bhool bulayya

കട്ടിലിനു പകരം സിംഹാസനം, ശോഭനയെ കടത്തി വെട്ടാൻ ഒരുങ്ങി വിദ്യാ ബാലൻ ഭൂൽ ഭുലയ്യ 3 ടീസർ പുറത്തിറങ്ങി

bhoolbhulayya 3 teaser released

bhoolbhulayya 3 teaser released: അനീസ് ബാസ്‌മിയുടെ സംവിധാനത്തിൽ നിർമിക്കുന്ന ഹൊറർ ചിത്രം ഭൂൽ ഭുലയ്യയുടെ മൂന്നാം ഭാഗം ടീസർ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. പ്രിയദർശന്റെ സംവിധാനത്തിൽ ഇറങ്ങിയ ചിത്രം ‘ഭൂൽ ഭുലയ്യയുടെ ‘രണ്ട് മൂന്ന് ഭാഗങ്ങൾ അനീസ് ബാസ്‌മിയുടെ സംവിധാനത്തിൽ പുറത്തിറങ്ങുമ്പോൾ ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ മഞ്ജുളികയായി നായിക വിദ്യ ബാലൻ വീണ്ടുമെത്തുന്നു.

1993-ൽ ഫാസിൽ സംവിധാനം ചെയ്ത പ്രശസ്തമായ ഒരു സൈക്കോ ത്രില്ലർ മലയാള ചലചിത്രം മണിച്ചിത്രത്താഴ് സിനിമയുടെ റീമേക്ക് ആയി ഹിന്ദിയിൽ റിലീസ് ചെയ്ത ഭൂൽ ഭുലയ്യയിൽ അക്ഷയ് കുമാർ നായകനായെത്തിയ സിനിമയ്ക്ക് രണ്ടാം ഭാഗം എത്തിയപ്പോൾ കാർത്തിക് ആര്യൻ നായകനായി. ചിത്രത്തിന്റെ മൂന്നാം ഭാഗത്ത് കാർത്തിക് ആര്യനൊപ്പം തൃപ്തി ദിമ്രി, രാജ്പാല്‍ യാദവ്, സഞ്ജയ് മിശ്ര എന്നിവര്‍ പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നു.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

bhoolbhulayya 3 teaser released

ഒപ്പം മണിച്ചിത്രത്താഴിലെ ശ്രദ്ധകേന്ദ്രമായ രംഗം ശോഭന കട്ടിൽ ഉയർത്തുന്ന ഭാഗം പോലെ പുതിയതായി ഇറങ്ങാന്‍ പോകുന്ന ഭൂൽ ഭുലയ്യ മൂന്നാം ഭാഗത്തിലും ഇതേപോലൊരു രംഗം വിദ്യ ബാലന്റേതായി കാണാം. ചിത്രം മെയ് 20ന് തിയറ്ററുകളിൽ പ്രദർശനമാരംഭിക്കുമെന്ന് ചിത്രത്തിന്റെ അണിയറപ്രവർത്തകർ അറിയിച്ചു.

Read also:ആരാധകരെ ആവേശത്തിലാക്കിയ വിജയ് ചിത്രം GOAT ഒടിടിയിലേക്ക് എത്തുന്നു എപ്പോൾ? ഏതു പ്ലാറ്റഫോമിൽ കാണാം?