UAE visa

യുഎഇ വിസയുടെ ഡിജിറ്റല്‍ കോപ്പി ലഭ്യമാക്കാം, അതിനായി ചെയ്യേണ്ടത് ഇത് മാത്രം

uae digital visa

uae digital visa: യുഎഇയിൽ താമസ വിസ പാസ്പോർട്ടിൽ പതിപ്പിക്കുന്നത് ഒഴിവാക്കിയിരുന്നു. ഇപ്പോൾ എമിറേറ്റ്സ് ഐഡിയിൽ തന്നെ വീസ സ്‌റ്റിക്കറുളളതിനാൽ വീസ പേജ് കരുതേണ്ട ആവശ്യകതയുമില്ല. എന്നാൽ ചില വിമാനത്താവളങ്ങളിൽ പ്രത്യേകിച്ച് കേരളത്തിലെ വിമാനത്താവളങ്ങളിൽ താമസവിസ കോപ്പി ആവശ്യപ്പെടാറുണ്ട്. ഫെഡറൽ അതോറിറ്റി ഫോർ സിറ്റിസൺഷിപ്പ്, കസ്‌റ്റംസ് ആന്റ് പോർട്ട് സെക്യൂരിറ്റി വെബ്സൈറ്റിലൂടെയോ യുഎഇഐസിപി ആപ് ഉപയോഗിച്ചോ വീസ ഡൗൺലോഡ് ചെയ്യാവുന്നതാണ്.

ആദ്യം ഫോണിൽ ഐസിപി സ്റ്റാർട് സർവ്വീസ് ആപ് ഡൗൺലോഡ് ചെയ്യുക. യുഎഇ പാസ് ഉപയോഗിച്ചോ അക്കൗണ്ടുണ്ടാക്കിയോ ആപ് ലോഗിൻ ചെയ്യുക. ശേഷം കാർഡ് തെരഞ്ഞെടുത്ത് ഇതിൽ എമിറേറ്റ്സ് ഐഡിയും വീസാ പേജുമുണ്ടാകും. ഇത് പിഡിഎഫ് ഫോർമാറ്റിൽ ഫോണിൽ ഡൗൺലോഡ് ചെയ്യാം. സ്പോൺറാണെങ്കിൽ ഡിപെന്റിന്റെ വീസാ വിവരങ്ങളും ലഭിക്കും. ഇത് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാം. ഡിജിറ്റൽ വീസയും ഇതുപോലെ ഡൗൺലോഡ് ചെയ്യാവുന്നതാണ്.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

ചില സേവനങ്ങൾ ലഭിക്കാൻ സ്‌റ്റാമ്പ് ചെയ്ത്‌ യുഎഇ വീസ ആവശ്യമായി വന്നേക്കാം. ഐസിപി ആപ് ഉപയോഗിച്ച് സ്റ്റാമ്പ് ചെയ്ത വീസ ഡൗൺലോഡ് ചെയ്യാം. ഇതിനായി ഐസിപി സ്മ‌ാർട് സർവ്വീസ് വെബ്സെറ്റിൽ പബ്ലിക് സർവ്വീസ് ഓപ്ഷൻ തെരഞ്ഞെടുക്കുക. ശേഷം റിപ്പോർട്ട്സ് എന്നുളളതിൽ ക്ലിക്ക് ചെയ്യുക.

uae digital visa

അതർ സെർവ്വീസസ് – റിപ്പോർട്ട്സ് റെസിഡൻസ് ഡീറ്റെയ്ലൽസ് പ്രിൻ്റ് ഓപ്ഷനുകൾ നൽകി സ്‌റ്റാർട്ട് സർവ്വീസ് തെരഞ്ഞെടുക്കാം. വീസ ഫയൽ നമ്പർ, യൂണിഫൈഡ് നമ്പർ അല്ലെങ്കിൽ ഐഡന്റിറ്റി നമ്പർ നൽകുക. 250 ദിർഹമായ വീസ സ്റ്റാമ്പിങ് ഫീസ് നൽകുക. രണ്ട് പ്രവൃത്തി ദിവസത്തിനുളളിൽ നടപടികൾ പൂർത്തിയാകും എന്നാണ് വെബ്സൈറ്റ് വിവരങ്ങൾ പ്രകാരം പറയുന്നത്. കസ്റ്റമർ ഹാപ്പിനസ് സെന്ററുകൾ മുഖേനയും ഇതേ സേവനം ലഭ്യമാകും.

Read also: പ്രവാസികളുടെ പ്രതിഷേധം ഫലം കണ്ടുവോ? ബാഗേജ് പരിധിയിൽ മാറ്റം വരുത്തി എയർ ഇന്ത്യ