job opening

പരീക്ഷകൾ ഇല്ല: ഒരൊറ്റ ഇന്റർവ്യൂവിലൂടെ ജോലി നേടാം, പത്താം ക്ലാസ് കഴിഞ്ഞവർക്കും അവസരം

job opening without exam

job opening without exam: തൊഴിലില്ലായ്മയിൽ നട്ടം തിരിയുന്നവരാണോ നിങ്ങൾ എങ്കിൽ ഒട്ടനവധി തൊഴിലാവസരങ്ങളാണ് കാത്തിരിക്കുന്നത് അതും പരീക്ഷകൾ ഒന്നും തന്നെ ഇല്ലാതെ ഒരൊറ്റ അഭിമുഖത്തിലൂടെ തന്നെ ജോലി നേടാം.
ഒഴിവുകൾ ഇതാ,
ടെറാകോട്ടയിൽ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതിലും ക്ലേമോഡലിങ്ങിലും 3 വർഷ പരിചയസമ്പത്തുള്ള പത്താം ക്ലാസ്സ്‌ യോഗ്യത ഉള്ളവർക്ക് തിരുവനന്തപുരം ഫൈൻ ആർട്സ് കോളജിൽ ക്ലേവർക്കർ ഒഴിവിലേക്കുള്ള ഇന്റർവ്യൂവിലേക്ക് പങ്കെടുക്കാം. താത്കാലിക നിയമനത്തിനു താല്പര്യമുള്ള ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകളുമായി സെപ്റ്റംബർ 30 നു 10.30 മണിക്ക് ഹാജരാവുക. തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളജിൽ കെ.ജി.ടി.ഇ പ്രിന്റിങ് ടെക്നോളജി (പാർട് ടൈം) പോസ്റ്റ് പ്രസ് ഓപ്പറേഷൻ ആൻഡ് ഫിനിഷിങ് കോഴ്സിൽ ഇൻസ്ട്രക്ടർ ഒഴിവിലേക്ക് സെപ്റ്റംബർ 30നു 10 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുമായി കോളേജിൽ ഹാജരാവുക.

തിരുവനന്തപുരത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ചിൽ ജൂനിയർ റിസർച് ഫെലോയുടെ ഒഴിവിലേക്കുള്ള കരാർ നിയമനം. അഭിമുഖം സെപ്റ്റംബർ 30 ന്.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

കൊല്ലം ഗവ. മെഡിക്കൽ കോളജിലെ ജനറൽ മെഡിസിൻ, പൾമനറി മെഡിസിൻ വിഭാഗങ്ങളിൽ സീനിയർ റസിഡന്റ് തസ്തികയിലേക്ക് ഒഴിവിലേക്കുള്ള താൽക്കാലിക നിയമനത്തിനായി സെപ്റ്റംബർ 30ന് 11 മണിക്കു നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കുക.

എറണാകുളം തേവര ഗവ. റീജനൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂളിൽ ഫുട്ബോൾ പരിശീലകന്റെ ഒഴിവ്. അഭിമുഖം ഒക്ടോബർ ഒന്നിന് 10 മണിക്ക്, കൂടുതൽ വിവരങ്ങൾക്ക് ഈ നമ്പറിൽ ബന്ധപെടുക 0484–2663048.

കോട്ടയം ഏറ്റുമാനൂർ മെഡിക്കൽ കോളജ് ഹെൽത്ത് സെന്ററിൽ ലാബ് ടെക്‌നിഷ്യന്റെ താൽക്കാലിക ഒഴിവ്. ഉദ്യോഗാർഥികൾ ഡിഎംഎൽടി/ബിഎസ്/ സിഎംഎൽടി, പാരാമെഡിക്കൽ കൗൺസിൽ അംഗീകാരം. എന്നീ യോഗ്യത സർട്ടിഫിക്കറ്റുകളുമായി സെപ്റ്റംബർ 30നു 11.00 മണിക്ക് ഏറ്റുമാനൂർ കെഎംസിഎച്ച്സി കോൺഫറൻസ് ഹാളിൽ വച്ചു നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കുക.

job opening without exam

ഓവര്‍സിയര്‍, ഐടി അസിസ്റ്റന്റ് തുടങ്ങിയ ഒഴിവുകളിലേക്ക് വയനാട് എടവക മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓഫിസിൽ കരാർ നിയമനം, ഉദ്യോഗാർഥികൾ അക്രഡിറ്റഡ് ഓവര്‍സിയര്‍: 3വര്‍ഷ പോളിടെക്നിക്ക് സിവില്‍ ഡിപ്ലോമ/ 2വര്‍ഷ ഡ്രാഫ്ട്സ്മാന്‍ സിവില്‍ സർട്ടിഫിക്കറ്റ്,അക്കൗണ്ടന്റ് കം ഐ ടി അസിസ്റ്റന്റ്: ബികോം, പിജിഡിസിഎ.എന്നീ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി സെപ്റ്റംബര്‍ 30 ന് 11 മണിക്ക് നടക്കുന്ന ഇന്റർവ്യൂയിൽ പങ്കെടുക്കുക, കൂടുതൽ വിവരങ്ങൾക്ക് 0493–5240366 ബന്ധപെടുക.

തലപ്പുഴ ഗവ. എൻജിനീയറിങ് കോളജില്‍ ഇലക്ട്രോണിക് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എൻജിനീയറിങ് വിഷയത്തില്‍ അസിസ്റ്റന്റ് പ്രൊഫസർ താത്കാലിക ഒഴിവിലേകുള്ള നിയമനത്തിലേക്കുള്ള അഭിമുഖത്തിൽ ബന്ധപ്പെട്ട വിഷയത്തില്‍ എംടെക് യോഗ്യതയുള്ള ഉദ്യോഗാർഥികൾ സെപ്റ്റംബർ 30 നു ഹാജരാവുക.

Read also: പോസ്റ്റ് ബേസിക് ബി.എസ്‌സി നഴ്സിങ്ലേക്കുള്ള അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു