vikram and surya

21 വർഷങ്ങൾക്കുശേഷം സൂര്യയും വിക്രമും ഒന്നിക്കുന്നു കാത്തിരിപ്പോടെ ആരാധകർ

vikram and surya in new film

vikram and surya in new film: തമിഴകത്തിന്റെ പ്രിയ താരങ്ങളാണ് സൂര്യയും വിക്രമും. ഇരുവർക്കും തമിഴിലും മറ്റുമായി നിരവധി ആരാധകർ ആണ് ഉള്ളത്. ഇരുവരും ഒരുമിച്ച് എത്തിയ ചിത്രങ്ങളെല്ലാം വൻ വിജയങ്ങളായി മാറിയിട്ടുമുണ്ട്. എന്നാൽ നീണ്ട വർഷങ്ങൾക്ക് ശേഷം വീണ്ടും ഇരുവരും ഒരു ചിത്രത്തിനായി ഒന്നിക്കാൻ പോകുന്നു എന്ന റിപ്പോർട്ടുകൾ ആണ് ഇപ്പോൾ പുറത്തുവരുന്നത്. ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ഇരുവരും ഒന്നിച്ച് അഭിനയിക്കുന്നത്.

ins 1 min 1

21 വർഷങ്ങൾക്ക് ശേഷം സൂര്യയും വിക്രമവും ഒന്നിക്കുകയാണ് എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. ബാല സംവിധാനം ചെയ്ത പിതാമഹൻ എന്ന ചിത്രത്തിലാണ് അവസാനമായി സൂര്യയും വിക്രമും ഒന്നിച്ച് അഭിനയിച്ചത്.മികച്ച നടനുള്ള അവാർഡും ഈ ചിത്രത്തിൽ വിക്രമിന് ലഭിച്ചിരുന്നു. മികച്ച സഹനടനുള്ള അവാർഡ് സൂര്യയ്ക്കും ലഭിച്ചിരുന്നു.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

എസ് വെങ്കടേശന്‍ എഴുതിയ വേല്‍പ്പാരി എന്ന നോവലാണ് ശങ്കറിന്റെ പുതിയ സിനിമയ്ക്കാധാരം. 2018 ൽ ആണ് ഈ നോവൽ പുറത്തിറങ്ങിയിരുന്നത്. തമിഴ് ലോകത്തെ ഏറ്റവും പ്രശസ്തി നേടിയ പുസ്തകം ആയിരുന്നു ഇത്. ചോളകാലത്തെ യോദ്ധാവായിരുന്ന വേൽപാരിയുടെ കഥയാണ് നോവലിന്റെ ഇതിവൃത്തം.ഇതിന്റെ അവകാശം ശങ്കർ നേരത്തെ തന്നെ നേടിയിരുന്നു. ലോക്ക് ഡൗൺ സമയത്ത് തിരക്കഥയുടെ ഡ്രാഫ്റ്റ് പൂർത്തീകരിച്ചിരുന്നുവെന്നും 3 ഭാഗങ്ങളിൽ ആയുള്ള ചിത്രമാണ് പ്ലാൻ ചെയ്യുന്നതെന്നും ശങ്കർ പറഞ്ഞു.

vikram and surya in new film

സൂര്യയും വിക്രമവും ഒന്നിച്ച് വീണ്ടും എത്തുന്നതിനാൽ ഏറെ ആകാംക്ഷയിലാണ് ഇരുവരുടെയും ആരാധകർ. ശങ്കറും വിക്രമവും മൂന്നാം തവണ ഒന്നിക്കുന്ന ചിത്രം കൂടിയാണ് പുതിയ പ്രോജക്ട്.അന്യൻ ഐ തുടങ്ങിയ ചിത്രങ്ങൾ ആയിരുന്നു അവസാനം ഇരുവരുടെയും കൂട്ടുകെട്ടിൽ പിറന്ന ചിത്രം. അതേസമയം സൂര്യയും ശങ്കറും ഒന്നിക്കുന്ന ആദ്യ പ്രോജക്ട് ആണിത്.

Read also: ആരാധകരെ ആവേശത്തിലാക്കിയ വിജയ് ചിത്രം GOAT ഒടിടിയിലേക്ക് എത്തുന്നു എപ്പോൾ? ഏതു പ്ലാറ്റഫോമിൽ കാണാം?