snack

ഗോതമ്പ് പൊടിയും അവലും കൊണ്ട് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റിയ ഒരു നാലുമണി പലഹാരത്തിന്റെ റെസിപ്പി നോക്കിയാലോ?

snack recipe

snack recipe with wheat flour: വൈകുന്നേരം ചായയുടെ കൂടെ കഴിക്കാൻ പറ്റിയ അടിപൊളി ഫില്ലിംഗ് ഉള്ള ഗോതമ്പുപൊടി കൊണ്ട് ഉണ്ടാക്കുന്ന ടേസ്റ്റി പലഹാരത്തിന്റെ റെസിപ്പി ആണിത്

ചേരുവകൾ

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

  • ഗോതമ്പ് പൊടി – 3/4 കപ്പ്
  • നെയ്യ് – 1 ടീ സ്പൂൺ
  • വെളുത്ത എള്ള് – 1 ടീ സ്പൂൺ
  • ഇടിച്ച മുളക് – 1 ടീ സ്പൂൺ
  • ഉപ്പ് – ആവശ്യത്തിന്
  • മല്ലിയില
  • അവൽ – 3/4 കപ്പ്
  • ആലൂ ബുജിയ – 1/2 കപ്പ്
  • വെളിച്ചെണ്ണ – 1 ടേബിൾ സ്പൂൺ
  • ജീരകം – 1/2 ടീ സ്പൂൺ
  • സവാള – 1 എണ്ണം
  • പച്ച മുളക് – 1 എണ്ണം
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1/2 ടീ സ്പൂൺ
  • മഞ്ഞൾപൊടി – 1/4 ടീ സ്പൂൺ
  • മുളക് പൊടി – 1 ടീ സ്പൂൺ
  • മല്ലി പൊടി – 1 ടീ സ്പൂൺ
  • കാശ്മീരി മുളക് പൊടി – 1 ടീ സ്പൂൺ
  • ചാട്ട് മസാല – 1/2 ടീ സ്പൂൺ

രീതി
ഒരു ബൗളിലേക്ക് ഗോതമ്പ് പൊടി, നെയ്യ്, വെളുത്ത എള്ള്, ആവശ്യത്തിന് ഉപ്പ്, മല്ലിയില, ഇടിച്ച മുളക് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക. ശേഷം ഇതിലേക്ക് കുറച്ചു കുറച്ചായി വെള്ളം ഒഴിച്ച് നന്നായി ചപ്പാത്തിക്ക് മാവ് കുഴക്കുന്ന രൂപത്തിൽ കുഴിച്ചെടുക്കുക. ഇനി ഇത് 10 മിനിറ്റ് റസ്റ്റ് ചെയ്യാൻ അടച്ചു വെക്കുക. ഒരു ബൗളിലേക്ക് കഴുകിയ അവൽ കുറച്ച് വെള്ളം ഒഴിച് കുതിരാൻ വയ്ക്കുക.
ഫില്ലിംഗ് ഉണ്ടാകുവാനായി ഒരു പാൻ അടുപ്പിൽ വച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ഇതിലേക്ക് ജീരകം ഇട്ട് കൊടുത്ത ശേഷം ചെറുതായി അരിഞ്ഞ സവാളയും പച്ചമുളകും ഇട്ടു കൊടുക്കുക.

ഇനി ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് കൂടിയിട്ട് നന്നായി വഴറ്റിയ ശേഷം മഞ്ഞൾപൊടിയും, മുളകുപൊടിയും, കാശ്മീരി മുളകുപൊടി, മല്ലിപ്പൊടി എന്നിവ ഇട്ടുകൊടുത്ത് പൊടികളുടെ പച്ചമണം മാറുന്ന വരെ ഇളക്കുക. ശേഷം അതിലേക്കു കുതിർത്തു വച്ചിരിക്കുന്ന അവൽ ഇട്ടു കൊടുത്ത് ഇളക്കി യോജിപ്പിച്ച് കട്ടയില്ലാതെ ആക്കി എടുക്കുക. ശേഷം അതിലേക്ക് പൊടിച്ചു വച്ചിരിക്കുന്ന ആലൂ ബുജിയ ചേർത്തുകൊടുത്ത് കൂടെ തന്നെ കുറച്ച് ചാട്ട് മസാലയും ആവശ്യത്തിന് ഉപ്പും മല്ലിയിലയും ചേർത്തു കൊടുക്കുക.

snack recipe with wheat flour

കുഴച്ചു വെച്ച മാവ് ചെറിയ ബോളുകൾ ആക്കിയ ശേഷം അതിൽ നിന്ന് ഒരു ബോൾ എടുത്ത് കയ്യിൽ വച്ച് അരികിൽ കനം കുറയുന്ന രീതിയിൽ വട്ടത്തിൽ പരത്തുക. ഇനി ഇതിന്റെ നടുവിലായി ആവശ്യത്തിന് ഫില്ലിംഗ് വെച്ച് കൊടുത്ത ശേഷം മാവുകൊണ്ട് ഫിലിം കവർ ചെയ്യുന്ന രീതിക്ക് ബോൾ രൂപത്തിൽ ആക്കി എടുത്ത ശേഷം വീണ്ടും ചെറുതായൊന്ന് പരത്തി കൊടുക്കുക. ഇനി ഇത് മീഡിയം ചൂടായ എണ്ണയിലേക്ക് ഇട്ടുകൊടുത്ത് ലോ ഫ്ലൈമിൽ വെച്ച് പൊരിച്ചു കോരുക.

Read also: ചായക്കൊപ്പം കൊറിക്കാൻ വളരെ എളുപ്പത്തിൽ ഒരു ടേസ്റ്റി സ്നാക്ക് ഉണ്ടാക്കിയാലോ