Bakery Style Madaku Recipe

ബേക്കറിയിൽ കിട്ടുന്ന പോലെ പെർഫ്രക്റ്റായി മടക്ക് ഉണ്ടാക്കാൻ ഇങ്ങനെ ചെയ്തു നോക്കു.

Bakery Style Madaku Recipe

Bakery Style Madaku Recipe: പൊരിച്ച് കഴിഞ്ഞ് കുറെ നേരം കഴിഞ്ഞാലും ഉണങ്ങി പോവാതെ ക്രിസ്പിയായി തന്നെ ഇരിക്കുന്ന മടക്ക് ഉണ്ടാകുന്നത് എങ്ങനെ ആണെന്ന് നോക്കാം.

ചേരുവകൾ

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

  • മൈദ പൊടി – 1 കപ്പ്
  • അരി പൊടി – 1 ടേബിൾ സ്പൂൺ
  • വെള്ളം – 5 ടേബിൾ സ്പൂൺ
  • പഞ്ചസാര – 1 ടീ സ്പൂൺ
  • ഉപ്പ് – ആവശ്യത്തിന്
  • മഞ്ഞൾപൊടി – 1/4 ടീ സ്പൂൺ
  • വെളിച്ചെണ്ണ – 1/4 കപ്പ്

പഞ്ചസാര പാനി

  • പഞ്ചസാര – 1/4 കപ്പ്
  • വെള്ളം – 1/4 കപ്പ്
  • ഉപ്പ് – 1 നുള്ള്
  • ഏലക്ക – 1 എണ്ണം
  • നാരങ്ങ നീർ – 3 തുള്ളി
Bakery Style Madaku Recipe

രീതി
ഒരു ബൗളിലേക്ക് അരിപ്പൊടിയും മൈദ പൊടിയും ഇട്ട് നന്നായി മിക്സ് ചെയ്തു വെക്കുക. വേറെ ഒരു ബൗളിലേക്ക് വെള്ളവും രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണയും ആവശ്യത്തിന് ഉപ്പും പഞ്ചസാരയും മഞ്ഞൾപ്പൊടിയും ഇട്ട് നന്നായി ഇളക്കി യോജിപ്പിച്ച ശേഷം മൈദ പൊടിയിലേക്ക് ഒഴിച്ചുകൊടുത്ത് കുഴച്ചെടുക്കുക. പൊടി നന്നായി സോഫ്റ്റായ ശേഷം ഇത് നമുക്ക് ഒരു കൗണ്ടർ ടോപ്പിലേക്ക് കുറച്ചു വെളിച്ചെണ്ണ തടവി ശേഷം വെച്ചുകൊടുത്തു പരത്തി എടുക്കാം. ചതുരാകൃതിയിൽ കനം കുറച്ചു വേണം പരത്തിയെടുക്കാൻ. ശേഷം ഇതിലേക്ക് വെളിച്ചെണ്ണ തടവി കൊടുക്കുക. അതിനു മുകളിലേക്കായി മൈദ പൊടി വിതറി കൊടുത്ത ശേഷം ഒരു ഭാഗത്തു നിന്നും മറു ഭാഗത്തേക്ക് മടക്കി കൊടുക്കുക. വീണ്ടും ഇതുപോലെ വെളിച്ചെണ്ണ തടവിയ ശേഷം പൊടിയിട്ടു കൊടുത്ത് വീണ്ടും മുകൾ ഭാഗത്തു നിന്ന് താഴ് ഭാഗത്തേക്ക് മടക്കി കൊടുക്കുക. ഇതുപോലെ നീളത്തിൽ മടക്കി കഴിയുമ്പോൾ ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക. മുറിച്ചെടുത്ത കഷ്ണം അധികം അമർത്താതെ പതുക്കെ പരത്തിയെടുക്കുക. നീളത്തിൽ തന്നെ മടക്കിന്റെ രൂപത്തിൽ പരത്താൻ ശ്രദ്ധിക്കുക.

ഇത് ചൂടായ വെളിച്ചെണ്ണയിലേക്ക് ഇട്ടുകൊടുത്തു പൊരിച്ചെടുക്കാം. മടക്ക് എണ്ണയിലേക്ക് ഇട്ടുകൊടുക്കുമ്പോൾ തീ മീഡിയം ടു ലോ ഫ്ലൈമിൽ വെക്കാൻ ശ്രദ്ധിക്കേണ്ടതാണ്. എല്ലാം മടക്കും പൊരിച് കഴിയുമ്പോൾ നന്നായി ചൂടാറാൻ മാറ്റി വെക്കുക. ശേഷം ഇതിലേക്ക് പഞ്ചസാര പാനി ഒഴിച് കൊടുക്കാം. പഞ്ചസാരപ്പാനി ഉണ്ടാക്കാൻ ഒരു പാൻ അടുപ്പിൽ വച്ച് അതിലേക്ക് പഞ്ചസാര ഇട്ടുകൊടുത്തു കൂടെ തന്നെ വെള്ളവും ഒഴിച്ച് നന്നായി ഇളക്കുക. കൂടെ ഏലക്ക ചതച്ചതും ഒരു നുള്ള് ഉപ്പും ഇട്ടുകൊടുത്ത് ഒറ്റ നൂൽ പരുവം ആകുമ്പോൾ നമുക്ക് തീ ഓഫാക്കാവുന്നതാണ്. ഇതിലേക്ക് രണ്ടു മൂന്നു തുള്ളി നാരങ്ങാനീര് കൂടി പിഴിഞ്ഞ് ഒഴിച്ച ശേഷം നമ്മൾ ഉണ്ടാക്കി വച്ചിരിക്കുന്ന മടക്കിലേക്ക് ഒഴിച്ചു കൊടുക്കാം. Video Credit: Nice Kitchen