gold rate

സ്വർണ വില വീണ്ടും കുതിപ്പിലേക്ക്, ഇന്ന് കൂടിയ സ്വർണ വില അറിയാം

gold price going high

gold price going high: സംസ്ഥാനത്ത് സ്വർണവില മാറ്റമില്ലാതെ തുടരുകയാണ്. ഈ മാസവും സർവകാല റെക്കോർഡിട്ടാണ് വില കയറ്റം. അരലക്ഷവും കടന്ന് ഏകദേശം 56,480 ലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മാറ്റമില്ലാതെ പൊള്ളുന്ന വിലയിലാണ് പൊന്ന്,പവന് 56,480 രൂപയും , ഗ്രാമിന് 7060 രൂപയുമാണ് ഇന്നത്തെ വിപണി വില .

റെക്കോർഡിടുന്ന വിലക്കയറ്റം ഉപഭോക്താക്കളെ ആശങ്കയിലാക്കുന്നു സെപ്റ്റംബർ 20 മുതൽ കുതിപ്പ് തുടരുന്ന സ്വർണം ഇത്രയും ദിവസത്തിനിടെ പവന് 1,240 രൂപ വർധിച്ചിട്ടുണ്ട്. കുതിപ്പൊന്നടങ്ങിയെങ്കിലും ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന വിലയ്ക്കാണ് കേരളത്തില്‍ ഇന്നും വ്യാപാരം നടക്കുന്നത്.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

gold price going high

മാസം ആരംഭിച്ചിടത്തു നിന്ന് ഇന്ന് വരെയുള്ള സ്വർണവില പരിശോധിച്ചാൽ നാലായിരം രൂപയുടെ വർദ്ധനവാണ് രേഖപ്പെടുത്തിയതെന്ന് കണ്ടെത്താൻ സാധിക്കും. ഇന്നും റെക്കോഡ് ഉയരത്തിലാണ് വില വർദ്ധനവ്. ഒരു ഗ്രാം സ്വർണത്തിന് 7060 രൂപയാണ് ഇന്നത്തെ വിലയെങ്കിൽ വെള്ളി വില ഗ്രാമിന് 101.10 രൂപയും കിലോഗ്രാമിന് 1,01,100 രൂപയുമാണ്.

Read also: റേഷൻ മസ്റ്ററിങ്, ആരൊക്കെ ചെയ്യണം? എങ്ങനെ ചെയ്യണം എന്ന് വിശദമായി അറിയാം