റ്റംബർ 27-ന് ഒടിടിയിലെത്തും. സീ 5 ആണ് ചിത്രം പ്രേക്ഷകരിലേയ്ക്ക് എത്തിക്കുന്നത്.

Read also: അവൻ നല്ല ആര്ടിസ്റ് ആണ് പക്ഷേ … നിഗൂഢതകൾ ഒളിപ്പിച് ‘തണുപ്പ്’ ട്രെയിലർ പുറത്തിറങ്ങി