Rolls Royce Cullinan Series 2 New Updates

മിനിക്കു പണികൾ നടത്തി റോൾസ് റോയ്സ് കള്ളിനൻ II ; കോടികൾ വിലയുള്ള കാർ സ്വന്തമാക്കാൻ വൻ ആരാധകനിര.

Rolls Royce Cullinan Series 2 New Updates

Rolls Royce Cullinan Series 2 New Updates: കാറുകളുടെ കൂട്ടത്തിൽ രാജാവാണ് റോൾസ് റോയ്സ്. നിരവധി ആരാധകർ ഉള്ള ഈ ആഡംബര കാറിന് കോടീശ്വരന്മാർക്ക് മാത്രം സ്വന്തമാക്കാൻ കഴിയുന്ന ഒന്നാണ്. ലോകത്തിലെ ഏറ്റവും വിലകൂടിയ കാറുകളിൽ പെടുന്ന ഒന്നാണ് റോൾസ് റോയ്സ്. ഇക്കൂട്ടത്തിൽ തന്നെ ആദ്യത്തെ സൂപ്പർ ലക്ഷ്വറി എസ്.യു.വിയായി 2018-ലാണ് റോൾസ് റോയിസ് കള്ളിനൻ അവതരിപ്പിക്കുന്നത്. വർഷങ്ങൾക്കിപ്പുറം ഈ വാഹനത്തിന് ചില മിനുക്കുപണികൾ നടത്തി പുതിയ രൂപത്തിൽ പുറത്തിറക്കിയിരിക്കുകയാണ്.റോൾസ് റോയിസ് കള്ളിനൻ-II എന്ന പേരിലാണ് പുതിയ മോഡൽ പുറത്തിറക്കിയിരിക്കുന്നത്.

ചെറിയ തരത്തിലുള്ള അഴിച്ചുപണികളും അതിന്റെ രൂപത്തിലെ മാറ്റവും ഇന്റീരിയർ സാങ്കേതികവിദ്യകളും ഉപയോഗപ്പെടുത്തിക്കൊണ്ട് ആണ് പുതിയ മോഡൽ അവതരിപ്പിച്ചിരിക്കുന്നത്. ഡിസൈനുകളിൽ വലിയ രീതിയിൽ ഉള്ള മാറ്റങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. ഹെഡ്‌ലാമ്പുകളുടെ വലിപ്പത്തില്‍ കുറവ് വരുത്തിയിട്ടുണ്ട്. ഇതിനടുത്തായി തന്നെ എല്‍ ഷേപ്പില്‍ ഡി.ആര്‍.എല്ലും നൽകിയിട്ടുണ്ട്. ബമ്പറിലും ചെറിയ രീതിയിലുള്ള മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. പിന്നിലുള്ള ബമ്പറില്‍ പൂർണ്ണമായും മാറ്റങ്ങൾ വരുത്തിയിട്ടാണ് ഉള്ളത്. പിന്നിലുള്ള സ്കിഡ് പ്ലേറ്റ് സ്റ്റെയിന്‍ലെസ് സ്റ്റീലിലാണ്.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

Rolls Royce Cullinan Series 2 New Updates

ഹെഡ്ലൈറ്റിന്റെ ഡിസൈനിലും കാര്യമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. 23 ഇഞ്ച് വലിപ്പമുള്ള അലോയി വീലുകളാണ് ഇതിലുള്ളത്.ഡാഷ്‌ബോര്‍ഡില്‍ ഉടനീളമുള്ള ഗ്ലാസ് പാനലാണ് ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍ എന്നിവ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഡാഷ്ബോർഡിൽ തന്നെ അനലോഗ് ക്ലോക്കും അവതരിപ്പിച്ചിട്ടുണ്ട്.മസാജ് സംവിധാനമുള്ള പിൻസീറ്റും സ്ക്രീനുകളും രണ്ടാം നിരയിൽ നൽകിയിട്ടുണ്ട്.അതേസമയം മെക്കാനിക്കൽ ആയ മാറ്റങ്ങൾ ഒന്നും തന്നെ കള്ളിനൻ-II വിൽ
വരുത്തിയിട്ടില്ല.കള്ളിനനിന്റെ ആദ്യ മോഡലിൽ ഉപയോഗിച്ചിരുന്ന 6.75 ലിറ്റർ ട്വിൻ ടർബോചാർജ്ഡ് വി12 എൻജിനാണ് ഈ വാഹനത്തിലും ഉപയോഗിക്കുന്നത്.

600 ബി.എച്ച്.പി പവറും 900 എൻ.എം ടോർക്കുമേകുമാണ് എൻജിൻ ഉത്പാദിപ്പിക്കുന്നത്. എട്ട് സപീഡ് ഓട്ടോമാറ്റിക്കാണ് ട്രാൻസ്മിഷൻ. റോൾ റോയ്സ് വാഹനങ്ങളിൽ കള്ളിനനിന് വളരെ പെട്ടെന്ന് തന്നെ ജനപ്രതി നേടിയെടുക്കാൻ സാധിച്ചിരുന്നു.വളരെയധികം ഡിമാൻഡ് ഉള്ള മോഡൽ ആയിരുന്നു ഇത്. പുതിയ മോഡലിനെ വിലയിലും മാറ്റമുണ്ട്.ഏകദേശം നാല് കോടി രൂപയിൽ അധികം മാറ്റം വിലയിലുണ്ട്.10.50 കോടി രൂപയും ബ്ലാക്ക് ബഡ്ജ് പതിപ്പ് 12.25 കോടി രൂപയുമാണ് എക്‌സ്‌ഷോറൂം വില.