mpox outbreak

സംസ്ഥാനത്ത് ഒരാൾക്ക് കൂടി എംപോക്സ്, രോഗം എറണാകുളം സ്വദേശിക്ക് : ജാഗ്രത നിർദേശവുമായി സർക്കാർ

mpox disease in Ernakulam

mpox disease in eranakulam: സംസ്ഥാനത്ത് ഒരാൾക്ക് കൂടി മങ്കി പോക്സ്. എറണാകുളം സ്വദേശിയായ യുവാവിനാണ് എം പോക്സ് സ്ഥിരീകരിച്ചത്. നിലവിൽ ഇയാൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. യു.എ.ഇ.യില്‍ നിന്നെത്തിയ മലപ്പുറം സ്വദേശിക്ക് നേരത്തെ എം.പോക്‌സ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം നല്‍കി സര്‍ക്കാര്‍. എം പോക്സ് രോഗ ലക്ഷണങ്ങളോടെ ഇയാളെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

കോഴിക്കോട് മെഡിക്കല്‍ കോളജ് വൈറോളജി ലാബിലേക്ക് അയച്ച സ്രവ സാമ്പിള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് ഫലം പോസിറ്റീവ് ആണെന്ന് അറിഞ്ഞത്. മൃഗങ്ങളില്‍ നിന്ന് വൈറസ്സ് വഴി മനുഷ്യരിലേക്ക് പകരുന്ന ഒരു രോഗമാണ് മങ്കിപോക്‌സ് അഥവാ എംപോക്‌സ്. എന്നാല്‍ ഇപ്പോള്‍ അത് മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് നേരിട്ട് പകരുന്ന സാഹചര്യമാണ്. 1980ല്‍ ഉന്മൂലനം ചെയ്യപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ട വസൂരിയുടെ ലക്ഷണങ്ങളുമായി എംപോക്‌സ് ലക്ഷണങ്ങള്‍ക്ക് സാദൃശ്യമുണ്ട്.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

mpox disease in eranakulam

രണ്ട് വകഭേദങ്ങളുള്ള എംപോക്‌സ് വൈറസിന്റെ ക്ലേഡ് 1B വകഭേദമാണ് ഇപ്പോൾ പടർന്നു പിടിച്ചിരിക്കുന്നത്. മുന്‍പത്തേക്കാള്‍ വ്യാപനശേഷിയും മരണനിരക്കും കൂടുതലാണ് ക്ലേഡ് വണ്‍ബിക്ക്. വായുവിലൂടെ പകരുന്ന ഒരു രോഗമല്ല. മറിച്ച് രോഗം ബാധിച്ച വ്യക്തിയുമായി മുഖാമുഖം വരിക, നേരിട്ട് തൊലിപ്പുറത്ത് സ്പര്‍ശിക്കുക, കിടക്ക, വസ്ത്രം എന്നിവ സ്പര്‍ശിക്കുക, സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതിരിക്കുക, തുടങ്ങിയവയിലൂടെ രോഗം പടരുന്നു. പനി, തീവ്രമായ തലവേദന, കഴലവീക്കം, നടുവേദന, പേശി വേദന, ഊര്‍ജക്കുറവ് എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങള്‍. പനി തുടങ്ങി ഒരാഴ്ചയ്ക്കുള്ളില്‍ ദേഹത്ത് കുമിളകളും ചുവന്ന പാടുകളും പ്രത്യക്ഷപെടും.

Read also: ബബിൾ റാപ്പുകൾ പൊട്ടിക്കുന്നവരാണോ നിങ്ങൾ, ഈ വിനോദത്തിന്റെ ആരോഗ്യവശങ്ങൾ അറിയാം