kerala blasters

സ്‌ക്വാഡിലെ ഫേവറേറ്റ് പ്ലെയർ ആര്? സ്റ്റാറേ നൽകിയ ഉത്തരം അറിയാം

kerala blasters vs northeast united match

kerala blasters vs northeast united match: കേരള ബ്ലാസ്റ്റേഴ്സ് (kerala blasters) ഇന്ത്യൻ സൂപ്പർ ലീഗിലെ മൂന്നാം റൗണ്ട് പോരാട്ടം നാളെയാണ് കളിക്കുന്നത്.എതിരാളികൾ നോർത്ത് ഈസ്റ്റ് യുണൈറ്റഡാണ്. നാളെ വൈകിട്ട് 7:30നാണ് ഈയൊരു മത്സരം നടക്കുക. നോർത്ത് ഈസ്റ്റിന്റെ (Northeast United) മൈതാനത്ത് വെച്ചുകൊണ്ടാണ് ഈ മത്സരം അരങ്ങേറുന്നത്. ബ്ലാസ്റ്റേഴ്സ് ഈ സീസണിലെ ആദ്യത്തെ എവേ മത്സരമാണ് ഇപ്പോൾ കളിക്കാനിരിക്കുന്നത് (kerala blasters next match).

കഴിഞ്ഞ മത്സരത്തിൽ വിജയം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇപ്പോൾ ബ്ലാസ്റ്റേഴ്സ് വരുന്നത്. പക്ഷേ മത്സരം ഒരിക്കലും എളുപ്പമായിരിക്കില്ല. നോർത്ത് ഈസ്റ്റ് പഴയ നോർത്ത് ഈസ്റ്റ് (Northeast United) അല്ല. പരിശീലകൻ ബെനാലിയുടെ കീഴിൽ അവർ ഒരുപാട് പുരോഗതി കൈവരിച്ചിട്ടുണ്ട്.ഈ സീസണിലെ ഡ്യൂറന്റ് കപ്പ് നേടിയത് അവരാണ്. അതുകൊണ്ടുതന്നെ അവരുടെ തട്ടകത്തിൽ വെ ച്ചുകൊണ്ട് അവരെ തീർക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരിക്കും.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

in min 4

പരിശീലകൻ മികയേൽ സ്റ്റാറേയിലാണ് ആരാധകരുടെ പ്രതീക്ഷകൾ (Mikael Stahre). മികച്ച ഒരു നിരയെ ഇറക്കി അദ്ദേഹം മികച്ച ഒരു വിജയത്തിന് വേണ്ടി ശ്രമിക്കുമെന്നാണ് ആരാധകർ വിശ്വസിക്കുന്നത്. മത്സരത്തിനു മുന്നോടിയായി ഒരു അഭിമുഖം അദ്ദേഹം നൽകിയിരുന്നു. ആരാണ് ബ്ലാസ്റ്റേഴ്സ് സ്‌ക്വാഡിലെ ഫേവറേറ്റ് താരം എന്ന് അദ്ദേഹത്തോട് ചോദിച്ചിരുന്നു.ഒരു പ്രത്യേക താരത്തിന്റെ പേര് എടുത്തു പറയാൻ അദ്ദേഹം തയ്യാറായിരുന്നില്ല. മറിച്ച് അദ്ദേഹം നൽകിയ മറുപടി ഇങ്ങനെയാണ്.

kerala blasters vs northeast united match

‘ എല്ലാ മികച്ച താരങ്ങളെയും എനിക്കിഷ്ടമാണ്. അതുകൊണ്ടുതന്നെ എല്ലാ മികച്ച താരങ്ങളും എന്റെ ഫേവറേറ്റുകളാണ് ‘ഇതായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അതായത് ക്ലബ്ബിനകത്ത് മികച്ച പ്രകടനം നടത്തുന്നവർ എല്ലാവരും ഈ പരിശീലകന്റെ ഫേവറേറ്റുകളാണ്. പരിശീലകന്റെ പ്രീതി പിടിച്ചുപറ്റാൻ താരങ്ങൾ ചെയ്യേണ്ട കാര്യം മികച്ച പ്രകടനം നടത്തുക എന്നുള്ളതാണ്.

അഡ്രിയാൻ ലൂണ (Adrian luna) ഈ മത്സരത്തിൽ കളിക്കുമോ എന്നുള്ളതാണ് ആരാധകർ ഉറ്റുനോക്കുന്ന കാര്യം. അദ്ദേഹം ടീമിനോടൊപ്പം ഗുവാഹത്തിയിലേക്ക് ട്രാവൽ ചെയ്തു വന്നിട്ടുണ്ട്. നിലവിലെ റിപ്പോർട്ടുകൾ പ്രകാരം സ്റ്റാർട്ടിങ് ഇലവനിൽ അദ്ദേഹം ഉണ്ടാവാൻ സാധ്യതയില്ല. മറിച്ച് പകരക്കാരനായി എത്താനുള്ള സാധ്യതകളുണ്ട്. ഡെങ്കി പനി ബാധിച്ചതിന് തുടർന്നായിരുന്നു ക്യാപ്റ്റന് ആദ്യത്തെ രണ്ട് മത്സരങ്ങളും നഷ്ടമായത്.

Read also: ഇതുവരെ കണ്ട നോർത്ത്ഈസ്റ്റ് യുണൈറ്റഡ് ആയിരിക്കില്ല, അടുത്ത മത്സരം ബ്ലാസ്റ്റേഴ്‌സിന് കടുപ്പമാകും