Adrian Luna About Latin American And Indian Players

ഇന്ത്യൻ താരങ്ങളും ലാറ്റിനമേരിക്കൻ താരങ്ങളും തമ്മിലുള്ള വ്യത്യാസമെന്താണ്, അഡ്രിയാൻ ലൂണ പറയുന്നു.

Adrian Luna About Latin American And Indian Players

Adrian Luna About Latin American And Indian Players: കേരള ബ്ലാസ്റ്റേഴ്‌സ് ( Kerala Blasters) ടീമിന്റെ ഏറ്റവും പ്രധാനപ്പെട്ട താരമാണ് അഡ്രിയാൻ ലൂണ. ഇവാൻ വുകോമനോവിച്ച് പരിശീലകനായ ആദ്യത്തെ സീസണിൽ ടീമിലേക്ക് വന്ന അദ്ദേഹം ഇത് നാലാമത്തെ സീസണാണ് ടീമിനൊപ്പം തുടരുന്നത്. ഇന്ത്യൻ സൂപ്പർ ലീഗിൽ ( ISL ) ഇത്രയും കാലം ഒരു ടീമിനൊപ്പം തുടർന്ന വിദേശതാരങ്ങൾ വളരെ കുറവാണ്. ഈ ആത്മാർഥത കൊണ്ടു തന്നെ ആരാധകരുടെ പ്രിയപ്പെട്ട കളിക്കാരനുമാണ് ലൂണ.

ഈ സീസണിലെ ഐഎസ്എല്ലിൽ ഇതുവരെ കളിച്ചിട്ടില്ലാത്ത അഡ്രിയാൻ ലൂണ ( Adrian Luna ) ഫിറ്റ്നസ് വീണ്ടെടുത്ത് പരിശീലനം നടത്താൻ ആരംഭിച്ചിട്ടേയുള്ളൂ. ഡെങ്കിപ്പനിയിൽ നിന്നും മുക്തനായ താരവും മൈക്കൽ സ്റ്റാറെയും പങ്കെടുത്ത ഒരു അഭിമുഖം കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. അതിൽ ഇന്ത്യൻ താരങ്ങളും ലാറ്റിനമേരിക്കൻ താരങ്ങളും തമ്മിലുള്ള വ്യത്യാസം ലൂണ പറയുകയുണ്ടായി.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

Adrian Luna About Latin American And Indian Players

ലാറ്റിനമേരിക്കയിൽ ( Latin America ) നിന്നുള്ള താരങ്ങൾക്ക് ഫുട്ബോളിനെക്കുറിച്ച് കൂടുതൽ അറിയാമെന്നും ഇന്ത്യൻ താരങ്ങൾ അക്കാര്യത്തിൽ പിന്നിലാണെന്നുമാണ് ലൂണ ഇന്ത്യൻ എക്‌സ്പ്രസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. മികച്ച പ്രതിഭയുള്ള താരങ്ങൾ ഇന്ത്യയിൽ ഉണ്ടെങ്കിലും തന്ത്രപരമായി നോക്കുമ്പോൾ യൂത്ത് ലെവലിൽ പല കുറവുകളും കാണാൻ കഴിയുമെന്ന് ലൂണ പറഞ്ഞു.

അഡ്രിയാൻ ലൂണയുടെ നിരീക്ഷണം കൃത്യതയുള്ളതാണെന്ന കാര്യത്തിൽ സംശയമില്ല. ഇന്ത്യയിൽ യൂത്ത് ലെവലിൽ താരങ്ങളെ വളർത്തിയെടുക്കാൻ മികച്ച പ്രവർത്തനങ്ങൾ നടക്കുന്നില്ലെന്ന വിമർശനം പലരും ഉന്നയിച്ചിട്ടുണ്ട്. ഇന്റർനാഷണൽ മത്സരങ്ങളിൽ ഇന്ത്യൻ ടീമിന്റെ പ്രകടനം മോശമാകുന്നത് ഇക്കാരണം കൊണ്ടാണെന്നും പലരും വിലയിരുത്തിയിട്ടുണ്ടായിരുന്നു.

അതേസമയം നാളെ നടക്കുന്ന മത്സരത്തിൽ നായകൻ കളിക്കുമോയെന്ന കാര്യത്തിൽ വ്യക്തത ലഭിച്ചിട്ടില്ല. ലൂണ കളിച്ചാൽ തനിക്കാത് അത്ഭുതമാകുമെന്നാണ് പരിശീലകൻ മൈക്കൽ സ്റ്റാറെ പറഞ്ഞത്. നാളെ കളിച്ചില്ലെങ്കിലും അതിനടുത്ത മത്സരത്തിൽ ലൂണ ഇറങ്ങുമെന്ന കാര്യത്തിൽ സംശയമില്ല.

Read Also: അഡ്രിയാൻ ലൂണ ഇന്ന് കളിക്കുമോ എന്ന കാര്യത്തിൽ അപ്ഡേറ്റുകൾ നൽകി സ്റ്റാറേ