shabana azmi

ഇന്ത്യൻ സിനിമയിലെ സൂപ്പർ സ്റ്റാർ ഈ താരം തന്നെ എന്ന് ചലച്ചിത്ര താരം ശബാന ആസ്‌മി

shabana azmi about alia

shabana azmi about alia bhatt: ഇന്ത്യൻ സിനിമയിലെ മുൻനിര നായികമാരിൽ ഒരാളായി മാറിയ താരമാണ് ആലിയ ഭട്ട്. ഗംഗുഭായ് കഠിയവാഡി എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ആലിയ നേടിയിരുന്നു. സ്പൈ ആക്ഷൻ ത്രില്ലർ ചിത്രമായ ഹാർട്ട് ഓഫ് സ്റ്റോൺ എന്ന സിനിമയിലൂടെ ഹോളിവുഡിലേക്കും ആലിയ ചുവട് വച്ചു. പാരലൽ സിനിമകളിലൂടെ ഇന്ത്യൻ സിനിമയുടെ മുഖമായി മാറിയ ശബാന ആസ്‌മി ആലിയ ഭട്ടിനെ കുറിച്ച് സംസാരിക്കുകയാണ്. ഇന്നുള്ളതിൽ റിയൽ സൂപ്പർ സ്റ്റാർ ആലിയ ഭട്ടാണെന്നും മികച്ച അഭിനേതാവാണെന്നും ശബാന പറയുന്നു.

ഇന്ത്യൻ സിനിമയിലെ യഥാർത്ഥ സൂപ്പർ സ്റ്റാർ പദവി ഒരാൾക്ക് കൊടുക്കുകയാണെങ്കിൽ അത് ആർക്കായിരിക്കും കൊടുക്കുക എന്ന ഇന്ത്യൻ എക്സ്സ്പ്രസ് ഡോട്ട് കോമിന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ശബാന ആസ്മി. ‘ആലിയ ഭട്ടാണ് ഇന്നത്തെ കാലത്തെ യഥാർത്ഥ സൂപ്പർ സ്റ്റാർ. അവർ വളരെ മികച്ച അഭിനേതാവാണ്.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

ins 1 min 2

സെറ്റിൽ ആലിയ അനായാസമായാണ് ഓരോന്നും ചെയ്യുന്നത്. മറ്റുള്ളവരോട് എങ്ങനെ പെരുമാറണമെന്നും എങ്ങനെ ഓരോരുത്തരെയും കെയർ ചെയ്യണമെന്നും ആലിയക്ക് അറിയാം. ഒരുപാട് വ്യത്യസ്‌ത വേഷങ്ങളിൽ ഞാൻ അവളെ കണ്ടിട്ടുണ്ട്. മറ്റുള്ളവർ ആലിയയെ കണ്ട് പഠിച്ചാൽ നന്നായിരുന്നെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്’ എന്ന് ശബാന ആസ്‌മി പറയുന്നു.

shabana azmi about alia bhatt

കരൺ ജോഹർ സംവിധാനം ചെയ്ത റോക്കി ഔർ റാണി കി പ്രേം കഹാനി എന്ന ചിത്രത്തിൽ ശബാനയും ആലിയയും ഒന്നിച്ച് അഭിനയിച്ചിരുന്നു. ചിത്രം ബോക്സ‌് ഓഫീസിൽ വൻ വിജയം നേടുകയും മികച്ച പ്രശംസ നേടാനും സിനിമക്ക് കഴിഞ്ഞിരുന്നു. ചിത്രത്തിൽ ആലിയയുടെ മുത്തശ്ശി ആയിട്ടായിരുന്നു ശബാന അഭിനയിച്ചത്.

Read also: ചിലപ്പോൾ നിങ്ങൾക്ക് വേണ്ടത് ഭീമാകാരമായൊരു ആലിംഗനം: കുടുംബ ചിത്രങ്ങൾ പങ്കുവെച്ച് ആലിയ ഭട്ട്