rahul kp

ഇനി എന്നെ തളർത്താനാവില്ല,എന്തുകൊണ്ടാണ് ക്ലബ്ബ് വിടേണ്ടതെന്ന് തീരുമാനിച്ചത്? രാഹുൽ കെപി പറയുന്നു!

rahul kp, kerala blaster player

kerala blaster player kp rahul: കേരള ബ്ലാസ്റ്റേഴ്സ് (kerala blasters) ഇന്ത്യൻ സൂപ്പർ ലീഗിലെ (ISL) ആദ്യ രണ്ട് മത്സരങ്ങൾ പൂർത്തിയാക്കിയപ്പോൾ ഒരു വിജയവും ഒരു തോൽവിയുമാണ് ഫലം. മൂന്നാമത്തെ മത്സരത്തിന് വേണ്ടിയുള്ള ഒരുക്കത്തിലാണ് ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് ഉള്ളത്.എതിരാളികൾ നോർത്ത് ഈസ്റ്റ് യുണൈറ്റഡാണ് (kerala blasters vs north east). ഈ സീസണിലെ ആദ്യത്തെ എവേ മത്സരമാണ് ബ്ലാസ്റ്റേഴ്സിനെ കാത്തിരിക്കുന്നത്.വരുന്ന ഞായറാഴ്ച്ചയാണ് ഈ മത്സരം നടക്കുക.

ദീർഘകാലമായി കേരള ബ്ലാസ്റ്റേഴ്സിന് (kerala blasters) വേണ്ടി കളിക്കുന്ന മലയാളി താരമാണ് രാഹുൽ കെപി (Rahul KP). തുടക്കത്തിലൊക്കെ മികച്ച പ്രകടനം അദ്ദേഹത്തിന് നടത്താൻ കഴിഞ്ഞിരുന്നു. പക്ഷേ കഴിഞ്ഞ സീസണിൽ അദ്ദേഹത്തിന്റെ പ്രകടനം മോശമായിരുന്നു. ഗോളുകൾ ഒന്നും നേടാൻ കഴിയാത്തത് കൊണ്ട് തന്നെ വലിയ വിമർശനങ്ങൾ അദ്ദേഹത്തിന് ഏൽക്കേണ്ടി വന്നു. ഈ സീസൺ ആരംഭിക്കുന്നതിനു മുന്നേയും ആരാധകരിൽ നിന്നും വലിയ വിമർശനങ്ങളാണ് അദ്ദേഹത്തിന് ലഭിച്ചത്.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

in 3 min 1

രാഹുൽ ക്ലബ്ബ് വിട്ടേക്കും എന്നുള്ള റൂമറുകൾ ഉണ്ടായിരുന്നു. ഗോവ,ചെന്നൈ എന്നിവരുമായി ബന്ധപ്പെടുത്തി കൊണ്ട് വാർത്തകൾ ഉണ്ടായിരുന്നു. പക്ഷേ രാഹുൽ ക്ലബ്ബിനകത്ത് തന്നെ തുടരാൻ തീരുമാനിച്ചു. ബ്ലാസ്റ്റേഴ്സിൽ തന്നെ തുടർന്നുകൊണ്ട് മികച്ച പ്രകടനം നടത്തിക്കൊണ്ട് തെളിയിക്കുക എന്നതാണ് തന്റെ ലക്ഷ്യം എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. വിമർശകരുടെ സൈബർ ആക്രമണത്തിലൂടെ താൻ തളർന്നു പോകില്ല എന്നും രാഹുൽ പറഞ്ഞിട്ടുണ്ട്. ഒരു മലയാള മാധ്യമത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

kerala blaster player kp rahul

നിലവിൽ മാനസികമായി ഞാൻ ഏറെ കരുത്ത് ഉണ്ടാക്കിയെടുത്തിട്ടുണ്ട്. അതുകൊണ്ടുതന്നെ ആർക്കും എന്നെ തളർത്താനാവില്ല.മാനസികമായി എന്നെ വേദനിപ്പിക്കാൻ ആർക്കും സാധിക്കില്ല. കേരള ബ്ലാസ്റ്റേഴ്സ് (kerala blasters) എന്ന ക്ലബ്ബ് വിടണമെങ്കിൽ അത് എനിക്ക് നേരത്തെ തന്നെ ആവാമായിരുന്നു.ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ക്ലബ്ബ് വിടാനുള്ള ഓപ്ഷൻ എനിക്ക് ഉണ്ടായിരുന്നു. പക്ഷേ എന്റെ മനസ്സ് പറയുന്നത് എപ്പോഴും ഇവിടെ തുടർന്നുകൊണ്ട് മികച്ച പ്രകടനം നടത്തിക്കൊണ്ട് തെളിയിക്കുക എന്നതാണ് -ഇതാണ് രാഹുൽ പറഞ്ഞിട്ടുള്ളത്.

കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സിന് (kerala blasters) വേണ്ടി സ്റ്റാർട്ട് ചെയ്തത് രാഹുലാണ്. അടുത്ത മത്സരത്തിലും (kerala blasters next match) രാഹുൽ തന്നെ സ്റ്റാർട്ട് ചെയ്യും എന്നാണ് പ്രതീക്ഷിക്കുന്നത്.ഈ സീസണിൽ കൂടുതൽ മികച്ച പ്രകടനം അദ്ദേഹത്തിൽ നിന്നും പ്രതീക്ഷിക്കുന്നുണ്ട്.അല്ല എന്നുണ്ടെങ്കിൽ വീണ്ടും വിമർശനങ്ങൾ അദ്ദേഹത്തിന് ഏൽക്കേണ്ടി വന്നേക്കും.

Read also: നോർത്ത് ഈസ്റ്റിനെതിരെയുള്ള മത്സരത്തിൽ ഇത് ഞങ്ങളെ വളരെയധികം മോട്ടിവേറ്റ് ചെയ്യും:സച്ചിൻ സുരേഷ്