asif ali

എല്ലാ ഇൻഡസ്ട്രിയും ആ മലയാള സിനിമയെ കുറിച്ച് സംസാരിക്കുന്നത് ഇതുകൊണ്ടാണ്, ആസിഫ് അലി പറയുന്നു

asif ali speaks about films

asif ali speaks about malayalam films: മലയാള സിനിമയിൽ കഴിഞ്ഞ 15 വർഷമായി നിറഞ്ഞുനിൽക്കുന്ന നടനാണ് ആസിഫ് അലി. ഋതുവിലൂടെയാണ് ആസിഫ് തന്റെ സിനിമാജീവിതം ആരംഭിക്കുന്നത്. ഈ വർഷം ആസിഫിന്റെതായി തലവൻ, ലെവൽ ക്രോസ്, അഡിയോസ് അമിഗോ, കിഷ്കിന്ധാ കാണ്ഡം എന്നിങ്ങനെ നാല് സിനിമകളാണ് പുറത്തിറങ്ങിയത്. ആസിഫിന്റെ മികച്ച പ്രകടനം തന്നെയാണ് കാണാൻ കഴിഞ്ഞത്. മലയാളികളുടെ സിനിമാസ്വാദനത്തെക്കുറിച്ചാണ് ആസിഫ് അലി ഇപ്പോൾ സംസാരിക്കുന്നത്.

ലോകത്തെ പലഭാഷയിലുള്ള സിനിമകളും കാണുന്ന പ്രേക്ഷകരെക്കൂടി മാനിച്ചാണ് ഓരോ സിനിമയും എഴുതുന്നതെന്ന് ആസിഫ് അലി പറഞ്ഞു. ഓഡിയൻസിനെ കൺസിഡർ ചെയ്താണ് ഓരോന്നും പ്ലാൻ ചെയുന്നത്. ഇത്തരത്തിൽ പ്ലാൻ ചെയുന്ന മേക്കേഴ്സ് മലയാളത്തിൽ മാത്രമേ കാണു. അതുകൊണ്ടാണ് മലയാളം ഇൻഡസ്ട്രിയിൽ മികച്ച സിനിമകൾ ഉണ്ടാകുന്നതെന്ന് ആസിഫ് പറഞ്ഞു. ഈയിടെ റിലീസായ ഒരു അന്യഭാഷാചിത്രം എല്ലായിടത്തുനിന്നും മികച്ച അഭിപ്രായം കിട്ടിയപ്പോൾ മലയാളത്തിൽ നിന്ന് മാത്രം മോശം അഭിപ്രായം കിട്ടി. പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി ഇറക്കിയ ആ സിനിമ ഇവിടത്തെ ഓഡിയൻസിന് വർക്കായില്ല. അതുകൊണ്ട് മലയാളികൾ ആ സിനിമയെ പുച്ഛിച്ച് കളഞ്ഞു. ഒരു സിനിമ ലോകം മുഴുവൻ സൂപ്പർഹിറ്റാണെന്ന് പറഞ്ഞാലും നമുക്ക് വർക്കായില്ലെങ്കിൽ അത് കാണില്ല. ഒരു അഭിമുഖത്തിൽ സംസാരിക്കുകയായിരുന്ന സമയമാണ് ആസിഫ് ഇക്കാര്യം വ്യക്തമാക്കിയത്.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

asif ali speaks about malayalam films

ആസിഫിന്റെ വാക്കുകൾ ഇങ്ങനെ ‘മലയാളികളുടെ ഏറ്റവും വലിയ പ്രത്യേകത എന്തെന്നാൽ ലോകത്ത് എല്ലായിടത്തുമുള്ള ആളുകൾ കണ്ട് സൂപ്പറാണെന്ന് പറഞ്ഞ സിനിമയായാലും നമുക്ക് വർക്കായില്ലെങ്കിൽ ആ സിനിമ നമ്മൾ സ്വീകരിക്കില്ല. അത് ഏത്ര വലിയ സിനിമയായാലും. ഈയടുത്ത് റിലീസായ ഒരു അന്യഭാഷാ ചിത്രം എല്ലായിടത്തും മികച്ച അഭിപ്രായം കിട്ടിയപ്പോഴും ഇങ്ങ് കേരളത്തിൽ മാത്രം ആ സിനിമ സ്വീകരിക്കപ്പെട്ടില്ല. കാരണം നമുക്ക് മനസിലായി ആ ചിത്രം പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കിയതാണെന്ന്.

സിനിമയെപ്പറ്റി പ്ലാൻ ചെയ്യുമ്പോൾ തന്നെ നമ്മുടെ ഓഡിയൻസിനെക്കൂടി പഠിച്ചിട്ടാണ് എഴുതിത്തുടങ്ങുന്നത്. വേറെ ഒരു ഇൻഡസ്ട്രിയിലും ഇങ്ങനെ കാണാൻ സാധിക്കില്ല. അവിടെയുള്ളവരൊക്കെ സിനിമ ഉണ്ടാക്കിയിട്ട് നിങ്ങൾ ഇത് കണ്ടേ പറ്റുള്ളൂ എന്ന നിലയിലാണ്. ഓഡിയൻസിനെക്കൂടി പരിഗണിച്ച് സിനിമ ചെയ്യുന്നതുകൊണ്ടാണ് മലയാളത്തിൽ മികച്ച സിനിമകളുണ്ടാകുന്നത്. എല്ലാ ഇൻഡസ്ട്രിയും മലയാള സിനിമയെ കുറിച്ച് സംസാരിക്കുന്നതും അതുകൊണ്ടാണ്’.

Read also: 21 വർഷങ്ങൾക്കുശേഷം സൂര്യയും വിക്രമും ഒന്നിക്കുന്നു കാത്തിരിപ്പോടെ ആരാധകർ