indian book of record

ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡിൽ ഇടംനേടി മലയാളികളായ കുരുന്നു താരങ്ങൾ.

indian book of record winners in kerala

malayali kids in indian book of records: ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ(IBR)ഇടം നേടി ചരിത്രത്തിന്റെ ഭാഗമാവാൻ ആഗ്രഹിക്കുന്നവർക്ക് പ്രചോദനമായി മാറിയിരിക്കുകയാണ് അകലാട് എംഐസി ഇംഗ്ലിഷ് സ്‌കൂളിലെ 3 കുരുന്നു വിദ്യാർഥികൾ.വെളിയങ്കോട് കിഴക്കേവളപ്പിൽ നൈനാർ, ഫസീല ദമ്പതികളുടെ മകൻ ലാസിൻ നൈനാർ,മന്ദലാംകുന്ന് കുന്നമ്പത്ത് മുഹമ്മദ് ആഷിഖിന്റെയും നസീറയുടെയും മകൻ റിസ്‌വാൻ.

malayali kids in indian book of records

വെളിയങ്കോട് അമ്പലത്ത് വീട്ടിൽ ഹംസു, സൗഫിയ എന്നിവരുടെ മകൻ മുഹമ്മദ്‌ ഷാമിൽ എന്നിവരാണ് ചരിത്രം തിരുത്തിയ പുതിയ താരങ്ങൾ. ഒന്നാം ക്ലാസ്സ്‌ വിദ്യാർത്ഥികളായ ലാസിൻ നൈനാർ, എ.എച്ച്.മുഹമ്മദ് ഷാമിൽ എന്നിവർ എക്‌സ്ട്രാ ഗ്രാസ്പിങ് പവർ വിഭാഗത്തിൽ നേട്ടമിട്ടപ്പോൾ അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥി കെ.എം.മുഹമ്മദ് റിസ്‌വാൻ, രാസമൂലകങ്ങളുടെ ആവർത്തനപട്ടികയിലെ 50 എലമെന്റ്സുകളെ 16 സെക്കൻഡിൽ പറഞ്ഞാണ് രാജസ്ഥാൻ വിദ്യാർഥിയുടെ 2013ലെ റെക്കോർഡ് മറികടന്ന് ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡിൽ കയറിയത്.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

Read also: യുഎഇ വിസയുടെ ഡിജിറ്റല്‍ കോപ്പി ലഭ്യമാക്കാം, അതിനായി ചെയ്യേണ്ടത് ഇത് മാത്രം