sms

എസ്എംഎസ് വഴിയെത്തുന്ന തട്ടിപ്പ് ലിങ്കുകൾക്ക് കടിഞ്ഞാണിടാൻ ട്രായ്

sms

sms blocking by trai: എസ്എംഎസ് വഴി തട്ടിപ്പ് ലിങ്കുകൾ അയയ്ക്കുന്നത് തടയാനുള്ള ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ (ട്രായ്) നിർണായക ഉത്തരവ് ഒക്ടോബർ ഒന്നിന് പ്രാബല്യത്തിൽ വരും. മുൻകൂറായി അംഗീകാരം ലഭിച്ച (വൈറ്റ്ലിസ്‌റ്റഡ്) ലിങ്കുകൾ അടങ്ങിയ എസ്എംഎസുകൾ മാത്രമേ ഇനി വാണിജ്യ സ്ഥാപനങ്ങൾക്ക് ഉപയോക്താക്കൾക്ക് അയയ്ക്കാൻ കഴിയൂ.

കൃത്യമായ മുന്നൊരുക്കങ്ങളില്ലാതെ ഇത് നടപ്പാക്കിയാൽ ഒടിപികൾ (വൺ ടൈം പാസ്വേഡ്) അടക്കം എത്തുന്നത് തടസ്സപ്പെടുമെന്നും സ്ഥാപനങ്ങൾ മുന്നറിയിപ്പ് നൽകിയിരുന്നു. വെബ്സൈറ്റ്, ആപ് (എപികെ), ഒടിടി ലിങ്കുകൾ എന്നിവയ്ക്കെ‌ല്ലാം പുതിയ നിർദേശം ബാധകമാണ്.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

sms blocking by trai

ഉപയോക്താക്കൾക്ക് വാണിജ്യ സന്ദേശങ്ങൾ അയയ്ക്കുന്ന സ്ഥാപനങ്ങൾ അവർ അയയ്ക്കുന്ന ലിങ്കുകൾ ഏതൊക്കെയെന്ന് മുൻകൂറായി ടെലികോം കമ്പനികളുടെ ബ്ലോക്ചെയിൻ അധിഷ്ഠിത പ്ലാറ്റ്ഫോമിലേക്ക് (ഡിഎൽടി) അപ്ലോഡ് ചെയ്യണം. തട്ടിപ്പു സംഘങ്ങൾ ദുരൂഹമായ ലിങ്കുകൾ അയയ്ക്കുന്നത് തടയാനാണ് നീക്കം.

Read also: സ്മാർട്ട് ഫോണുകളും മറ്റു ഇലക്ട്രോണിക് ഗാഡ്ജറ്റുകളും വൻ വിലക്കുറവിൽ, ആഘോഷമാക്കാം ഷോപ്പിംഗ് ഉത്സവം