alia bhatt

ചിലപ്പോൾ നിങ്ങൾക്ക് വേണ്ടത് ഭീമാകാരമായൊരു ആലിംഗനം: കുടുംബ ചിത്രങ്ങൾ പങ്കുവെച്ച് ആലിയ ഭട്ട്

alia bhatt shared the family picture

alia bhatt shared the family picture: ബോളിവുഡിന്റെ താര രാജകുമാരൻ രൺബീർ കപൂറിന് ഇന്ന് 42 വയസ്സ് തികഞ്ഞു. ജന്മദിനത്തിൽ അദ്ദേഹത്തിന് വ്യത്യസ്ത ഫോട്ടോകൾ പങ്കുവെച്ചുകൊണ്ടാണ് ഭാര്യ ആലിയ ഭട്ട് ആശംസകൾ നേർന്നിരിക്കുന്നത്. ഇതുവരെ ആരാധകർ കാണാത്ത ചില കുടുംബചിത്രങ്ങൾ ആണ് ആലിയ പങ്കുവെച്ചിരിക്കുന്നത്. കുടുംബത്തോടൊപ്പം ഉള്ള ഒരു ചിത്രവും മകളും റൺബീറും മാത്രമുള്ള ചിത്രങ്ങളാണ് ആലിയ പങ്കുവെച്ചിരിക്കുന്നത്.

ആദ്യത്തെ ചിത്രത്തിൽ ഒരു മരത്തെ കെട്ടിപ്പിടിച്ചു നിൽക്കുന്ന ആലിയ ബട്ടിനെയും റൺബീർ കപൂറിനെയും കാണാം. കൂട്ടത്തിൽ മകൾ റാഹയും മരത്തെ ആലിംഗനം ചെയ്തു കാണാം. റാഹയുടെ മുഖത്ത് ഒരു ചെറുപുഞ്ചിരിയുമുണ്ട്. മറ്റൊരു ചിത്രത്തിൽ റാഹ രൺബീറിന്റെ തോളിൽ കിടക്കുന്നതാണ്.ആലിയ രൺബീറിൻ്റെ മടിയിൽ ഇരിക്കുന്ന ഒരു ചിത്രവും കാണാം. അടുത്തതിൽ, രാഹയും രൺബീറും ഒരു കുതിരലായത്തിലൂടെ സഞ്ചരിക്കുന്ന ചിത്രമാണ്. മറ്റൊരു ചിത്രത്തിൽ റസ്റ്റോറന്റിൽ ടേബിളും അതിൽ 8 എന്നെഴുതിയ ഒരു കാർഡുമാണ്.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

8 എന്ന നമ്പർ ഇരുവരുടെയും ഭാഗ്യ നമ്പർ ആണെന്ന് നേരത്തെ താരങ്ങൾ പറഞ്ഞിരുന്നു.ഹാപ്പി ബർത്ത് ഡേ രൺബീർ എന്നെഴുതിയ ഒരു ബലൂൺ ആണ് അവസാന ചിത്രത്തിൽ ഉള്ളത്.ചിത്രങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായി. ചിലപ്പോൾ നിങ്ങൾക്ക് വേണ്ടത് ഒരു ഭീമാകാരമായൊരു ആലിംഗനം മാത്രമാണ് എന്ന അടിക്കുറിപ്പോടുകൂടെയാണ് ആലിയ ബട്ട് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിനു താഴെ നിരവധി പേരാണ് ആശംസകളുമായി എത്തിയിരിക്കുന്നത്.

റാഹ ഈ കുടുംബത്തെ മികച്ച രീതിയിൽ പൂർത്തിയാക്കുന്നു എന്ന ഒരു കമന്റ് ചിത്രത്തിനു താഴെ കാണാം. കൂടാതെ നിരവധി താരങ്ങളും ആശംസകൾ നേർന്നിട്ടുണ്ട്.ആയുഷ്മാൻ ഖുറാനും ചിത്രത്തിനു താഴെ ആശംസകൾ നേർന്നിട്ടുണ്ട്.ഈ ദിവസത്തെ ഏറ്റവും മികച്ച ചിത്രം എന്ന കമന്റും പോസ്റ്റിനു താഴെ കാണാം.രൺബീറിൻ്റെ അമ്മ നടി നീതു കപൂറും മകന് ആശംസകൾ നേർന്നിട്ടുണ്ട്. ജന്മദിനാശംസകൾ. എൻ്റെ സന്തോഷം, എൻ്റെ അഭിമാനം, എൻ്റെ പ്യുവർ സോൾ, നീ ആഗ്രഹിക്കുന്നതെന്തും നിനക്ക് എല്ലായ്പ്പോഴും സമൃദ്ധമായി ലഭിക്കട്ടെ എന്ന കുറിപ്പാണ് നീതു കപൂർ പങ്കുവെച്ചത്.

alia bhatt shared the family picture

രൺബീറിൻ്റെ സഹോദരി റിദ്ധിമ കപൂർ സാഹ്‌നിയും രൺബീറിനൊപ്പമുള്ള ത്രോബാക്ക് ചിത്രങ്ങളും വീഡിയോയും പങ്കിട്ടുണ്ട്. നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന രാമായണം എന്ന ചിത്രമാണ് രൺബീറിന്റെ പുറത്തിറങ്ങാനുള്ള ഏറ്റവും പുതിയ ചിത്രം. സായി പല്ലവിയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.രാമന്റെ വേഷത്തിലാണ് ചിത്രത്തിൽ രൺബീർ കപൂറെത്തുന്നത്. സീതയെ സായ് പ്ലലവിയും അവതരിപ്പിക്കുന്നു. അതേസമയം ആലിയഭട്ടും രൺബീർ കപൂറും ഒന്നിച്ച് അഭിനയിക്കുന്ന ചിത്രമാണ് ലവ് ആൻ്റ് വാർ. 2026 മാർച്ച് 20-ന് ചിത്രം തിയേറ്ററുകളിൽ എത്തും.

Read also: എല്ലാ ഇൻഡസ്ട്രിയും ആ മലയാള സിനിമയെ കുറിച്ച് സംസാരിക്കുന്നത് ഇതുകൊണ്ടാണ്, ആസിഫ് അലി പറയുന്നു