kerala blasters

ജിമിനസോ പെപ്രയോ, നോർത്ത്ഈസ്റ്റ് യുണൈറ്റഡിനെതിരെ സ്റ്റാറെ ആരിൽ വിശ്വാസമർപ്പിക്കും

Kerala Blasters

kerala blasters next match: ഇന്ത്യൻ സൂപ്പർ ലീഗിന്റെ (ISL) ഈ സീസണിലെ ആദ്യത്തെ വിജയം കഴിഞ്ഞ മത്സരത്തിൽ സ്വന്തമാക്കിയ കേരള ബ്ലാസ്റ്റേഴ്‌സ് (Kerala Blasters ) അടുത്ത മത്സരത്തിൽ (kerala blasters next match) നോർത്ത്ഈസ്റ്റ് യുണൈറ്റഡിനെ (Northeast United) നേരിടാൻ ഒരുങ്ങുകയാണ്. ആദ്യത്തെ രണ്ടു മത്സരങ്ങളും സ്വന്തം മൈതാനത്ത് കളിച്ച ബ്ലാസ്റ്റേഴ്‌സ് ഈ സീസണിലെ ആദ്യത്തെ എവേ മത്സരത്തിനായി കൂടിയാണ് ഞായറാഴ്ച്ച നോർത്ത്ഈസ്റ്റിന്റെ മൈതാനത്തേക്ക് ഇറങ്ങുന്നത്.

ഈ സീസണിൽ വളരെയധികം കരുത്ത് കാണിക്കുന്ന ടീമായ നോർത്ത്ഈസ്റ്റ് യുണൈറ്റഡിനെതിരെ ഇറങ്ങുമ്പോൾ ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ മൈക്കൽ സ്റ്റാറെയുടെ പ്രധാനപ്പെട്ട തലവേദന മുന്നേറ്റനിരയിൽ പ്രധാന സ്‌ട്രൈക്കറായി ആരെ ഇറക്കുമെന്നതായിരിക്കും. നിലവിൽ കേരള ബ്ലാസ്റ്റേഴ്‌സ് (Kerala Blasters ) ടീമിലുള്ള രണ്ടു വിദേശസ്‌ട്രൈക്കർമാരും കഴിഞ്ഞ മത്സരങ്ങളിൽ തങ്ങൾക്ക് മികച്ച പ്രകടനം നടത്താൻ കഴിയുമെന്ന് തെളിയിച്ചിട്ടുണ്ട്.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

ജിമിനസ് ആദ്യത്തെ മത്സരത്തിൽ പകരക്കാരനായി ഇറങ്ങി ബ്ലാസ്റ്റേഴ്‌സിനായി മികച്ചൊരു ഹെഡർ ഗോൾ നേടിയിരുന്നു. എന്നാൽ ഈസ്റ്റ് ബംഗാളിനെതിരായ കഴിഞ്ഞ മത്സരത്തിൽ ആദ്യ ഇലവനിൽ ഇറങ്ങിയ താരത്തിന് ഗോൾ നേടാൻ കഴിഞ്ഞില്ല. അതേസമയം ആ മത്സരത്തിന്റെ രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങിയ പെപ്ര അപ്രതീക്ഷിതമായൊരു ഗോൾ കണ്ടെത്തി ടീമിന്റെ വിജയം ഉറപ്പിച്ചിരുന്നു.

kerala blasters next match

മുന്നേറ്റനിരയിൽ പാസിംഗ് ഗെയിമിലൂടെ ആക്രമണങ്ങൾ സംഘടിപ്പിക്കാനാണ് സ്റ്റാറെ ഉദ്ദേശിക്കുന്നതെങ്കിൽ ജിമിനസ് ആയിരിക്കും ആദ്യ ഇലവനിൽ ഉണ്ടാവുക. കഴിഞ്ഞ മത്സരത്തിൽ നോഹയുമായി ഒത്തിണക്കത്തോടെ മുന്നേറ്റങ്ങൾ സംഘടിപ്പിച്ച ജീസസിന് ദൗർഭാഗ്യം കൊണ്ടാണ് ഒരു ഗോൾ നഷ്‌ടമായത്‌. അതേസമയം മത്സരം ഫിസിക്കലാണെങ്കിൽ പെപ്രയാകും ആദ്യ ഇലവനിൽ ഉണ്ടാവുക.

ടീമിലെ രണ്ടു സ്‌ട്രൈക്കർമാരും ഫോമിലാണെന്നത് ബ്ലാസ്റ്റേഴ്‌സിന്(Kerala Blasters ) വലിയ ആത്മവിശ്വാസം നൽകുന്നു. ജിമിനസ് ഇന്ത്യയിലെ സാഹചര്യങ്ങളുമായി കൂടുതൽ ഒത്തിണങ്ങിയാൽ ഇതിനേക്കാൾ മികച്ച പ്രകടനം നടത്തുമെന്ന കാര്യത്തിൽ സംശയമില്ല. പെപ്ര പ്രീ സീസൺ മുതലേ നല്ല ഫോമിൽ കളിക്കുന്നതിനാൽ താരത്തെയും പൂർണമായി വിശ്വസിക്കാൻ കഴിയും.

Read also: ഇനി എന്നെ തളർത്താനാവില്ല,എന്തുകൊണ്ടാണ് ക്ലബ്ബ് വിടേണ്ടതെന്ന് തീരുമാനിച്ചത്? രാഹുൽ കെപി പറയുന്നു!