Amal Neerad Movie Bougainvillea Releasing Soon

കാത്തിരിപ്പിന് വിരാമം… അമൽ നീരദ് ചിത്രം ബോഗയ്‌ൻവില്ല ഒക്ടോബർ 17 ന് തീയറ്ററുകളിൽ എത്തും.

Amal Neerad Movie Bougainvillea Releasing Soon

Amal Neerad Movie Bougainvillea Releasing Soon: കുഞ്ചാക്കോ ബോബന്‍ ഫഹദ് ഫാസിൽ ജ്യോതിര്‍മയി തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളിൽ എത്തുന്ന ബോഗയ്‌ന്‍വില്ല എന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഒക്ടോബർ 17നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. അമല്‍ നീരദ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിലെ സ്തുതി എന്ന ഗാനം നിമിഷനേരങ്ങൾ കൊണ്ട് വൈറലായിരുന്നു .

വൺ മില്യണിൽ ഏറെ കാഴ്ചകളാണ് വളരെ കുറഞ്ഞ സമയത്തിനുള്ളിൽ ഈ ഗാനത്തിന് ലഭിച്ചത്. ഈ ഗാനമിപ്പോൾ യൂട്യൂബ് ട്രെൻഡിംഗ് ലിസ്റ്റിൽ ഒന്നാമതാണ്. സോണി മ്യൂസികാണ് സിനിമയുടെ മ്യൂസിക് പാർട്നർ. ഗാന രംഗത്തിൽ സുഷിൻ ശ്യാമും ഒപ്പം കുഞ്ചാക്കോ ബോബനും ജ്യോതിർമയിയുമാണുള്ളത്. മേരി ആൻ അലക്സാണ്ടറും സുഷിൻ ശ്യാമും ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. വിനായക് ശശികുമാറിന്‍റെ വരികള്‍ക്ക് സുഷിൻ ശ്യാം ഈണം പകർന്നിരിക്കുന്നത്.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

Amal Neerad Movie Bougainvillea Releasing Soon

ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്ററുകളും ഏറെ വൈറലായിരുന്നു.നീണ്ട ഒരു ഇടവേളയ്ക്ക് ശേഷം നടി ജ്യോതിര്‍മയി വീണ്ടും അഭിനയത്തിലേക്ക് എത്തുന്ന ഒരു ചിത്രം കൂടിയാണ് ഇത്.കുഞ്ചാക്കോ ബോബനും അമല്‍ നീരദും ആദ്യമായി ഒന്നിച്ചെത്തുന്ന ചിത്രം കൂടിയാണ് ബോഗയ്‌ന്‍വില്ല. ഷറഫുദ്ദീൻ, വീണ നന്ദകുമാർ, ശ്രിന്ദ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളിലായി എത്തുന്നു. ഭീഷ്‌മപര്‍വ്വം സിനിമയുടെ ഛായാഗ്രഹണം നിര്‍വ്വഹിച്ച ആനന്ദ് സി. ചന്ദ്രനാണ് ബോഗയ്‌ന്‍വില്ലയുടേയും ഛായാഗ്രഹണം ചെയ്തിരിക്കുന്നത്.അമൽ നീരദ് പ്രൊഡക്ഷൻസിന്‍റേയും ഉദയ പിക്ചേഴ്സിന്‍റേയും ബാനറിൽ ജ്യോതിർമയിയും കുഞ്ചാക്കോ ബോബനും ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്.

എഡിറ്റർ: വിവേക് ഹർഷൻ, പ്രൊഡക്ഷൻ ഡിസൈൻ: ജോസഫ് നെല്ലിക്കൽ, സൗണ്ട് ഡിസൈൻ: തപസ് നായക്, കോസ്റ്റ്യൂം ഡിസൈൻ: സമീറ സനീഷ്, മേക്കപ്പ്: റോണക്സ് സേവ്യർ, കോറിയോഗ്രാഫി: ജിഷ്ണു, സുമേഷ്, അഡീഷണൽ ഡയലോഗുകൾ: ആർ ജെ മുരുഗൻ, ഗാനരചന: റഫീഖ് അഹമ്മദ്, വിനായക് ശശികുമാർ, സ്റ്റണ്ട്: സൂപ്രീം സുന്ദർ, മഹേഷ് മാത്യൂ, പ്രൊഡക്ഷൻ സൗണ്ട്: അജീഷ് ഒമാനക്കുട്ടൻ, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ: അരുൺ ഉണ്ണിക്കൃഷ്ണൻ, അസോസിയേറ്റ് ഡയറക്ടർമാർ: അജീത് വേലായുധൻ, സിജു എസ് ബാവ, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, സ്റ്റിൽസ്: ഷഹീൻ താഹ, ഹസിഫ് അബിദ ഹക്കീം, പി.ആർ.ഒ.: ആതിര ദിൽജിത്ത്, പബ്ലിസിറ്റി ഡിസൈൻസ്: എസ്തെറ്റിക് കുഞ്ഞമ്മ