bangladesh vs india

കാന്‍പുര്‍ ടെസ്റ്റിൽ ബംഗ്ലാദേശിന് 2 വിക്കറ്റ് നഷ്ടം ഇന്ത്യക്കു മികച്ച തുടക്കം

bangladesh national cricket team vs india national cricket team match scorecard

india vs bangladesh cricket: ബംഗ്ലാദേശ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് ഇന്ന് തുടക്കമായി. ടെസ്റ്റിൽ ടോസ് നഷ്ടപ്പെട്ട് ഒന്നാം ഇന്നിങ്സ് ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന് രണ്ടു വിക്കറ്റുകൾ നഷ്ട‌മായി. സാക്കിർ ഹസൻ (0), ഷദ്‌മാൻ ഇസ്ലാം (24) എന്നീ ഓപ്പണർമാരാണ് പുറത്തായത്. ആകാശ് ദീപാണ് ഇവരെ പുറത്താക്കിയത്. രണ്ടു വിക്കറ്റ് നഷ്‌ടത്തിൽ 33 റൺസെന്ന നിലയിലാണ്. ക്രീസിൽ മോമിനുൾ ഹഖ്, ക്യാപ്റ്റൻ നജ്‌മുൾ ഹുസൈൻ ഷാന്റോ എന്നിവരാണ് .

നേരത്തേ ബംഗ്ലാദേശിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ ടോസ് നേടിയതോടെ ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ചെന്നൈ ടെസ്റ്റിലെ ടീമിൽ മാറ്റം വരുത്തിയിട്ടില്ല. അതേസമയം ഉത്തർപ്രദേശിലെ കാൻപുർ ഗ്രീക്ക് പാർക്ക് സ്റ്റേഡിയത്തിൽ മഴ കാരണം മത്സരം ആരംഭിക്കാൻ വൈകിയിരുന്നു.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

india vs bangladesh cricket

ശക്തമായ മഴയായിരുന്നു വ്യാഴാഴ്ച രാത്രി ഇവിടെ. ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പുണ്ട്. നിലവിൽ ആദ്യ ടെസ്റ്റിൽ 280 റൺസിന് ജയിച്ച് ഇന്ത്യ പരമ്പരയിൽ മുന്നിലാണ്. രണ്ടാം ടെസ്റ്റിനിറങ്ങുമ്പോഴും ഇന്ത്യക്കുതന്നെയാണ് ജയസാധ്യത കാണുന്നത്.

Read also: നോർത്ത് ഈസ്റ്റിനെതിരെയുള്ള മത്സരത്തിൽ ഇത് ഞങ്ങളെ വളരെയധികം മോട്ടിവേറ്റ് ചെയ്യും:സച്ചിൻ സുരേഷ്